EN24TV

വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ 2 കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍മാര്‍ ഡി.ആര്‍.ഐ കസ്റ്റഡിയില്‍…

വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍മാര്‍ ഡി.ആര്‍.ഐ.യുടെ കസ്റ്റഡിയില്‍. തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍മാരായ അനീഷ് മുഹമ്മദ്, നിതിന്‍ എന്നിവരെയാണ് ഡി.ആര്‍.ഐ. കസ്റ്റഡിയിലെടുത്തത്.2 ദിവസം മുന്‍പ് തിരുവനന്തപുരം വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച നാലുകിലോ സ്വര്‍ണം പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥരും നിരീക്ഷണത്തിലായത്.
ഇന്ന് കൊച്ചിയിലെ ഓഫീസിലേക്ക് ചോദ്യംചെയ്യാന്‍ വിളിപ്പിച്ച ഇരുവരെയും ഡി.ആര്‍.ഐ. കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *