EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



International News

തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന ചടങ്ങിൽ തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഇ ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു…

തിരുവനന്തപുരം: കേരള ചുമട്ടുതൊഴിലാളി ക്ഷേമനോർഡിൽ ആസ്ഥാന ഓഫീസ് ഉൾപ്പെടെ 122 ഓഫീസുകൾ പൂർണമായും ഇ ഓഫീസിലേക്ക്. 19.05.2023 ന് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന ചടങ്ങിൽ തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഇ ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു. ഗതാഗത വകുപ്പുമന്ത്രി ആൻ്റണി രാജു ചടങ്ങിൽ അധ്യക്ഷനായിരുന്നു. ചുമട്ടുതൊഴിൽ മേഖലയുമായി ബന്ധപ്പെട്ട പരാതികളും തർക്കങ്ങളും ഉന്നയിക്കുന്നതിനുള്ള ഓൺലൈൻ പോർട്ടലിൻ്റെയും ചുമട്ടുതൊഴിൽ സംബന്ധിച്ച സംശയ നിവാരണത്തിന് ഉള്ള ടോൾ ഫ്രീ നമ്പറിൻ്റെയും ഉദ്ഘാടനം ചടങ്ങിൽ നടന്നു. ചുമട്ടു …

തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന ചടങ്ങിൽ തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഇ ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു… Read More »

എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന്…

സ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രിയാണ് ഫലം പ്രഖ്യാപിക്കുക. രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം ഇത്തവണ ഗ്രേസ് മാർക്ക് കൂടി ഉൾപ്പെടുത്തിയാണ് ഫലം പ്രഖ്യാപിക്കുന്നത്. 4,19,363 വിദ്യാർത്ഥികളാണ് പരീക്ഷ എ‍ഴുതിയത്.2960 പരീക്ഷാ കേന്ദ്രങ്ങളിലായി 4,19,363 റഗുലർ വിദ്യാർത്ഥികളും 192 പ്രൈവറ്റ് വിദ്യാർത്ഥികളുമാണ് ഈ വര്‍ഷം എസ്എസ്എൽസി പരീക്ഷ എഴുതിയത്. ഇതിൽ 2,13,801 പേര്‍ ആൺകുട്ടികളും 2,05,561 പേര്‍ പെൺകുട്ടികളുമാണ്. സർക്കാർ സ്‌കൂളുകളിലായി ആകെ 1,40,703 കുട്ടികളും എയിഡഡ് സ്കൂളുകളിൽ 2,51,567ഉം …

എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന്… Read More »

പ്രസവശേഷം വീട്ടിലേക്ക് മടങ്ങവേ വാഹനാപകടം, 4 ദിവസം പ്രായമുള്ള നവജാതശിശു ഉൾപ്പെടെ മൂന്നു മരണം…

തിരുവനന്തപുരം പള്ളിപ്പുറത്ത് കെഎസ്ആർടിസി ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് മൂന്നു മരണം. നാല് ദിവസം പ്രായമായ കൈക്കുഞ്ഞ് ഉൾപ്പെടെ മൂന്ന് പേരാണ് അപകടത്തിൽ മരിച്ചത്. നവജാത ശിശുവും അമ്മൂമ്മ ശോഭയും ഓട്ടോ ഡ്രൈവർ സുനിലുമാണ് മരിച്ചത്. പ്രസവശേഷം  ആശുപത്രിയിൽ നിന്നും നിന്ന് വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം. കുഞ്ഞിന്‍റെ അമ്മയും അച്ഛനും പരിക്കേറ്റ് ചികിത്സയിലാണെന്നാണ് വിവരം.

എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസ്: ഐജി പി വിജയനെ സര്‍വീസില്‍ സസ്‌പെന്റ് ചെയ്തു…

എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസ് പ്രതിയുടെ യാത്രാവിവരങ്ങള്‍ ചോര്‍ത്തിയെന്ന് ആരോപിച്ച് ഐജി പി വിജയനെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. ഡിജിപി അനില്‍കാന്തിന്റെ അന്വേഷണ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസില്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് നടപടിക്കു കാരണമായി പറയുന്നത്. കേസിലെ പ്രതിയുമായുള്ള യാത്രാവിവരങ്ങള്‍ പുറത്തായത് വിജയന്‍ വഴിയാണെന്ന് എഡിജിപി എം ആര്‍ അജിത്കുമാര്‍ റിപോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്നാണ് ഡിജിപിക്ക് റിപോര്‍ട്ട് കൈമാറിയത്. കേസില്‍ തുടരന്വേഷണത്തിന് എഡിജിപി പി പത്മകുമാറിനെ ചുമതലപ്പെടുത്തുകയും ചെയ്തു.

കൊല്ലം ഉളിയകോവിലിൽ വൻ അഗ്നിബാധ…

കൊല്ലം ഉളിയക്കോവിൽ ക്ഷേത്രത്തിന് പിറകിലുളള ഗവ. മെഡിക്കൽ ഗോഡൗണിൽ വൻ തീപ്പിടുത്തം. ഇരുചക്രവാഹനങ്ങൾ കത്തിനശിച്ചു. ആളപായമില്ല.തീ കെടുത്താൻ ശ്രമം തുടരുന്നു.

കർണാടകത്തിൽ സിദ്ധരാമയ്യ മുഖ്യമന്ത്രി; ഡി കെ ശിവകുമാർ ഉപമുഖ്യമന്ത്രി…

തർക്കങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും ശേഷം കർണാടക മുഖ്യമന്ത്രി സ്ഥാനത്തിൽ തീരുമാനമായി. സിദ്ധരാമയ്യ അടുത്ത മുഖ്യമന്ത്രിയാകും. ഡി കെ ശിവകുമാർ ഉപമുഖ്യമന്ത്രിയാകും. സത്യപ്രതിജ്ഞ മെയ് 20 ശനിയാഴ്ച നടക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.  മൂന്നു ദിവസത്തോളം നീണ്ടു നിന്ന പ്രതിസന്ധിക്കും  ചർച്ചകൾക്കും ശേഷമാണ് മുഖ്യമന്ത്രി സ്ഥാനത്തിൽ തീരുമാനമായത്. ഇന്ന് വൈകിട്ട് 7 മണിക്ക് നിയമസഭാ കക്ഷിയോ​ഗം വിളിച്ചിട്ടുണ്ട്.ഫലം വന്ന് നാല് ദിനം കഴിഞ്ഞിട്ടും മുഖ്യമന്ത്രി ആരെന്ന് പ്രഖ്യാപിക്കാനാകാതെ കോൺഗ്രസ് ഹൈക്കമാൻഡ് ആശങ്കയിലായിരുന്നു. ടേം വ്യവസ്ഥയിൽ മുഖ്യമന്ത്രിസ്ഥാനം പങ്കിട്ടേക്കും എന്ന …

കർണാടകത്തിൽ സിദ്ധരാമയ്യ മുഖ്യമന്ത്രി; ഡി കെ ശിവകുമാർ ഉപമുഖ്യമന്ത്രി… Read More »

നാട്ടുകാർക്ക് നേരെ തോക്കു ചൂണ്ടിയ കാർ യാത്രികൻ കസ്റ്റഡിയിൽ…

ആലുവയിൽ ​ഗതാ​ഗത തടസത്തെ തുടർന്ന് നാട്ടുകാർക്കെതിരെ തോക്ക് ചൂണ്ടിയ കാർ യാത്രികനെ പൊലീസ് കസ്റ്റഡിയെലെടുത്തു. ആലുവ കീഴ്മാട്‌സ്വദേശി റോബിനാണ് തോക്കുചൂണ്ടിയത്. ആഫ്രിക്കയിൽ ജോലി ചെയ്യുന്ന ഇയാളിപ്പോൾ അവധിയിലാണ്. ആലുവയ്ക്കടുത്ത് തോട്ടും മുഖത്ത് റോഡിലുണ്ടായ ഗതാഗത തടസത്തെ ചൊല്ലിയുള്ള വാക്കുതർക്കത്തിനിടെയാണ് റോബിൻ തോക്കുചൂണ്ടിയത്. അതേസമയം, പക്ഷികളെ വെടിവയ്ക്കുന്ന എയർഗൺ ആണെന്നാണ് റോബിന്റെ വിശദീകരണം.

ആശുപത്രി സംരക്ഷണ നിയമഭേഗതി ഓർഡിനൻസിന് മന്ത്രിസഭ അംഗീകാരം നൽകി…

ആശുപത്രി സംരക്ഷണ നിയമ ഭേഗതി ഓർഡിനൻസിന് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകിയതായി ആരോ​ഗ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ആരോഗ്യപ്രവർത്തകരെ കയ്യേറ്റം ചെയ്യുന്നത് മാത്രമല്ല, അസഭ്യം പറയുന്നതും അധിക്ഷേപിക്കുന്നതും നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തും. കുറഞ്ഞ ശിക്ഷ ആറ് മാസം തടവും ഉയർന്ന ശിക്ഷ ഏഴ് വർഷം വരെയുള്ള തടവുമായിരിക്കും.നാശനഷ്ടങ്ങൾക്ക് ആറിരട്ടി വരെ പിഴയിടാക്കുന്നതും പരിഗണനയിലുണ്ട്. നഴ്സിംഗ് കോളേജുകൾ ഉൾപ്പടെയുള്ള മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിയമത്തിന്റെ സംരക്ഷണമുണ്ടാകും. ഫാസ്റ്റ് ട്രാക്ക് മാതൃകയിൽ സമയബന്ധിത നിയമനടപടികൾക്ക് വ്യവസ്ഥയുണ്ടാകും.