EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



en24tv

ആളുകൾക്ക്‌ ജീവൻ നഷ്ടപ്പെട്ട മഹാദുരന്തത്തിന്‌ ശേഷവും കേന്ദ്രമന്ത്രിമാർ കേരളത്തിനെ കുത്തിനോവിക്കുകയും അവഹേളിക്കുകയും ചെയ്യുകയാണെന്ന് ജോൺബ്രിട്ടാസ്‌ എംപി.

നൂറുകണക്കിന്‌ ആളുകൾക്ക്‌ ജീവൻ നഷ്ടപ്പെട്ട മഹാദുരന്തത്തിന്‌ ശേഷവും കേന്ദ്രമന്ത്രിമാർ കേരളത്തിനെ കുത്തിനോവിക്കുകയും അവഹേളിക്കുകയും ചെയ്യുകയാണെന്ന് ജോൺബ്രിട്ടാസ്‌ എംപി. വനം,പരിസ്ഥിതി മന്ത്രി ഭൂപേന്ദ്രയാദവ്‌ ഉൾപ്പടെയുള്ളവർ ഒരോദിവസവും കേരളത്തിലെ ജനങ്ങളെ അവഹേളിക്കുന്ന, അപമാനിക്കുന്ന പ്രസ്‌താവനകൾ നടത്തുന്നതിൽ ഹരം കണ്ടെത്തുകയാണെന്നും ജോൺബ്രിട്ടാസ്‌ രാജ്യസഭയിൽ ധനവിനിയോഗ ബില്ലുമായി ബന്ധപ്പെട്ട ചർച്ചയിൽ പങ്കെടുത്തു പറഞ്ഞു.കേന്ദ്രആഭ്യന്തരമന്ത്രിയും നേരത്തെ ഇത്തരം പരാമർശങ്ങൾ നടത്തിയിരുന്നു. ഈ ദുരന്തവേളയിൽ രാഷ്ട്രീയമായ പഴിചാരൽ വിനോദങ്ങളിൽ മുഴുകുന്നത്‌ കേന്ദ്രമന്ത്രിമാർ അവസാനിപ്പിക്കണം. വയനാട്ടിലെ ഹതാശരായ ജനങ്ങൾക്ക്‌ രാജ്യത്തിന്റെ മുഴുവൻ ഐക്യദാർഢ്യം ആവശ്യമുള്ള സമയമാണിത്. രാജ്യത്ത്‌ …

ആളുകൾക്ക്‌ ജീവൻ നഷ്ടപ്പെട്ട മഹാദുരന്തത്തിന്‌ ശേഷവും കേന്ദ്രമന്ത്രിമാർ കേരളത്തിനെ കുത്തിനോവിക്കുകയും അവഹേളിക്കുകയും ചെയ്യുകയാണെന്ന് ജോൺബ്രിട്ടാസ്‌ എംപി. Read More »

വയനാട് ദുരന്തമേഖലയില്‍ ആറുമാസത്തേക്ക് വൈദ്യുതി സൗജന്യം…

വയനാട്ടിലെ ദുരന്ത മേഖലയിലെ ഉപഭോക്താക്കളില്‍ നിന്നു ആറു മാസത്തേക്ക് വൈദ്യുതി ചാര്‍ജ് ഈടാക്കരുതെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി നിര്‍ദേശം നല്‍കി. കെഎസ്ഇബിയുടെ മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന ചൂരല്‍മല എക്‌സ്‌ചേഞ്ച്, ചൂരല്‍മല ടവര്‍, മുണ്ടക്കൈ, കെ കെ നായര്‍, അംബേദ്കര്‍ കോളനി, അട്ടമല, അട്ടമല പമ്പ് എന്നീ ട്രാന്‍സ്‌ഫോര്‍മറുകളുടെ പരിധിയില്‍ ഉള്‍പ്പെടുന്ന ഉപഭോക്താക്കള്‍ക്കാണ് അടുത്ത ആറു മാസം സൗജന്യമായി വൈദ്യുതി വിതരണം ചെയ്യാന്‍ മന്ത്രി നിര്‍ദേശം നല്‍കിയത്. ഈ ഉപഭോക്താക്കള്‍ക്ക് നിലവില്‍ …

വയനാട് ദുരന്തമേഖലയില്‍ ആറുമാസത്തേക്ക് വൈദ്യുതി സൗജന്യം… Read More »

ദുരിതാശ്വാസനിധിയിൽ കിട്ടുന്ന പണം വയനാടിന് തന്നെ ചെലവഴിക്കണം; വി. ഡി. സതീശൻ. 

വയനാട് പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്ന പണം വയനാടിനു വേണ്ടി മാത്രമെ വിനിയോഗിക്കുവെന്ന് ഉറപ്പുവരുത്തണമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ. 2018- ലെ പ്രളയകാലത്ത് ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ച പണം മറ്റു പല കാര്യങ്ങൾക്കും ചെലവഴിച്ചിട്ടുണ്ട്. അതിനാൽ വയനാട്ടിലെ ഏതെല്ലാം കാര്യങ്ങൾക്ക് ആ പണം ഉപയോഗിച്ചുവെന്ന് വ്യക്തമാക്കണമെന്നും ഈ വിഷയം രാഷ്ട്രീയ വിവാദമാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും വി. ഡി. സതീശൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.ദുരിതാശ്വാസ നിധി വിനിയോഗം സംബന്ധിച്ച് നിയമസഭയിലെ ചോദ്യങ്ങൾക്ക് പോലും സർക്കാരിന്റെ ഭാഗത്തു നിന്ന് …

ദുരിതാശ്വാസനിധിയിൽ കിട്ടുന്ന പണം വയനാടിന് തന്നെ ചെലവഴിക്കണം; വി. ഡി. സതീശൻ.  Read More »

മതത്തിനതീതമായി ചില മൂല്യങ്ങൾ.ഹിമുക്രി പൂർത്തിയായി…

പി ആർ ഓ – അജയ് തുണ്ടത്തിൽ. ഹിന്ദു മുസ്ലിം ക്രിസ്ത്യൻ മത വിഭാഗങ്ങൾക്ക് അതീതമായി മാനവികത, സ്നേഹം സാഹോദര്യം തുടങ്ങിയ മൂല്യങ്ങളെ ഉയർത്തിക്കാട്ടുന്ന ചിത്രം “ഹിമുക്രി” ചിത്രീകരണം പൂർത്തിയായി. എക്സ് ആൻ്റ് എക്സ് ക്രിയേഷൻസിൻ്റെ ബാനറിൽ നവാഗതനായ പികെ ബിനു വർഗീസാണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്തത്. ഹിന്ദു മുസ്ലിം ക്രിസ്ത്യൻ്റെ ചുരുക്കെഴുത്താണ് ഹിമുക്രി.ചൊവ്വാദോഷമുള്ള പെൺകുട്ടി നന്ദനയുമായി മനോജ് പ്രണയത്തിലാവുകയും അവളെ വിവാഹം കഴിക്കുകയും ചെയ്യുന്നു. ഒരു പ്രത്യേക സാഹചര്യത്തിൽ നന്ദനയെ ഉപേക്ഷിക്കേണ്ടി വന്ന മനോജിൻ്റെ …

മതത്തിനതീതമായി ചില മൂല്യങ്ങൾ.ഹിമുക്രി പൂർത്തിയായി… Read More »

ബംഗ്ലാദേശില്‍ ഇനി സൈനിക ഭരണം…

 പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചതോടെ ബംഗ്ലാദേശില്‍ ഇനി സൈനിക ഭരണം. വിവിധ രാഷ്ട്രീയ പാർട്ടികളുമായും പ്രമുഖരുമായും ബംഗ്ലാദേശ് കരസേനാ മേധാവി ജനറൽ വക്കർ-ഉസ്-സമാൻ കൂടിക്കാഴ്ച നടത്തി. സൈന്യം ഇടക്കാല സർക്കാർ രൂപീകരിക്കുമെന്നും സമാധാനത്തിൻ്റെ പാതയിലേക്ക് മടങ്ങാൻ പ്രതിഷേധക്കാരോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. രാജ്യത്തിന്‍റെ വിവിധയിടങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ധാക്കയിലെ തെരുവുകളിൽ പതിനായിരക്കണക്കിന് ആളുകളാണ് തടിച്ചുകൂടിയിരിക്കുന്നത്. പ്രക്ഷോഭകാരികളായ വിദ്യാര്‍ത്ഥികളും അവരുടെ കുടുംബവും തെരുവില്‍ ആഘോഷം തുടങ്ങിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.ഷെയ്ഖ് ഹസീന ഔദ്യോഗിക വസതി വിട്ടതായാണ് …

ബംഗ്ലാദേശില്‍ ഇനി സൈനിക ഭരണം… Read More »

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണം 367 ആയി. കാണാതായവർക്കായുള്ള തിരച്ചിൽ തുടരുകയാണ്…

206 പേരെ കാണാനുണ്ടെന്നാണ് കണക്കുകൾ. ആറ് സംഘങ്ങളായി തിരിഞ്ഞ് മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമുട്ടം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ തിരച്ചിൽ നടത്തുന്നത്. സൈന്യത്തിൻ്റെ റഡാർ സംവിധാനം ഉപയോഗപ്പെടുത്തിയും തിരച്ചിൽ നടത്തുന്നുണ്ട്. 148 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞ് ബന്ധുക്കൾക്ക് കൈമാറിയിട്ടുണ്ട്. തിരിച്ചറിയാത്ത 67 മൃതദേഹങ്ങൾ സംസ്കരിക്കുന്നതിൽ മേപ്പാടിയിൽ തന്നെ സ്ഥലം കണ്ടെത്താൻ നടപടികൾ സ്വീകരിക്കും ഹാരിസൺസ് മലയാളം ലിമിറ്റഡ് ഇതിനായി ഭൂമി നൽകാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇന്ന് വയനാട്ടിസെ ദുരന്തബാധിതമേഖല സന്ദർശിച്ചു. പ്രദേശത്ത് ആറു സംഘങ്ങളായി തിരിഞ്ഞുള്ള തിരച്ചിൽ …

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണം 367 ആയി. കാണാതായവർക്കായുള്ള തിരച്ചിൽ തുടരുകയാണ്… Read More »

സൂചിപ്പാറയില്‍ കുടുങ്ങിയ 3പേരെയും രക്ഷപ്പെടുത്തി…

ഉരുള്‍പ്പൊട്ടലിന്റെ ഭാഗമായി നടക്കുന്ന രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട 3 പേര്‍ സൂചിപ്പാറ വെള്ളച്ചാട്ടത്തില്‍ നിന്നു രക്ഷപ്പെടുത്തി.നിലമ്പൂര്‍ മുണ്ടേരി സ്വദേശികളായ റയീസ്, സാലി, കൊണ്ടോട്ടി സ്വദേശി മുഹസിന്‍ തുടങ്ങിയവരാണ് കുടുങ്ങിയത്. കോസ്റ്റ്ഗാര്‍ഡും വനംവകുപ്പും സംയുക്തമായി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന്റെ ഫലമായി മൂവരെയും വെള്ളത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത്. പോലിസ് അനുമതി വാങ്ങാതെയാണ് മൂവരും രക്ഷാപ്രവര്‍ത്തനത്തിനായി സൂചിപ്പാറയിലേക്ക് പോയത്. വനത്തിനുള്ളില്‍ കൂടുതല്‍ മൃതദേഹങ്ങളുണ്ടെന്ന് ഇന്നലെ രാവിലെ റയീസും സാലിയും പറഞ്ഞിരുന്നു. ഇന്നലെ ഉച്ചയ്ക്കാണ് മൂവരും മുണ്ടേരിയില്‍ നിന്ന് പുറപ്പെട്ടത്. മൂന്ന് മണിക്കൂര്‍ നടത്തിയ കഠിനമായ …

സൂചിപ്പാറയില്‍ കുടുങ്ങിയ 3പേരെയും രക്ഷപ്പെടുത്തി… Read More »

മരണം 338; കാണാമറയത്ത് 200ലധികം പേര്‍…

ചൂരല്‍മലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇതുവരെ 338 പേര്‍ മരിച്ചെന്നാണ് അനൗദ്യോഗികമായി പുറത്തുവരുന്ന വിവരം. കാണാതായവരുടെ എണ്ണം കൂടി പരിഗണിക്കുമ്പോള്‍ മരണസംഖ്യ വളരെയേറെ ഉയര്‍ന്നേക്കാമെന്നും ആശങ്കയുണ്ട്. ഔദ്യോഗികമായി ഇതുവരെ 210 പേരുടെ മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. 96 പുരുഷന്മാരും 85 സ്ത്രീകളും 29 കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഇതില്‍ 207 മൃതദേഹങ്ങളുടെ പോസ്റ്റ്മാര്‍ട്ടം കഴിഞ്ഞു.മരിച്ചവരില്‍146 പേരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. 134 ശരീരഭാഗങ്ങള്‍ പലയിടങ്ങളില്‍ നിന്നായി കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ പോസ്റ്റുമാര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. നിലവില്‍ ബന്ധുക്കള്‍ക്ക് 119 പേരുടെ …

മരണം 338; കാണാമറയത്ത് 200ലധികം പേര്‍… Read More »

ബെയ്‌ലി പാലം തുറന്നു; രക്ഷാപ്രവര്‍ത്തനത്തിന് വേഗമേകും…

ഉരുള്‍പൊട്ടലില്‍ തകര്‍ന്ന മുണ്ടക്കൈയിലേക്ക് കടക്കാനുള്ള ബെയ്‌ലി പാലം ഇന്ത്യന്‍ സൈന്യം തുറന്നു. രണ്ടുദിവസത്തോളം നീണ്ട കഠിനാധ്വാനത്തിനു ശേഷം പൂര്‍ണ സജ്ജമാക്കിയ പാലത്തിലൂടെ വാഹനങ്ങള്‍ കടത്തിവിട്ടു. വൈകീട്ട് 5.50നാണ് ആദ്യ വാഹനം കടത്തിവിട്ടത്. ഇന്ത്യന്‍ കരസേനയുടെ മദ്രാസ് എഞ്ചിനീയറിങ് ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് പാലം നിര്‍മിച്ചത്.ഇതോടെ, മുണ്ടക്കൈയില്‍ അവശേഷിക്കുന്നവരെ കണ്ടെടുക്കുന്നത് ഉള്‍പ്പെടെയുള്ള രക്ഷാപ്രവര്‍ത്തനത്തിന് വേഗമേകും. മുണ്ടക്കൈയേയും ചൂരല്‍മലയേയും ബന്ധിപ്പിക്കുന്ന പാലം മലവെള്ളപ്പാച്ചലില്‍ ഒലിച്ചുപോയതോടെ പ്രദേശം പൂര്‍ണായും ഒറ്റപ്പെട്ടിരുന്നു. ഇത് രക്ഷാപ്രവര്‍ത്തനങ്ങളെയും ബാധിച്ചതിനാലാണ് സൈന്യം ബെയ്‌ലി പാലത്തിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയത്. ഒരേസമയം …

ബെയ്‌ലി പാലം തുറന്നു; രക്ഷാപ്രവര്‍ത്തനത്തിന് വേഗമേകും… Read More »

“ വയനാടിനൊപ്പം വട്ടിയൂർക്കാവ് ”

“ വയനാടിനൊപ്പം വട്ടിയൂർക്കാവ് ”സി.എം.ഡി.ആർ.എഫിലേക്ക് 100 രൂപ ചലഞ്ച് ആരംഭിച്ചു.തിരുവനന്തപുരം : പ്രകൃതിദുരന്തത്തിൽ തകർന്ന വയനാടിന്റെ പുനർനിർമ്മാണത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് “വയനാടിനൊപ്പം വട്ടിയൂർക്കാവ്” എന്ന പേരിൽ 100 രൂപ ചലഞ്ച് പ്രധാന മന്ത്രിയുടെ ഉപദേഷ്ടാവായിരുന്ന ടി.കെ.എ നായർ ഉദ്ഘാടനം ചെയ്തു. സി.എം.ഡി.ആർ.എഫിലേക്ക് ഗൂഗിൾ പേ വഴി 100 രൂപ അയച്ചുകൊണ്ടാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. ഇതിനു പുറമെ ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബാങ്ക് മുഖാന്തിരം ലഭ്യമാക്കുമെന്ന് ടി.കെ.എ നായർ അറിയിച്ചു. അനാവശ്യ വിവാദങ്ങൾ …

“ വയനാടിനൊപ്പം വട്ടിയൂർക്കാവ് ” Read More »