EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



മോൻസൺ മാവുങ്കൽ തട്ടിപ്പ് കേസ്: കെ സുധാകരന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു…

മോൻസൺ മാവുങ്കൽ തട്ടിപ്പ് കേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. സുധാകരൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് നടപടി. കേസിൽ രണ്ടാം പ്രതിയാണ് സുധാകരൻ. ഈ മാസം 14ന് ചോദ്യം ചെയ്യലിന് കളമശ്ശേരി ഓഫീസിൽ ഹാജരാകാൻ നിർദേശിച്ച് സുധാകരന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ അന്ന് ഹാജരാകാൻ സാധിക്കില്ലെന്ന് സുധാകരൻ അറിയിക്കുകയായിരുന്നു. പിന്നാലെ ഈ മാസം 23ന് ഹാജരാകാൻ നിർദേശിച്ച് ക്രൈംബ്രാഞ്ച് വീണ്ടും നോട്ടീസ് നൽകി. തുടർന്നാണ് അറസ്റ്റ് സാധ്യത മുന്നിൽ കണ്ട് സുധാകരൻ ഹൈക്കോടതിയെ സമീപിച്ചത്. തന്നെ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് കേസിൽ പ്രതി ചേർത്തതെന്നാണ് സുധാകരന്റെ ആരോപണം.

Leave a Comment

Your email address will not be published. Required fields are marked *