EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



International News

ഗേറ്റ് അടച്ചത് ഞാനല്ല, തുറക്കേണ്ടെന്ന് പറഞ്ഞു; കുട്ടികളുടെ ദുരിതമറിഞ്ഞാണ് തുറന്നത്: ശ്രീനിജിന്‍…

കേരള ബ്ലാസ്റ്റേഴ്സിന്റെ സിലക്‌ഷന്‍ ട്രയല്‍സ് തടഞ്ഞതിൽ സംസ്ഥാന സ്പോർട്സ് കൗൺസിലിനെതിരെ വിമർശനവുമായി സ്പോര്‍ട്സ് കൗണ്‍സില്‍ എറണാകുളം ജില്ലാ പ്രസിഡന്‍റും കുന്നത്തുനാട് എംഎല്‍എയുമായ പി.വി.ശ്രീനിജിന്‍. കേരള ബ്ലാസ്റ്റേഴ്സുമായി കരാറുണ്ടെന്നും വാടകയുടെ കുടിശിക കിട്ടിയെന്നും സംസ്ഥാന സ്പോർട്സ് കൗൺസില്‍ അറിയിച്ചില്ലെന്ന് ശ്രീനിജിൻ വ്യക്തമാക്കി.ജില്ലാ സ്പോർട്സ് കൗൺസില്‍ പ്രസിഡന്റെന്ന നിലയ്ക്ക് ഇക്കാര്യം തന്നെ അറിയിക്കേണ്ടതായിരുന്നു.സിലക്ഷൻ ട്രയൽസ് നടക്കേണ്ട സ്കൂളിന്റെ ഗേറ്റ് അടച്ചത് താനല്ലെന്നും, തുറന്നുകൊടുക്കേണ്ടെന്ന് പറഞ്ഞിരുന്നുവെന്നും ശ്രീനിജിൻ വിശദീകരിച്ചു. കുട്ടികൾ ദുരിതത്തിലായെന്ന വാർത്ത കണ്ടാണ് ഗേറ്റ് തുറക്കാൻ അനുമതി നൽകിയതെന്നും അദ്ദേഹം …

ഗേറ്റ് അടച്ചത് ഞാനല്ല, തുറക്കേണ്ടെന്ന് പറഞ്ഞു; കുട്ടികളുടെ ദുരിതമറിഞ്ഞാണ് തുറന്നത്: ശ്രീനിജിന്‍… Read More »

രാജ്യത്ത് സമാധാനവും ഐക്യം കൊണ്ടുവരാന്‍ അക്ഷീണം പ്രയത്‌നിച്ച ഭരണാധികാരിയാണ് രാജീവ് ഗാന്ധിയെന്ന് എ.കെ.ആന്റണി…

രാജ്യത്ത് സമാധാനവും ഐക്യം കൊണ്ടുവരാന്‍ അക്ഷീണം പ്രയത്‌നിച്ച ഭരണാധികാരിയാണ് രാജീവ് ഗാന്ധിയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി പറഞ്ഞു. അധികാര രാഷ്ട്രീയത്തേക്കാള്‍ അദ്ദേഹം മുന്‍ഗണന നല്‍കിയത് രാജ്യത്തെ ജനങ്ങളുടെ സൈ്വര്യജീവിതത്തിനും സമാധാനത്തിനുമാണ്. ദേശസ്‌നേഹം വാക്കില്‍ മാത്രമല്ല പ്രവര്‍ത്തിയിലും അദ്ദേഹം പ്രകടിപ്പിച്ചു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കലാപ അന്തരീക്ഷം ഇല്ലാതാക്കാന്‍ അദ്ദേഹം നടത്തിയ ഇടപെടലുകള്‍ മാതൃകാപരമാണ്. പഞ്ചാബ്,അസ്സാം,മിസ്സോറാം തുടങ്ങിയ സംസ്ഥാനത്ത് കോണ്‍ഗ്രസ് ഭരണം നഷ്ടമായാലും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ അദ്ദേഹം സ്വീകരിച്ചു. എന്നാല്‍ അതിന് അപമാനമാണ് …

രാജ്യത്ത് സമാധാനവും ഐക്യം കൊണ്ടുവരാന്‍ അക്ഷീണം പ്രയത്‌നിച്ച ഭരണാധികാരിയാണ് രാജീവ് ഗാന്ധിയെന്ന് എ.കെ.ആന്റണി… Read More »

ക്ഷേത്രങ്ങളിൽ ആർഎസ്എസ് ശാഖകൾക്ക് വിലക്കേര്‍പ്പെടുത്തി തിരുവിതാംകൂർ ദേവസ്വം ബോർഡ്…

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളിൽ ആർഎസ്‌എസ് ശാഖകൾ പ്രവർത്തിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി തിരുവിതാംകൂർ ദേവസ്വം ബോർഡ് സർക്കുലർ പുറപ്പെടുവിച്ചു. ആചാരങ്ങളും ചടങ്ങുകളും അല്ലാതെ മറ്റൊരു പ്രവർത്തനവും അനുവദിക്കില്ലെന്ന് ബോർഡിന്റെ നിർദ്ദേശത്തിൽ പറയുന്നു. വിലക്ക് ലംഘിച്ച് ശാഖയുടെ പ്രവർത്തനം തുടരുന്നുണ്ടെങ്കിൽ നടപടി സ്വീകരിക്കാനാണ് ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്ന കർശന നിർദ്ദേശം.ക്ഷേത്ര പരിസരത്ത് ആയുധ- കായിക പരിശീലനം അനുവദിക്കില്ല. ക്ഷേത്രത്തിലെ ചടങ്ങുമായി ബന്ധമില്ലാതെ പ്രവർത്തികൾ അനുവദിക്കില്ല. ക്ഷേത്രങ്ങളിലെ അകത്തോ പുറത്തോ യാതൊരു വിധത്തിലുള്ള കൊടിതോരണങ്ങളും അനുവദിക്കില്ലെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.

ക്ലാസുകൾ ജൂലൈ അഞ്ചിന്; ഹയർ സെക്കൻഡറി ഫലം 25ന് പ്രഖ്യാപിക്കും…

ഹയർ സെക്കൻഡറി പരീക്ഷാ ഫലം മെയ് മാസം 25 ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ  മന്ത്രി വി ശിവൻകുട്ടി. ജൂലൈ അഞ്ചിന് ഒന്നാം വർഷ ഹയർ സെക്കൻഡറി ക്ലാസുകൾ ആരംഭിക്കും എന്നും മന്ത്രി അറിയിച്ചു. ഒന്നാം വർഷ ഹയർസെക്കൻഡറിയിൽ ചേരാൻ ഉദ്ദേശിക്കുന്ന എല്ലാവർക്കും അവസരം ഉണ്ടാക്കും. കഴിഞ്ഞ വർഷമുണ്ടായ സീറ്റ് വർധന ഇത്തവണയും തുടരുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞവര്‍ഷം 20 ശതമാനം സീറ്റുകള്‍ക്ക് പുറമേ 81 അധിക ബാച്ചുകളും അനുവദിച്ചിരുന്നു. ഈ പ്രാവശ്യവും അത് തുടരും. താലൂക്ക് അടിസ്ഥാനത്തില്‍ …

ക്ലാസുകൾ ജൂലൈ അഞ്ചിന്; ഹയർ സെക്കൻഡറി ഫലം 25ന് പ്രഖ്യാപിക്കും… Read More »

പത്താം ക്ലാസ് പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടി ജയിച്ച വിദ്യാർത്ഥിയുടെ ആത്മഹത്യ; പെൺകുട്ടിയെ യുവാവ് ശല്യം ചെയ്തിരുന്നതായും ഭീഷണിപ്പെടുത്തിയതായും മാതാപിതാക്കൾ…

പത്താം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥിനി രാഖിശ്രീയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആരോപണവുമായി അച്ഛൻ രംഗത്ത്. രാഖിശ്രീയുടെ മരണം യുവാവിൻ്റെ ശല്യം സഹിക്ക വയ്യാതെയെന്ന് അച്ഛൻ പറഞ്ഞു. ചിറയിൻകീഴ് പുളിമൂട്ട് കടവ് സ്വദേശിയായ 28 വയസുകാരൻ നിരന്തരം ശല്യം ചെയ്തുവെന്നും ഒപ്പം ഇറങ്ങി വന്നില്ലെങ്കിൽ ജീവിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയാതായും അച്ഛൻ മാധ്യമങ്ങളോട്‌ പറഞ്ഞു.ആറ് മാസം മുമ്പ് ഒരു ക്യാമ്പിൽ വച്ചാണ് ഇയാളെ പരിചയപ്പെട്ടത്. പിന്നീട് ഇയാൾ കുട്ടിക്ക് ഒരു മൊബൈൽ …

പത്താം ക്ലാസ് പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടി ജയിച്ച വിദ്യാർത്ഥിയുടെ ആത്മഹത്യ; പെൺകുട്ടിയെ യുവാവ് ശല്യം ചെയ്തിരുന്നതായും ഭീഷണിപ്പെടുത്തിയതായും മാതാപിതാക്കൾ… Read More »

തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന ചടങ്ങിൽ തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഇ ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു…

തിരുവനന്തപുരം: കേരള ചുമട്ടുതൊഴിലാളി ക്ഷേമനോർഡിൽ ആസ്ഥാന ഓഫീസ് ഉൾപ്പെടെ 122 ഓഫീസുകൾ പൂർണമായും ഇ ഓഫീസിലേക്ക്. 19.05.2023 ന് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന ചടങ്ങിൽ തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഇ ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു. ഗതാഗത വകുപ്പുമന്ത്രി ആൻ്റണി രാജു ചടങ്ങിൽ അധ്യക്ഷനായിരുന്നു. ചുമട്ടുതൊഴിൽ മേഖലയുമായി ബന്ധപ്പെട്ട പരാതികളും തർക്കങ്ങളും ഉന്നയിക്കുന്നതിനുള്ള ഓൺലൈൻ പോർട്ടലിൻ്റെയും ചുമട്ടുതൊഴിൽ സംബന്ധിച്ച സംശയ നിവാരണത്തിന് ഉള്ള ടോൾ ഫ്രീ നമ്പറിൻ്റെയും ഉദ്ഘാടനം ചടങ്ങിൽ നടന്നു. ചുമട്ടു …

തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന ചടങ്ങിൽ തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഇ ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു… Read More »

എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന്…

സ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രിയാണ് ഫലം പ്രഖ്യാപിക്കുക. രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം ഇത്തവണ ഗ്രേസ് മാർക്ക് കൂടി ഉൾപ്പെടുത്തിയാണ് ഫലം പ്രഖ്യാപിക്കുന്നത്. 4,19,363 വിദ്യാർത്ഥികളാണ് പരീക്ഷ എ‍ഴുതിയത്.2960 പരീക്ഷാ കേന്ദ്രങ്ങളിലായി 4,19,363 റഗുലർ വിദ്യാർത്ഥികളും 192 പ്രൈവറ്റ് വിദ്യാർത്ഥികളുമാണ് ഈ വര്‍ഷം എസ്എസ്എൽസി പരീക്ഷ എഴുതിയത്. ഇതിൽ 2,13,801 പേര്‍ ആൺകുട്ടികളും 2,05,561 പേര്‍ പെൺകുട്ടികളുമാണ്. സർക്കാർ സ്‌കൂളുകളിലായി ആകെ 1,40,703 കുട്ടികളും എയിഡഡ് സ്കൂളുകളിൽ 2,51,567ഉം …

എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന്… Read More »