
നാടക ചലച്ചിത്ര നടൻ പൂജപ്പുര രവി അന്തരിച്ചു. 86 വയസായിരുന്നു. മറയൂരിൽ മകളുടെ വീട്ടിലായിരുന്നു അന്ത്യം. വ്യത്യസ്‌തങ്ങളായ നിരവധി കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു. 800 ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 4000ത്തോളം നാടകങ്ങളിലും അഭിനയിച്ചു. ഹാസ്യ വേഷങ്ങളിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. 2016ൽ പുറത്തിറങ്ങിയ ഗപ്പിയാണ് അവസാന ചിത്രം.