ലെബനനിലെ ഹിസ്ബുള്ളയുടെ കേന്ദ്രങ്ങള്‍ ആക്രമിച്ച് ഇസ്രായേല്‍. ഇസ്രായേലിലെ ഗോളന്‍ ഹൈറ്റ്സില്‍ ഫുട്ബോള്‍ കളിക്കുന്നതിനിടെ ഹിസ്ബുള്ള നടത്തിയ വ്യോമാക്രമണത്തില്‍ 12 കുട്ടികളടക്കമുള്ളവര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് തിരിച്ചടി. ശനിയാഴ്ച മജ്ദല്‍ ഷംസിലെ ഡ്രൂഡ് ടൗണില്‍ നടന്ന ആക്രമണത്തിന് പിന്നില്‍ ഹിസ്ബുള്ളയാണെന്ന് ഇസ്രായേല്‍ ആരോപിക്കുന്നുണ്ട്. എന്നാല്‍ ഹിസ്ബുള്ള ഇത് നിഷേധിച്ചിരുന്നു. അറബി സംസാരിക്കുന്ന, മതപരവും വംശീയപരവുമായി ഡ്രൂസ് വിഭാഗത്തില്‍പ്പെടുന്ന 25,000 അംഗങ്ങള്‍ താമസിക്കുന്ന ഗോലാന്‍ കുന്നുകളിലെ നാല് ഗ്രാമങ്ങളിലൊന്നാണ് ആക്രമണം നടന്ന മജ്ദല്‍ ഷംസ്.ലെബനന്‍ അതിര്‍ത്തിയില്‍ ഏഴ് ഹിസ്ബുള്ള കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തിയതായി ഇസ്രായേല്‍ സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, അക്രമത്തില്‍ പരുക്കുകളുണ്ടോയെന്ന് വ്യക്തമല്ല. ഒക്ടോബര്‍ ഏഴിന് ഇസ്രായേല്‍ ആക്രമണം ആരംഭിച്ചത് മുതല്‍ ഇസ്രയേലിനുണ്ടായ ഏറ്റവും വലിയ നഷ്ടമാണ് ശനിയാഴ്ച നടന്ന ഫുട്ബോള്‍ പിച്ചിലെ ആക്രമണം. ആക്രമണത്തിന് പിന്നാലെ ഉടനടി പ്രതികരിച്ച ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഹിസ്ബുള്ളയ്ക്കെതിരെ പ്രതികാരം ചെയ്യുമെന്ന് അറിയിച്ചിരുന്നു.
സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തിന്റെ ബേസ്‌മെന്റില്‍ വെള്ളം കയറി മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം...
ഡല്‍ഹിയിലെ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തിന്റെ ബേസ്‌മെന്റില്‍ വെള്ളം കയറി മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമാണ് മരിച്ചത്. ഏഴടിയോളം ഉയരത്തില്‍ വെള്ളം പൊങ്ങിയതാണ് ദുരന്തത്തിന് കാരണമായത്. സിവില്‍ സര്‍വീസ് അക്കാദമിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന രണ്ട് പേരാണ് സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലുള്ളത്.ദേശീയ ദുരന്ത നിവാരണ സേന കെട്ടിടത്തില്‍ കുടുങ്ങിയിരുന്ന 14 പേരെ രക്ഷപ്പെടുത്തി. ഇവര്‍ക്ക് ചികിത്സ നല്‍കി. സംഭവ സമയത്ത് മുപ്പത് വിദ്യാര്‍ത്ഥികളാണ് ഇവിടെ ഉണ്ടായിരുന്നതെന്നും ഇതില്‍ മൂന്ന് പേര്‍ വെള്ളക്കെട്ടില്‍ കുടുങ്ങുകയായിരുന്നെന്നും ദില്ലി ഫയര്‍ സര്‍വീസ് അറിയിച്ചു. അപകടത്തില്‍ ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടി ദില്ലി സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു.
പെട്രോള്‍ പമ്പില്‍ ആക്രമണം നടത്തിയ കേസില്‍ അഞ്ച് പേരെ മാറനല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു...
കാട്ടാക്കട-ബാലരാമപുരം റോഡില്‍ ഊരൂട്ടമ്പലം നിറമണ്‍ കുഴിയില്‍ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്പില്‍ ആക്രമണം നടത്തിയ കേസില്‍ അഞ്ച് പേരെ മാറനല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.നീറമണ്‍കുഴി കൊട്ടിയക്കോണം എം.ആര്‍ കോട്ടേജില്‍ ബ്ലസന്‍ ദാസ്(27),തേമ്പാമുട്ടം പുതുക്കാട് നൗഷാദ് മന്‍സിലില്‍ അര്‍ഷാദ്(24),അരുവാക്കോട് ജിതീഷ് ഭവനില്‍അനീഷ്‌കുമാര്‍(30),കാരോട് കാക്കവിള അഭിജിത് കോട്ടേജില്‍ അമിത്കുമാര്‍(23),പഴയകാരയ്ക്കാമണ്ഡപം പൊറ്റവിള വേലിക്കകം വീട്ടില്‍ അഖില്‍(25) എന്നിവരാണ് പോലീസ് പിടിയിലായത്. ഇക്കഴിഞ്ഞ ഫെബ്രുവരി നാലിന് രാത്രിയോടുകൂടിയാണ് കേസിനാസ്പദമായ സംഭവം നാല് ബൈക്കുകളില്‍ പെട്രോള്‍ പമ്പിലെത്തിയ പത്തോളം സംഘം പെട്രോള്‍ അടിച്ചശേഷം കാശ് നല്‍കാതെ മടങ്ങാന്‍ ശ്രമിച്ചത് പമ്പിലെ ജീവനക്കാരന്‍ ചോദ്യം ചെയ്തു ഇതേ തുടര്‍ന്ന് ജീവനക്കാരെ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുയും ജീവനക്കാരന്റെ കയ്യിലുണ്ടായിരുന്ന 25000 രൂപയടങ്ങിയ ബാഗ് തട്ടിപ്പറിച്ച് കടന്നു കളയുകയുമായിരുന്നു. പമ്പുടമ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മാറനല്ലൂര്‍ പോലീസ് സ്ഥത്തെത്തി നിരീക്ഷണ ക്യാമറകള്‍ പരിശോധിച്ച് പ്രതികളെ തിരച്ചറിഞ്ഞു. എന്നാല്‍ ഇവര്‍ സംഭവത്തിനുശേഷം ഒളിവില്‍ പോകുകയായിരുന്നു.പോലീസിന്് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ബാലരാമപുരത്ത് സമീപം വച്ച് ശനിയാഴ്ച രാവിലെ അഞ്ച് പേരെ പിടികൂടുകയായിരുന്നു. മാറനല്ലൂര്‍ സി.ഐ ഷിബു, എസ്.ഐ കിരണ്‍ശ്യാം,സി.പിഒ മാരായ സൈജു, പ്രശാന്ത്,വിപിന്‍,ശ്രീജിത്,അക്ഷയ്,അഖില്‍ എന്നിവര്‍
ചേര്‍ന്നാണ് പ്രതികളെ പിടിച്ചത്.
തിരച്ചിൽ അവസാനിപ്പിക്കരുതെന്ന് അർജുന്റെ കുടുംബം…
ഉത്തര കർണാടകത്തിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ അവസാനിപ്പിക്കരുതെന്ന് കുടുംബം. അർജുനായുള്ള തിരച്ചിൽ നിർത്തരുതെന്നും പറ്റുന്നത്രയും സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് തിരച്ചിൽ മുന്നോട്ടു കൊണ്ട് പോകണമെന്നും അർജുന്റെ സഹോദരി അഞ്ജു മാധ്യമങ്ങളോട് പറഞ്ഞു.തിരച്ചിൽ നിർത്തുന്നു എന്ന് കേട്ടത് ഉൾക്കൊള്ളാൻ ബുദ്ധിമുട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം പ്രതീക്ഷയോടെയാണ് കഴിഞ്ഞത്. പുഴയിൽ തെരയുമ്പോഴുള്ള പ്രയാസങ്ങൾ ഞങ്ങൾക്ക് മനസിലാവും. എന്നാൽ പറ്റുന്നത്രയും തിരച്ചിൽ മുന്നോട്ട് കൊണ്ടുപോകണം. ലഭ്യമായ പരമാവധി സാങ്കേതികസഹായങ്ങൾ എത്തിച്ച് തെരച്ചിൽ തുടരണം. ലോറി കണ്ടുവെന്ന് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍, പിന്നീട് അതേക്കുറിച്ച് യാതൊരു വിവരവും ഇല്ല. ഇക്കാര്യത്തില്‍ വിഷമമുണ്ട്- അർജുന്റെ അമ്മയും സഹോദരിയും പറഞ്ഞു.