
വയനാട് ഉരുൾപൊട്ടലിൽ മരണസംഖ്യ ഉയരുന്നു. ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 19 ആയി. എൻഡിആർഎഫ് സംഘം രക്ഷാദൗത്യത്തിനായി മുണ്ടക്കൈയിൽ എത്തി. സൈന്യം കോഴിക്കോട് നിന്ന് തിരിച്ചു. രക്ഷാപ്രവർത്തനത്തിന് കൂടുതൽ പോലീസ് എത്തും. 3 കമ്പനി പോലീസ് വയനാട്ടിലേക്ക് തിരിച്ചു. ഹൈ ആൾടിറ്റുഡ് റെസ്ക്യു ടീമും വയനാട്ടിലേക്കെത്തുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി.IG നോർത്ത് സോൺ വയനാട്ടിലേക്കു തിരിച്ചിട്ടുണ്ട്. എയർലിഫ്റ്റിംഗ് രക്ഷാപ്രവർത്തനത്തിനായി ഹെലികോപ്റ്ററുകൾ മുണ്ടക്കൈയിലേക്ക് എത്തും. 4 എൻഡിആർഎഫ് സംഘമാണ് വയനാട്ടിലേക്ക് എത്തിയിരിക്കുന്നത്. രണ്ട് തവണയാണ് മേഖലയിൽ ഉരുൾപൊട്ടൽ ഉണ്ടായിരിക്കുന്നത്. 400ലധികം പേരാണ് പ്രദേശത്ത് കുടുങ്ങിക്കിടക്കനുന്നത്. നിരവധി വീടുകൾ തകർന്നിട്ടുണ്ട്.

ഉരുള്‍പൊട്ടല്‍: ചാലിയാര്‍ പുഴയില്‍ നിന്നും ആറ് മൃതദേഹങ്ങള്‍ കണ്ടെത്തി …

ചാലിയാര്‍ പുഴയില്‍ നിന്നും ആറ് മൃതദേഹങ്ങള്‍ കണ്ടെത്തി. നിലമ്പൂര്‍ പോത്തുകല്ല് കുമ്പളപ്പാറ കോളനി ഭാഗത്ത് നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. വയനാട് മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടലില്‍ കാണാതായവരുടെ മൃതദേഹങ്ങളാണ് ഇതെന്ന് സംശയിക്കുന്നു. കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി വിവരമുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. ഉരുള്‍പൊട്ടലുണ്ടായ ഭാഗത്തുനിന്ന് 20ഓളം കിലോമീറ്റര്‍ അകലെയാണ് മൃതദേഹങ്ങള്‍ കണ്ടെടുത്ത സ്ഥലം. കനത്ത മഴയില്‍ ചാലിയാറിലും ഇരുവഴിഞ്ഞിയിലും ജലനിരപ്പ് ക്രമാതീതമായി ഉയരുന്നുണ്ട്.

മേപ്പാടി മുണ്ടക്കൈയിലുണ്ടായത് വന്‍ ദുരന്തം. രണ്ട് തവണയുണ്ടായ ഉരുള്‍പ്പൊട്ടലില്‍ ഇതുവരെ 12 പേരുടെ മൃതദേഹം കണ്ടെത്തി. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. പ്രദേശത്തെ നിരവധികള്‍ വീടുകള്‍ കാണാനില്ലെന്ന് നാട്ടുകാര്‍ പറയുന്നു. വെള്ളാര്‍മല സ്‌കൂള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. വയനാട് ഇതുവരെ കാണാത്ത അത്ര വലിയ ദുരന്തമാണ് മേപ്പാടി മുണ്ടക്കൈ മേഖലയിലുണ്ടായത്.

കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താന്‍ രണ്ട് ഹെലികോപ്റ്റര്‍ ഉടന്‍ സ്ഥലത്തെത്തും. 40ഓളം കുടുംബങ്ങളെയാണ് ഉരുള്‍പ്പൊട്ടല്‍ ബാധിച്ചത്. അഗ്‌നിരക്ഷാ സേനയും, എന്‍ഡിആര്‍എഫ് സംഘങ്ങളും നാട്ടുകാരുമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ജില്ലാ കളക്ടര്‍, ജില്ലാ പൊലീസ് മേധാവി, ടി സിദ്ദിഖ് എംഎല്‍എ ഉള്‍പ്പടെയുള്ളവര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നുണ്ട്. 2019ല്‍ ഉരുള്‍പ്പൊട്ടിയ പുത്തുമലയ്ക്ക് സമീപമാണ് മുണ്ടക്കൈ. വലിയ ശബ്ദത്തോടെ ഉരുള്‍പ്പൊട്ടിയെന്നാണ് നാട്ടുകാര്‍ പറയുന്നത്.
