EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



മലയാള ഭാഷ ഐക്യദാർഢ്യത്തിന്റെ പ്രതീകം: രാമചന്ദ്രൻ കടന്നപ്പള്ളി …

ജനുവരി നാല് രജിസ്ട്രേഷൻ ദിനമായി ആചരിക്കും​

മലയാളഭാഷ നമ്മുടെ സംസ്കാരത്തിന്റെ മാത്രമല്ല ഐക്യദാർഢ്യത്തിന്റെയും പ്രതീകമാണെന്ന് രജിസ്ട്രേഷൻ, പുരാവസ്തു, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. രജിസ്ട്രേഷൻ വകുപ്പ് ജില്ലാ രജിസ്ട്രാറുടെ നേതൃത്വത്തിൽ കേരള പിറവിയോടനുബന്ധിച്ച് സംഘടിപ്പിച്ച മാതൃഭാഷ – ഭരണഭാഷാ വാരാഘോഷ സാംസ്‌കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആധുനിക വിവരസാങ്കേതികവിദ്യയുടെ കാലത്തും മാതൃഭാഷയെ സ്നേഹിച്ചും പരിപോഷിപ്പിച്ചും മുന്നേറാൻ നമുക്ക് കഴിയണം. ഭരണഭാഷ, മലയാളമായി അംഗീകരിച്ച സംസ്ഥാനമാണ് കേരളം. ഉന്നതമായ ജനാധിപത്യ ബോധം ഉൾക്കൊണ്ടുകൊണ്ട് ഭരണപരമായ നടപടി ക്രമങ്ങൾ സാധാരണക്കാരനു പോലും അറിയാനും മനസ്സിലാക്കാനും കഴിയണമെന്നതാണ് ഈ തീരുമാനത്തിന് നിദാനം. ഇന്ന് സർക്കാർ ഫയലുകൾ, എഴുത്തുകുത്തുകൾ ഏതാണ്ട് മുഴുവനായും മലയാളത്തിലായിട്ടുണ്ട്. പ്രാഥമിക വിദ്യാഭ്യാസത്തിൽ മാതൃഭാഷാ പഠനത്തിന് നാം നല്ല പ്രാധാന്യവും പരിഗണനയുമാണ് നൽകിവരുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ഇനി മുതൽ എല്ലാ വർഷവും ജനുവരി നാല് രജിസ്ട്രേഷൻ ദിനമായി ആചരിക്കാൻ തീരുമാനമായി. ആദ്യ ദിനാചാരണം 2026 ജനുവരി നാലിന് അഞ്ചരക്കണ്ടിയിൽ വച്ച് നടത്തുമെന്നും മന്ത്രി അറിയിച്ചു. പ്രശസ്ത സംഗീതജ്ഞൻ കാവാലം ശ്രീകുമാർ ചടങ്ങിൽ മുഖ്യാതിഥിയായി.തൈക്കാട് സർക്കാർ ഗസ്റ്റ് ഹൗസിൽ നടന്ന ചടങ്ങിൽ ജോയിന്റ് ഇൻസ്‌പെക്ടർ ജനറൽ പി. കെ സാജൻ അധ്യക്ഷത വഹിച്ചു. ജില്ലാ രജിസ്ട്രാർ ജനറൽ പി.പി നൈനാൻ, ജില്ലാ രജിസ്ട്രാർ (ഓഡിറ്റ്) കെ. ബി ഹരീഷ്, ദക്ഷിണ മേഖല ഡെപ്യൂട്ടി രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറൽ എം.സി സാബു തുടങ്ങിയവർ പങ്കെടുത്തു.

അടിസ്ഥാന ജനവിഭാഗത്തിന് അഭിമാനത്തോടെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കേണ്ടത് ഓരോരുത്തരുടെയും കർത്തവ്യം : എ.എ റഹീം എംപി

അടിസ്ഥാന ജനവിഭാഗത്തിന് അഭിമാനത്തോടെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കേണ്ടത് ഓരോരുത്തരുടെയും കർത്തവ്യമാണെന്ന് രാജ്യസഭാ എംപി എ.എ റഹീം. അതിദാരിദ്ര്യ മുക്ത പ്രഖ്യാപനത്തിലൂടെ കേരളം മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാവുകയാണ്. സ്വന്തമായി ഭൂമിയോ വീടോ ഇല്ലാതെ കഷ്ടത അനുഭവിച്ചിരുന്ന അറുപതിനായിരത്തിൽപരം മനുഷ്യരെ അതിദാരിദ്യത്തിൽ നിന്ന് മോചിപ്പിച്ചു. തൊളിക്കോട് ഗ്രാമപഞ്ചായത്തിൽ ചെട്ടിയാംപാറ അംഗൻവാടിയും തയ്യൽ യൂണിറ്റ് മന്ദിരവും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.എം.പിയുടെ 2023-24 വർഷത്തെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ ചെലവിലാണ് നിർമ്മാണം പൂർത്തിയാക്കിയത്.
അരുവിക്കര എംഎൽഎ ജി.സ്റ്റീഫൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് വി. ജെ.സുരേഷ്, വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ആർ.ലിജുകുമാർ മറ്റ് പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *