വയനാട് പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്ന പണം വയനാടിനു വേണ്ടി മാത്രമെ വിനിയോഗിക്കുവെന്ന് ഉറപ്പുവരുത്തണമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ. 2018- ലെ പ്രളയകാലത്ത് ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ച പണം മറ്റു പല കാര്യങ്ങൾക്കും ചെലവഴിച്ചിട്ടുണ്ട്. അതിനാൽ വയനാട്ടിലെ ഏതെല്ലാം കാര്യങ്ങൾക്ക് ആ പണം ഉപയോഗിച്ചുവെന്ന് വ്യക്തമാക്കണമെന്നും ഈ വിഷയം രാഷ്ട്രീയ വിവാദമാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും വി. ഡി. സതീശൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.ദുരിതാശ്വാസ നിധി വിനിയോഗം സംബന്ധിച്ച് നിയമസഭയിലെ ചോദ്യങ്ങൾക്ക് പോലും സർക്കാരിന്റെ ഭാഗത്തു നിന്ന് വ്യക്തമായ മറുപടി കിട്ടിയിട്ടില്ല. അതുകൊണ്ടാണ് വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെടുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകില്ലെന്നും പകരം രണ്ട് വീടുകൾ നിർമ്മിച്ച് നൽകാമെന്നും പറഞ്ഞയാൾക്കെതിരെ കേസെടുത്തത്എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.
ബ്രിട്ടന്‍ അഭയം നല്‍കുന്നത് വരെ ഷെയ്ഖ് ഹസീന ഇന്ത്യയില്‍ തുടരും …
ബഹുജന പ്രക്ഷോഭത്തെ തുടര്‍ന്ന് പലായനം ചെയ്ത ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ബ്രിട്ടന്‍ അഭയം നല്‍കുന്നത് വരെ ഇന്ത്യയില്‍ തുടരുമെന്ന് റിപ്പോര്‍ട്ട്.തിങ്കളാഴ്ചയാണ് പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ ധാക്കയിലെ ഔദ്യോഗിക വസതി പ്രക്ഷോഭകര്‍ കൈയേറിയതിനെ തുടര്‍ന്ന് അവര്‍ ഇന്ത്യയിലെ ത്തിയത്. സര്‍ക്കാര്‍ തകര്‍ന്നതിനെത്തുടര്‍ന്ന് അവര്‍ക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ താല്‍ക്കാലിക അഭയം അനുവദിക്കുകയായിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ അവര്‍ ഇന്ത്യയിലെ ഗാസിയബാദിലാണ്.അതിനിടെ ശൈഖ് ഹസീനക്ക് രാഷ്ട്രീയ അഭയം നല്‍കുന്നത് സംബന്ധിച്ച് യു.കെ സര്‍ക്കാറില്‍ നിന്ന് ഇതുവരെ സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ലെന്ന് ഡെയ്ലി സണ്‍ റിപ്പോര്‍ട്ട് ചെയ്തു. ശൈഖ് ഹസീനയോടൊപ്പം യു.കെ പൗരത്വമുള്ള സഹോദരി രഹനയും അവരെ അനുഗമിക്കുന്നുണ്ട്. ഹിന്‍ഡന്‍ എയര്‍ബേസില്‍നിന്ന് ഇന്ധനം നിറച്ച് സൈനിക വിമാനത്തിലോ ഡല്‍ഹി വിമാനത്താവളം വഴി സ്വകാര്യ വിമാനങ്ങളിലോ അവര്‍ യാത്ര തുടരുമെന്നും സൂചനയുണ്ട്.