രാഹുൽ റായ്ബറേലി നിലനിർത്തും; വയനാട്ടിലേക്ക് പ്രിയങ്ക…
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട് എംപി സ്ഥാനം രാജിവച്ച് റായ്ബറേലിയില്‍ തുടരും. പകരം പ്രിയങ്കാ ഗാന്ധി വയനാട്ടിൽ കന്നി മൽസരത്തിനെത്തും.തിങ്കളാഴ്ച വൈകീട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുര്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന പാര്‍ട്ടി നേതൃയോഗത്തിലാണ് തീരുമാനമെടുത്തത്. വയനാട്ടില്‍ 3,64,422 വോട്ടിന്റെ ഭൂരിപക്ഷത്തിലും റായ്ബറേലിയില്‍ 3,90,030 വോട്ടിന്റെ ഭൂരിപക്ഷത്തിലുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിജയം. റായ്ബറേലിയിൽ രാഹുൽ തുടരുമെന്നും വയനാട് ഒഴിയുമെന്നും നേരത്തേ സൂചനകളുണ്ടായിരുന്നു. കഴിഞ്ഞ ദിവസം വയനാട്ടിലെത്തിയപ്പോഴും താൻ ആശയക്കുഴപ്പത്തിലാണെന്ന് വ്യക്തമാക്കിയിരുന്നു. അതിനിടെ, തൃശൂരിൽ തോറ്റ കെ മുരളീധരനെ …
രാഹുൽ റായ്ബറേലി നിലനിർത്തും; വയനാട്ടിലേക്ക് പ്രിയങ്ക… Read More »
ബംഗാളിൽ കാഞ്ചൻജംഗ എക്‌സ്പ്രസും ഗുഡ്സ് ട്രെയിനും കൂട്ടിയിടിച്ചു; 5 മരണം…
ബംഗാളിലെ ഡാർജിലിങ് ജില്ലയിൽ കാഞ്ചൻജംഗ എക്സ്പ്രസ് ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ച് 5 പേർ മരിച്ചു. മുപ്പതോളം പേർക്ക് പരുക്കേറ്റു. അസമിലെ സിൽചാറിൽനിന്ന് കൊൽക്കത്തയിലെ സീൽദാഹിലേക്ക് സർവീസ് നടത്തുന്ന കാഞ്ചൻജംഗ എക്സ്പ്രസ്, തിങ്കളാഴ്ച രാവിലെ രംഗപാണി സ്റ്റേഷൻ പിന്നിട്ടതിനു പിന്നാലെയാണ് ചരക്കുവണ്ടിയുമായി കൂട്ടിയിടിച്ചത്. ഹമാസ് നടത്തിയ ആക്രമണത്തില്‍ എട്ട് സൈനികര്‍ കൊല്ലപ്പെട്ടു… ഇസ്രായേല്‍ സൈന്യത്തെ ഞെട്ടിച്ച് ഹമാസ് നടത്തിയ ആക്രമണത്തില്‍ എട്ട് സൈനികര്‍ കൊല്ലപ്പെട്ടതിനു പിന്നാലെ രൂക്ഷമായ ആക്രമണം. അധിനിപടിഞ്ഞാറന്‍ റഫ നഗരമായ താല്‍ അസ്‌സുല്‍ത്താനു സമീപം ഇസ്രായേല്‍ …
ബംഗാളിൽ കാഞ്ചൻജംഗ എക്‌സ്പ്രസും ഗുഡ്സ് ട്രെയിനും കൂട്ടിയിടിച്ചു; 5 മരണം… Read More »
‘പോരാളി ഷാജി’ മുതിർന്ന സിപിഎം നേതാവിൻ്റെ സോഷ്യൽ മീഡിയ സംവിധാനം…
പോരാളി ഷാജി എന്നത് പ്രധാനപ്പെട്ട മുതിർന്ന ഒരു സിപിഎം നേതാവിൻ്റെ സോഷ്യൽ മീഡിയ സംവിധാനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ചെങ്കതിരിനും പൊൻകതിരിനും എല്ലാം പിന്നിലും സിപിഎം നേതാക്കൾ തന്നെയാണ്. ഇപ്പോൾ അവർ തമ്മിലടിക്കുകയാണ്. തിരഞ്ഞെടുപ്പ് തോൽവിയെ കുറിച്ച് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും പറഞ്ഞത് പരസ്‌പരവിരുദ്ധമായ കാര്യങ്ങളാണ്. അധികാരത്തുടർച്ചയുടെ അഹങ്കാരത്തിലും ധാർഷ്‌ട്യത്തിലും ബംഗാളിലും ത്രിപുരയിലും സംഭവിച്ചത് കേരളത്തിലെ സിപിഎമ്മിനും സംഭവിക്കാൻ തുടങ്ങിയിരിക്കുന്നു. എന്തും ചെയ്യാമെന്ന അഹങ്കാരമാണ് സർക്കാരിനെന്നും സാധാരണക്കാർ കഷ്‌ടപ്പെടുമ്പോൾ സർക്കാർ ദന്തഗോപുരത്തിലാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. …
‘പോരാളി ഷാജി’ മുതിർന്ന സിപിഎം നേതാവിൻ്റെ സോഷ്യൽ മീഡിയ സംവിധാനം… Read More »
മഴക്കാലത്ത് ജനങ്ങൾക്ക് ഉണ്ടാകുന്ന വെള്ളക്കെട്ട് പരിഹരിക്കാൻ JCB തോട്ടിൽ ഇറക്കി…
തിരുവനന്തപുരം അതി തീവ്ര വേനൽ മഴയെത്തുടർന്ന് വെള്ളം കയറിയ തേക്കുമ്മൂട് ബണ്ട് പ്രദേശത്ത് ബാർജ്ജ് ഉപയോഗിച്ചുള്ള ശുചീകരണ പ്രവർത്തനങ്ങൾ എം.എൽ.എ അഡ്വ. വി.കെ പ്രശാന്ത് നേരിട്ട് വിലയിരുത്തി. സംസ്ഥാന സർക്കാർ പ്ലാൻ ഫണ്ടിൽ നിന്നു 4 കോടി രൂപ ചെലവഴിച്ച് നടത്തുന്ന പട്ടം തോടിന്റെ ശുചീകരണ പദ്ധതിയുടെ ഭാഗമായാണ് തേക്കുമ്മൂട് ബണ്ട് പ്രദേശത്ത് ശുചീകരണം നടത്തുന്നത്. പട്ടം തോട്, ഉള്ളൂർ തോട് എന്നിവയുടെ ശുചീകരണ പദ്ധതി ഫലപ്രദമായി നടപ്പാക്കിയതിന്റെ ഭാഗമായി ഇത്തവണത്തെ മഴയിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ വെള്ളക്കെട്ട് …
മഴക്കാലത്ത് ജനങ്ങൾക്ക് ഉണ്ടാകുന്ന വെള്ളക്കെട്ട് പരിഹരിക്കാൻ JCB തോട്ടിൽ ഇറക്കി… Read More »
ബോംബുമായി റഷ്യ; ക്യൂബയിലേക്ക് ‘ആണവ’ കപ്പലുകൾ; യൂറോപ്പിന്റെ മഹായുദ്ധത്തിലേക്ക് എഫ്16 വിമാനങ്ങൾ…
റഷ്യ– യുക്രെയ്ൻ യുദ്ധം അതിന്റെ ഏറ്റവും കടുത്ത പോരാട്ടത്തിലേക്കു കടക്കുകയാണ്. യുദ്ധത്തിന്റെ ആദ്യനാളുകളിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ യുക്രെയ്നിനും സഖ്യരാജ്യങ്ങൾക്കും മുന്നിൽ വരച്ച ചുവപ്പുവരകളിൽ അവസാനത്തേതും അവർ മറികടന്നതോടെ യൂറോപ്പിൽ മറ്റൊരു മഹായുദ്ധത്തിനും, ശീതയുദ്ധകാലത്തിലെന്ന പോലെ ക്യൂബയിൽ മറ്റൊരു മിസൈൽ പ്രതിസന്ധിക്കും കളമൊരുങ്ങുന്നു.അമേരിക്കയും ഇംഗ്ലണ്ടും മറ്റു നാറ്റോ സഖ്യരാജ്യങ്ങളും നൽകിയ ആയുധങ്ങളുപയോഗിച്ച് റഷ്യൻ റഷ്യൻ ഭൂപ്രദേശങ്ങൾക്കു നേർക്ക് യുക്രെയ്ൻ ആക്രമണം തുടങ്ങിയതോടെ ശക്തമായ പ്രതികാര നടപടികൾക്ക് റഷ്യ ഒരുക്കവും തുടങ്ങി. യുക്രെയ്ൻ സൈന്യത്തിന് പിന്തുണയുമായി എത്തിയ …
നിറകണ്ണുകളോടെ നാടിന്റെ മക്കളെ ഏറ്റുവാങ്ങി…
കുവൈറ്റ് തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹവുമായി വ്യോമസേനയുടെ വിമാനം നെടുമ്പാശേരി വിമാനത്താവളത്തിലെത്തി. രാവിലെ 10.30ഓടെയാണ് മൃതദേഹം എത്തിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, സംസ്ഥാനത്തെ മറ്റ് മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ എന്നിവര്‍ ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി.രാഷ്ട്രീയ നേതാക്കളും എംഎല്‍എമാരും ഉള്‍പ്പെടെ നിരവധിപേര്‍ വിമാനത്താവളത്തിലെത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രി കിര്‍ത്തി വര്‍ദ്ധന്‍ സിംഗും മൃതദേഹങ്ങളില്‍ പുഷ്പചക്രം അര്‍പ്പിച്ചു. മൃതദേഹങ്ങള്‍ക്ക് മുന്നില്‍ ബന്ധുക്കളുടെ ദുഃഖം അണപൊട്ടി. കൊച്ചിയിലെത്തിയ വ്യോമസേനാ വിമാനത്തിന്റെ എമിഗ്രേഷന്‍, കസ്റ്റംസ് …