EN24TV

കര്‍ണാടകയിലെ ഗോകര്‍ണകയ്ക്ക് സമീപം മണ്ണിടിഞ്ഞ് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ ഉള്‍പ്പെടെ ഏഴുപേര്‍ മരിച്ചു…

കര്‍ണാടകയിലെ ഗോകര്‍ണകയ്ക്ക് സമീപം മണ്ണിടിഞ്ഞ് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ ഉള്‍പ്പെടെ ഏഴുപേര്‍ മരിച്ചു. ദക്ഷിണ കന്നട ജില്ലയിലെ അങ്കോള താലൂക്കിലെ ഷിരുര്‍ ഗ്രാമത്തിന് സമീപം ദേശീയ പാത 66ല്‍ ചൊവ്വാഴ്ചയാണ് അപകടം. ദേശീയപാതയ്ക്ക് സമീപത്തെ ചായക്കടയ്ക്ക് മുന്നില്‍ നിന്നിരുന്ന അഞ്ചുപേരും ഗ്യാസ് ടാങ്കര്‍ ലോറിയിലുണ്ടായിരുന്ന ഡ്രൈവറും ക്ലീനറും ആണ് മണ്ണിനടിയില്‍ കുടുങ്ങിയത്. ഇടിഞ്ഞുവീണ മണ്ണിനൊപ്പം താഴെയുള്ള ഗാഗാവാലി പുഴയിലേക്ക് ഇവര്‍ ഒലിച്ചുപോയെന്നാണ് വിവരം.

കാണാതായവര്‍ക്കായി എന്‍ഡിആര്‍എഫ് സംഘം വ്യാപക തിരച്ചില്‍ തുടരുന്നതിനിടെയാണ് ഇവര്‍ മരിച്ചെന്ന വിവരം വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപോര്‍ട്ടുചെയ്തത്. പുഴയിലേക്ക് പതിച്ച ടാങ്കറില്‍നിന്ന് വാതകചോര്‍ച്ച ഉണ്ടായെന്ന സംശയത്തെ തുടര്‍ന്ന് സമീപവാസികളെ ഒഴിപ്പിക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി. മറ്റു നിരവധി വാഹനങ്ങളും അപകടത്തില്‍പ്പെട്ടിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *