International News
മോൻസൺ മാവുങ്കലിനു ജീവപര്യന്തം തടവ്…
പോക്സോ കേസിൽ പുരാവസ്‌തു തട്ടിപ്പുകേസിലെ ഒന്നാംപ്രതി മോൻസൺ മാവുങ്കലിനു ജീവപര്യന്തം തടവ്. എറണാകുളം ജില്ലാ പോക്സോ കോടതിയുടേതാണ് വിധി. കേസിൽ പ്രതി കുറ്റക്കാരനെന്നു രാവിലെ കോടതി കണ്ടെത്തിയിരുന്നു. ഉച്ച കഴിഞ്ഞാണു വിധി പ്രസ്താവം വന്നത്. ജീവനക്കാരിയുടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ എറണാകുളം നോർത്ത് പൊലീസാണ് കേസെടുത്തത്. 2019ലാണ് കേസിനാസ്പദമായ സംഭവം. തുടർവിദ്യാഭ്യാസം പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. മറ്റു കേസുകളിൽ ജാമ്യം ലഭിച്ചെങ്കിലും ഈ പോക്സോ കേസിൽ ജാമ്യം നിഷേധിക്കപ്പെട്ട് വിയ്യൂർ ജയിലിലാണ് മോൻസൺ കഴിയുന്നത്. ജയിലിൽ …
മണിപ്പൂരില്‍ സംഘര്‍ഷം മൂര്‍ച്ഛിക്കുന്നു; പോലിസിന്റെ ആയുധക്യാംപിനും ബിജെപി ഓഫിസിനും നേരെ ആക്രമണം…
ഒന്നര മാസത്തോളമാി തുടരുന്ന സംഘര്‍ഷം മണിപ്പൂരില്‍ മൂര്‍ച്ഛിക്കുന്നു. പലിയടത്തും വെടിവയ്പും തുടരുകയാണ്. പോലിസിന്റെ ആയുധക്യാംപിനും സൈന്യത്തിനും നേരെ ആക്രമണമുണ്ടായി. ബിജെപി ഓഫിസിനും പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്റെ വീടിനും നേരെ ആക്രമണശ്രമമുണ്ടായി. കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ആര്‍കെ രഞ്ജന്‍ സിങ്ങിന്റെ വീടിന് പെട്രോള്‍ ബോംബെറിഞ്ഞ് തീയിട്ടതിനു പിന്നാലെയാണ് ആക്രമണം വ്യാപിച്ചത്. രാഷ്ട്രീയ നേതാക്കളുടെ സ്വത്തുക്കള്‍ ലക്ഷ്യമിട്ടാണ് പുതിയ ആക്രമണങ്ങളെന്നും റിപോര്‍ട്ടുകളുണ്ട്. ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ ഇറിംഗ്ബാം പോലിസ് സ്‌റ്റേഷന്റെ ആയുധപ്പുരയ്ക്കു നേരെയാണ് ആക്രമണ നടത്തിയത്. 400ഓളം പേര്‍ രാത്രി …
മോൻസൺ മാവുങ്കൽ തട്ടിപ്പ് കേസ്: കെ സുധാകരന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു…
മോൻസൺ മാവുങ്കൽ തട്ടിപ്പ് കേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. സുധാകരൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് നടപടി. കേസിൽ രണ്ടാം പ്രതിയാണ് സുധാകരൻ. ഈ മാസം 14ന് ചോദ്യം ചെയ്യലിന് കളമശ്ശേരി ഓഫീസിൽ ഹാജരാകാൻ നിർദേശിച്ച് സുധാകരന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ അന്ന് ഹാജരാകാൻ സാധിക്കില്ലെന്ന് സുധാകരൻ അറിയിക്കുകയായിരുന്നു. പിന്നാലെ ഈ മാസം 23ന് ഹാജരാകാൻ നിർദേശിച്ച് ക്രൈംബ്രാഞ്ച് വീണ്ടും നോട്ടീസ് നൽകി. തുടർന്നാണ് അറസ്റ്റ് സാധ്യത മുന്നിൽ കണ്ട് സുധാകരൻ ഹൈക്കോടതിയെ …
മോൻസൺ മാവുങ്കൽ തട്ടിപ്പ് കേസ്: കെ സുധാകരന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു… Read More »
കേരളത്തിൽ മാധ്യമവേട്ട ഏറ്റവും ഭീതിതമായ രീതിയിലെന്ന് വി ഡി സതീശൻ…
മാധ്യമവേട്ട ഏറ്റവും ഭീതിതമായ രീതിയിൽ കേരളത്തിൽ നടക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ. നേരത്തേ ദേശീയ തലത്തിൽ സംഘപരിവാർ ചെയ്തിരുന്നത് ഇതാണ്. വാർത്ത റിപ്പോർട്ട് ചെയ്തതിൽ എന്താണ് ക്രൈം. അതൊരു ജോലിയല്ല എന്ന് അദ്ദേഹം ചോദിച്ചു.പരീക്ഷ എഴുതാതെ പാസായത് ഞെട്ടിക്കുന്ന വാർത്തയാണ്. കൂടാതെ, കൊല്ലത്ത് കെഎംഎംഎല്ലിൽ പിൻവാതിൽ നിയമനം നടന്നു എന്ന വാർത്ത നൽകിയതിനും കേസ് എടുത്തു. വാർത്ത പുറത്ത് പോയത് അന്വേഷിക്കാൻ പൊലീസ് രംഗത്ത്. ഇതാണോ പൊലീസിൻ്റെ ജോലിയൊന്നും അദ്ദേഹം ചോദ്യമുയർത്തി. തുടർച്ചയായി പൊലീസിനെ …
കേരളത്തിൽ മാധ്യമവേട്ട ഏറ്റവും ഭീതിതമായ രീതിയിലെന്ന് വി ഡി സതീശൻ… Read More »
കുപ്‌വാരയിൽ നിയന്ത്രണരേഖയ്ക്ക് സമീപം ഏറ്റുമുട്ടല്‍, അഞ്ച് ഭീകരരെ സുരക്ഷാസേന വധിച്ചു…
ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയില്‍ നിയന്ത്രണരേഖയ്ക്ക് സമീപം നുഴഞ്ഞുകയറാൻ ശ്രമിച്ച അഞ്ച് ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ചു. ജുമാ ഗുണ്ഡ് മേഖലയില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറിയെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് പോലീസും ഇന്ത്യന്‍ സൈന്യവും ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ഭീകരരെ വധിച്ചത്. വ്യാഴാഴ്ച രാത്രിയാണ് ഓപ്പറേഷന്‍ ആരംഭിച്ചത്. മേഖലയിൽ തിരച്ചില്‍ തുടരുകയാണെന്ന് കശ്മീര്‍ സോണ്‍ പോലീസ് എ.ഡി.ജി.പി. അറിയിച്ചു.
അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്ന ഹർജി തള്ളി…
അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് കൊച്ചി സ്വദേശി റെബേക്ക ജോസഫ് നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. നിലവിൽ അരിക്കൊമ്പനുള്ള സ്ഥലത്തുനിന്നു മാറ്റേണ്ട സാഹചര്യമില്ലെന്നു വ്യക്തമാക്കിയാണ് മദ്രാസ് ഹൈക്കോടതിയുടെ ഫോറസ്റ്റ് ബെഞ്ച് ഹർജി തള്ളിയത്. നേരത്തെ മധുര ബെഞ്ചും ഹർജി തള്ളിയിരുന്നു. ഇതിനുശേഷമാണ് ഫോറസ്റ്റ് ബെഞ്ചിനു ഹർജി കൈമാറിയത്.അരിക്കൊമ്പനു തീറ്റയും വെള്ളവും ഇല്ലാത്ത സാഹചര്യമില്ലെന്നും കാലാവസ്ഥയുമായി ആന ഇണങ്ങിയതായും കോടതി പറഞ്ഞു. അതുകൊണ്ടു തന്നെ തിരുനെൽവേലി അംബാസമുദ്രത്തിലെ കളക്കാട് – മുണ്ടൻതുറെ കടുവസങ്കേതത്തിനുള്ളിലെ അപ്പർ കോതയാർ വനമേഖലയിൽ തുറന്നുവിട്ട തമിഴ്നാട് …
തലസ്ഥാനത്ത് എ.ബി.വി.പി മാർച്ചിൽ സംഘർഷം.
സർവ്വകലാശാലകളെ പാർട്ടി ഓഫീസുകളാക്കുന്ന ഇടതുപക്ഷ സ്വജനപക്ഷപാതത്തിനെതിരെ ഭരണകൂടത്തിന് വിടുപണി ചെയ്യുന്ന പോലീസ് നിഷ്ക്രിയത്വത്തിനെതിരെയാണ് എ.ബി.വി.പി മാർച്ച് നടത്തിയത്. വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് 2വർഷം വിദ്യാർത്ഥികളെ മഹാരാജാസ് കോളേജിൽ പഠനം നടത്തിയ കെ.വിദ്യയുടെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം പ്രതിഷേധത്തിൽ ഉയർന്നിരുന്നു.
‘ഞങ്ങള്‍ തിരിച്ചടിച്ചാല്‍ നിങ്ങള്‍ താങ്ങില്ല’;ബി.ജെ.പിയെ വെല്ലുവിളിച്ച്- എംകെ സ്റ്റാലിന്‍…
മന്ത്രി വി സെന്തില്‍ ബാലാജിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത നടപടിയില്‍ ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍.സാമൂഹികമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലായിരുന്നു സ്റ്റാലിന്റെ വിമര്‍ശനം. ധൈര്യം ഉണ്ടെങ്കില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടണം. ഞങ്ങള്‍ തിരിച്ചടിച്ചാല്‍ നിങ്ങള്‍ക്ക് താങ്ങാനാവില്ല. ഡിഎംകെയുടെ പോരാട്ട ചരിത്രം പഠിക്കണം. അത് അറിയില്ലെങ്കില്‍ ഡല്‍ഹിയിലെ മുതിര്‍ന്ന നേതാക്കളോട് ചോദിക്കണം. ഇത് ഭീഷണി അല്ല, മുന്നറിയിപ്പാണെന്നും സ്റ്റാലിന്‍ പറഞ്ഞു.ഒരു തീവ്രവാദിയെ അറസ്റ്റ് ചെയ്യുന്നതുപോലെയാണ് മന്ത്രി സെന്തില്‍ ബാലാജിയെ പിടികൂടിയത്. അദ്ദേഹത്തെ മാനസികമായി ഇഡി പീഡിപ്പിക്കുകയാണ്. …
വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ 2 കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍മാര്‍ ഡി.ആര്‍.ഐ കസ്റ്റഡിയില്‍…
വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍മാര്‍ ഡി.ആര്‍.ഐ.യുടെ കസ്റ്റഡിയില്‍. തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍മാരായ അനീഷ് മുഹമ്മദ്, നിതിന്‍ എന്നിവരെയാണ് ഡി.ആര്‍.ഐ. കസ്റ്റഡിയിലെടുത്തത്.2 ദിവസം മുന്‍പ് തിരുവനന്തപുരം വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച നാലുകിലോ സ്വര്‍ണം പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥരും നിരീക്ഷണത്തിലായത്.ഇന്ന് കൊച്ചിയിലെ ഓഫീസിലേക്ക് ചോദ്യംചെയ്യാന്‍ വിളിപ്പിച്ച ഇരുവരെയും ഡി.ആര്‍.ഐ. കസ്റ്റഡിയിലെടുക്കുകയായിരുന്നു.