EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



International News

കെ. പത്മകുമാറും ഷെയ്ഖ് ദര്‍വേഷ് സാഹിബും പുതിയ ഡി.ജി.പിമാര്‍; പൊലീസ് തലപ്പത്ത് അഴിച്ചുപണി…

കെ.പത്മകുമാറിനും ഷെയ്ഖ് ദര്‍വേശ് സാഹിബിനും ഡി.ജി.പിയായി സ്ഥാനക്കയറ്റം. പൊലീസ് ആസ്ഥാന എ.ഡി.ജി.പിയായിരുന്ന കെ. പത്മകുമാറിനെ ജയില്‍ മേധാവിയായും ക്രൈംബ്രാഞ്ച് മേധാവിയായിരുന്ന ഷെയ്ഖ് ദര്‍വേശ് സാഹിബിനെ ഫയര്‍ഫോഴ്‌സ് ഡയറക്ടര്‍ ജനറലായും നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി.എ.ഡി.ജി.പിമാരായ ബല്‍റാം കുമാര്‍ ഉപാദ്ധ്യായയെ പൊലീസ് ആസ്ഥാനത്ത് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തിലും എച്ച്. വെങ്കിടേഷിനെ ക്രൈംബ്രാഞ്ച് മേധാവിയായും നിയമിച്ചു. ഡി.ജി.പി പദവിയിലുണ്ടായിരുന്ന ഫയര്‍ഫോഴ്‌സ് മേധാവി ബി. സന്ധ്യ, എക്‌സൈസ് കമീഷനര്‍ എസ്. ആനന്ദ കൃഷ്ണന്‍ എന്നിവര്‍ വിരമിച്ച ഒഴിവിലേക്കാണ് രണ്ട് പേരെ ഡി.ജി.പിമാരായി സ്ഥാനക്കയറ്റം …

കെ. പത്മകുമാറും ഷെയ്ഖ് ദര്‍വേഷ് സാഹിബും പുതിയ ഡി.ജി.പിമാര്‍; പൊലീസ് തലപ്പത്ത് അഴിച്ചുപണി… Read More »

ലൈംഗികാതിക്രമ പരാതിയില്‍ ബ്രിജ്ഭൂഷനെതുരെ തെളിവില്ലെന്ന് ഡല്‍ഹി പൊലീസ്…

ലൈംഗികാതിക്രമ പരാതിയില്‍ ബിജെപി എംപിയും ദേശീയ റെസ്ലിങ് ഫെഡറേഷന്‍ മുന്‍ അധ്യക്ഷനുമായ ബ്രിജ്ഭൂഷന്‍ ശരണ്‍ സിങ്ങിനെതിരെ തെളിവില്ലെന്ന് ഡല്‍ഹി പൊലീസ്.15 ദിവസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു.തെളിവില്ലാത്തതിനാലാണ് ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യാത്തത്. ഗുസ്തി താരങ്ങളുടെ അവകാശവാദത്തിന് തെളിവില്ലെന്നും ഡല്‍ഹി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ബ്രിജ് ഭൂഷണെതിരെ നടപടി സ്വീകരിക്കാത്തതില്‍ ഗുസ്തി താരങ്ങള്‍ അതിശക്തമായി പ്രതിഷേധിക്കുന്നതിനിടെയാണ് ഡല്‍ഹി പൊലീസ്

മൈസുരുവിൽ ബസ്സും കാറും കൂട്ടിയിടിച്ച് പത്ത് മരണം…

മൈസുരുവിൽ ബസ്സും കാറും കൂട്ടിയിടിച്ച് പത്ത് മരണം. കൊല്ലഗൽ – ടി നരസിപുര മെയിൻ റോഡിലാണ് അപകടമുണ്ടായത്. അപകടത്തിൽ കാർ പൂർണമായും തകർന്നു. മൈസുരുവിൽ വിനോദയാത്രയ്ക്കെത്തിയ ബെല്ലാരിയിലെ സംഗനക്കൽ സ്വദേശികളാണ് വിനോദയാത്രയ്ക്ക് എത്തിയ പതിമൂന്നംഗ സംഘത്തിലെ പത്ത് പേരും മരിച്ചു, മൂന്ന് പേർ ആശുപത്രിയിലാണ്. ചാമുണ്ഡി ഹിൽസിൽ പോയി തിരികെ റെയിൽവേ സ്റ്റേഷനിലേക്ക് പോവുകയായിരുന്നു ഇവർ. ഇതിനിടെയാണ് അപകടമുണ്ടായത്.

വേണ്ടി വന്നാല്‍ ഗുസ്തി താരങ്ങളെ വെടിവെക്കുമെന്ന് മുന്‍ കേരള വിജിലന്‍സ് മേധാവി; എവിടെ വരണമെന്ന് പറയൂ എന്ന് ഗുസ്തി താരം ബജ്‌റംഗ് പുനിയ…

ദേശീയ ഗുസ്തി ഫെഡറേഷൻ മുൻ ചെയർമാൻ ബ്രിജ് ഭൂഷൺ സിംഗിനെതിരെ സമരം ചെയ്യുന്ന ഗുസ്തിക്കാർക്കെതിരെ വിവാദ പ്രസ്താവനയുമായി മുൻ ഐപിഎസ് ഉദ്യോഗസ്ഥനും കേരള വിജിലൻസ് മേധാവിയുമായ ഡോ. എൻസി അസ്താന. ആവശ്യമെങ്കിൽ പൊലീസ് ഗുസ്തി താരങ്ങളെ വെടിവെക്കുമെന്ന് ഡോ. എൻസി അസ്താന ഐപിഎസ് തൻ്റെ ട്വിറ്റർ ഹാൻഡിലിൽ കുറിച്ചു. ഇതിനു മറുപടിയായി, വെടിയേൽക്കാൻ എവിടെ വരണമെന്ന് പറയൂ എന്ന് ഒളിമ്പിക് മെഡൽ ജേതാവായ ഗുസ്തി താരം ബജ്റംഗ് പുനിയയും കുറിച്ചു. എൻഡിടിവിയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.ധൈര്യമുണ്ടെങ്കിൽ …

വേണ്ടി വന്നാല്‍ ഗുസ്തി താരങ്ങളെ വെടിവെക്കുമെന്ന് മുന്‍ കേരള വിജിലന്‍സ് മേധാവി; എവിടെ വരണമെന്ന് പറയൂ എന്ന് ഗുസ്തി താരം ബജ്‌റംഗ് പുനിയ… Read More »

കമ്പത്ത് അരിക്കൊമ്പന്റെ ആക്രമണത്തിൽ പരുക്കേറ്റയാൾ മരിച്ചു…

കമ്പത്ത് ജനവാസ മേഖലയിൽ എത്തിയ അരിക്കൊമ്പന്റെ ആക്രമണത്തിൽ പരുക്കേറ്റയാൾ മരിച്ചു.തമിഴ്നാട് കമ്പം സ്വദേശി ബെൽരാജ് ആണ് മരിച്ചത്. കമ്പം ടൗണിൽ അരിക്കൊമ്പൻ തകർത്ത ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന ആളാണ്. തലക്കേറ്റ പരിക്കാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരിച്ചത്.ഇതിനിടെ കമ്പം ടൗണിലെത്തി ഭീതി പരത്തിയ അരികൊമ്പൻ ജനവാസ മേഖലയിലേക്ക് വീണ്ടും എത്തുന്നതായി സൂചന. മയക്കുവെടി വച്ച് പിടികൂടാനുള്ള ദൗത്യം തുടരുകയാണ് .. നിലവിൽ കമ്പം കുത്താനാച്ചി ക്ഷേത്രത്തിനു സമീപമാണ് അരികൊമ്പൻ …

കമ്പത്ത് അരിക്കൊമ്പന്റെ ആക്രമണത്തിൽ പരുക്കേറ്റയാൾ മരിച്ചു… Read More »

അരിക്കൊമ്പന്‍ കാടുകയറി;കാടിറങ്ങി വന്നാല്‍ മയക്കുവെടി വയ്ക്കും…

അരിക്കൊമ്പന്‍ ഇനി ജനവാസമേഖലയില്‍ ഇറങ്ങിയില്‍ നേരിടാന്‍ കുങ്കിയാനകളെ കമ്പത്ത് തയ്യാറാക്കി നിര്‍ത്തി തമിഴ്‌നാട് വനംവകുപ്പ്. ആന ഇപ്പോള്‍ ഉള്‍കാട്ടിലേക്ക് തിരിച്ചു പോയിട്ടുണ്ടെന്നാണ് കണക്കുകൂട്ടല്‍. നിലവില്‍ കുത്തനച്ചി വനത്തിലാണ് ആരിക്കൊമ്പനുള്ളത്. ആന കാടിറങ്ങി വന്നാല്‍ ഉടനെ മയക്കുവെടി വയ്ക്കാനാണ് തീരുമാനം.ഈ സാഹചര്യത്തില്‍ ആനയെ മയക്കുവെടി വച്ച് പ്രദേശത്തു നിന്ന് മാറ്റേണ്ടിവന്നാല്‍ സഹായത്തിനാണ് ആനമല ടോപ് സ്ലിപ്പില്‍ നിന്നു കുങ്കിയാനകളെ കൊണ്ടുവന്നത്. ഗൂഡല്ലൂര്‍- തേനി ബൈപാസിന്റെ സമീപത്തെ തോട്ടത്തില്‍ ഇന്നലെ പുലര്‍ച്ചെയെത്തിയ കുങ്കിയാനകളെ വൈകീട്ടോടെ കമ്പം ഫോറസ്റ്റ് റേഞ്ച് ഓഫിസിലേക്ക് …

അരിക്കൊമ്പന്‍ കാടുകയറി;കാടിറങ്ങി വന്നാല്‍ മയക്കുവെടി വയ്ക്കും… Read More »