EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



തലസ്ഥാനത്ത് വൻ ലഹരി വേട്ട; രണ്ട് ഡോക്ടർമാരടക്കം 7 പേർ പിടിയിൽ, കണ്ടെത്തിയത് MDMA-യും ഹൈബ്രിഡ് കഞ്ചാവും…

തലസ്ഥാനത്ത് വൻ ലഹരി വേട്ട. രണ്ട് ഡോക്ടർമാരടക്കം 7 പേരെ പിടികൂടി. MDMA-യും ഹൈബ്രിഡ് കഞ്ചാവും ആണ് ഇവരിൽ നിന്നും പിടികൂടിയത്. കണിയാപുരത്ത് പോലീസ് നടത്തിയ വൻ ലഹരിവേട്ടയിൽ ആണ് മാരക ലഹരിമരുന്നായ MDMA-യും ഹൈബ്രിഡ് കഞ്ചാവും ആയിട്ട് രണ്ട് ഡോക്ടർമാരടക്കം 7 പേർ പിടിയിലായത്.നെടുമങ്ങാട് മണ്ണൂർക്കോണം സ്വദേശി അസിം (29), കൊല്ലം ആയൂർ സ്വദേശി അവിനാഷ് (29), തൊളിക്കോട് സ്വദേശി അജിത്ത് (30), കിഴക്കേക്കോട്ട അട്ടക്കുളങ്ങര സ്വദേശിയായ ഡോക്ടർ വിഗ്നേഷ് ദത്തൻ (34), പാലോട് സ്വദേശിനി അൻസിയ (37), കൊട്ടാരക്കര സ്വദേശിനിയായ ബി.ഡി.എസ് (BDS) വിദ്യാർഥിനി ഹലീന (27), കൊല്ലം ഇളമാട് സ്വദേശി ഹരീഷ് (29) എന്നിവരെയാണ് പിടികൂടിയത്.ആറ്റിങ്ങൽ, നെടുമങ്ങാട് റൂറൽ ഡാൻസാഫ് (DANSAF) സംഘം സംയുക്തമായി നടത്തിയ നീക്കത്തിനൊടുവിലാണ് സംഘം വലയിലായത്. ഈ ലഹരിവേട്ട മേഖലയിലെ ലഹരി വിതരണ ശൃംഖലയെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ പുറത്തുകൊണ്ടുവരാ മെന്നാണ് പോലീസ് കരുതുന്നത്.

നവകേരള സൃഷ്ടിക്ക് ജനകീയ പങ്കാളിത്തം: സിറ്റിസൺ റെസ്‌പോൺസ് പ്രോഗ്രാം ജനുവരി 1 മുതൽ

ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ അഭിപ്രായങ്ങൾ തേടിയും വികസന ചർച്ചകളിൽ പങ്കാളികളാക്കിയും അവരെ നയരൂപീകരണത്തിന്റെ അവിഭാജ്യ ഘടകമാക്കാനുദ്ദേശിച്ചുള്ള സംസ്ഥാന സർക്കാരിന്റെ ‘നവകേരളം സിറ്റിസൺ റെസ്‌പോൺസ് പ്രോഗ്രാം’ വികസന ക്ഷേമ പഠന പരിപാടി ജനുവരി 1ന് ആരംഭിക്കും.ലോകത്തിലെ വികസിത രാജ്യങ്ങളിലെ മധ്യവരുമാന വിഭാഗങ്ങളുടെ ജീവിതനിലവാരത്തിലേക്ക് കേരള ജനതയെ ഉയർത്തുക എന്ന ലക്ഷ്യത്തോടെ, നവകേരള സൃഷ്ടിക്കായുള്ള അഭിപ്രായ നിർദ്ദേശ രൂപീകരണമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ജനങ്ങളിൽനിന്ന് വികസന നിർദ്ദേശങ്ങളും ക്ഷേമപദ്ധതികൾ സംബന്ധിച്ച അഭിപ്രായങ്ങളും ആശയങ്ങളും ലഭ്യമാക്കാനും, പ്രാദേശികമായ വികസന ആവശ്യങ്ങൾ മനസ്സിലാക്കി ആസൂത്രണം നടത്താനും, അഭിപ്രായങ്ങൾ സമാഹരിക്കാനുമാണ് ജനുവരി 1 മുതൽ 31 വരെ നടക്കുന്ന ഗൃഹസന്ദർശന പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.

നവകേരളമെന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായി ആശയങ്ങളും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ജനങ്ങളിൽനിന്ന് സമാഹരിക്കുക, നിലവിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വിവിധ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള അഭിപ്രായങ്ങൾ തേടുക, വികസന-ക്ഷേമ പദ്ധതികൾ എല്ലാ പ്രദേശങ്ങളിലും ആവശ്യാനുസരണം എത്തിയിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുക, പുതിയ തൊഴിലവസരങ്ങൾ, വികസന പദ്ധതികൾ എന്നിവയിൽ ജനകീയ അഭിപ്രായം രൂപീകരിക്കുക തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമാണ്.ഈ പരിപാടിയിൽ അംഗങ്ങളാകാൻ സന്നദ്ധത അറിയിച്ചിട്ടുള്ള 85,000 സന്നദ്ധപ്രവർത്തകരാണ് ഗൃഹസന്ദർശനം നടത്തുക. ഓരോ പഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപ്പറേഷൻ വാർഡുകളിലും രണ്ടുപേരടങ്ങുന്ന വിവിധ ടീമുകളാണ് പഠന പ്രവർത്തനം നടത്തുന്നത്.സംസ്ഥാനത്തെ എല്ലാ വീടുകളും സന്ദർശിക്കാനാണ് ലക്ഷ്യമിടുന്നത്. ശേഖരിക്കുന്ന വിവരങ്ങളും നിർദ്ദേശങ്ങളും മൊബൈൽ ആപ്പ് വഴി രേഖപ്പെടുത്തും. നേരിട്ട് അഭിപ്രായം അറിയിക്കാൻ ആഗ്രഹിക്കുന്നവർക്ക് പോർട്ടൽ വഴി അതിനുള്ള സൗകര്യം ഒരുക്കും.

Leave a Comment

Your email address will not be published. Required fields are marked *