
മാധ്യമവേട്ട ഏറ്റവും ഭീതിതമായ രീതിയിൽ കേരളത്തിൽ നടക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ. നേരത്തേ ദേശീയ തലത്തിൽ സംഘപരിവാർ ചെയ്തിരുന്നത് ഇതാണ്. വാർത്ത റിപ്പോർട്ട് ചെയ്തതിൽ എന്താണ് ക്രൈം. അതൊരു ജോലിയല്ല എന്ന് അദ്ദേഹം ചോദിച്ചു.പരീക്ഷ എഴുതാതെ പാസായത് ഞെട്ടിക്കുന്ന വാർത്തയാണ്. കൂടാതെ, കൊല്ലത്ത് കെഎംഎംഎല്ലിൽ പിൻവാതിൽ നിയമനം നടന്നു എന്ന വാർത്ത നൽകിയതിനും കേസ് എടുത്തു. വാർത്ത പുറത്ത് പോയത് അന്വേഷിക്കാൻ പൊലീസ് രംഗത്ത്. ഇതാണോ പൊലീസിൻ്റെ ജോലിയൊന്നും അദ്ദേഹം ചോദ്യമുയർത്തി. തുടർച്ചയായി പൊലീസിനെ ഉപയോഗിച്ച് മാധ്യമ പ്രവർത്തകരെ ഭീഷണിപ്പെടുത്തി വശത്താക്കാൻ നോക്കുന്നു. ആരും എതിരെ ശബ്ദിക്കരുത് എന്നതാണ് സർക്കാർ നിലപാടെന്ന് സതീശൻ പറഞ്ഞു.