പി.പി ചിത്തരഞ്ജന്റെ ഗ്രൂപ്പ് മോഹത്തിന് കനത്ത തിരിച്ചടി : നിഖിലിന് വേണ്ടി ശുപാര്‍ശ ചെയ്തത് ഏരിയാസെക്രട്ടറി ബാബുജാന്‍…
ആലപ്പുഴയിലെ സി.പി.എമ്മില്‍ പുതിയ ഗ്രൂപ്പ് സൃഷ്ടിക്കാനുള്ള പി.പി ചിത്തരഞ്ജന്‍ എം.എല്‍.എയുടെ നീക്കങ്ങള്‍ക്ക് കൂടിയാണ് തരംതാഴ്ത്തലിലൂടെ പാര്‍ട്ടി സംസ്ഥാന നേതൃത്വം തടയിട്ടത്. എം.എല്‍.എ പദവി വഹിക്കുന്നയാളെ ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്നും തരംതാഴ്ത്തിയത് ചിത്തരഞ്ജന് പാര്‍ട്ടിക്ക് പുറത്തും നാണക്കേടായി. നിഖിലിന് വേണ്ടി ശുപാര്‍ശ ചെയ്തത് ഏരിയാസെക്രട്ടറി ബാബുജാന്‍ ആണെന്നും വ്യക്തമായി.മാനേജര്‍മാരെ സൃഷിച്ചുള്ള പ്രവര്‍ത്തനമായിരുന്നു ചിത്തരഞ്ജന്‍ അടുത്തകാലത്തായി ആലപ്പുഴ കേന്ദ്രീകരിച്ച് നടത്തി പോന്നത്. രാഷ്ട്രീയ അധികാരം ഉള്ളവരുടെ പിന്നില്‍ അണിനിരക്കുന്ന പാരമ്പര്യമുള്ള ആലപ്പുഴ സി.പി.എമ്മില്‍ നഗരവും വടക്കന്‍ മേഖലയും കേന്ദ്രീകരിച്ച് എം.എല്‍.എ …