
നെടുമങ്ങാട് നഗരസഭയിലെ ചാലച്ചേരി എൻ.ഇ.എസ് ബ്ലോക്ക് പുളിമൂട് റോഡിന്റെ ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ നിർവ്വഹിച്ചു.
സാധാരണക്കാരുടേയും കർഷകരുടേയും ദുരിതം പരിഹരിക്കുന്നതിന് നിലകൊള്ളുന്ന സർക്കാരാണ് നമ്മുടേതെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷക്കാലം നെടുമങ്ങാട് നഗരസഭ വലിയപ്രവർത്തനമാണ് കാഴ്ചവെച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.സംസ്ഥാന സർക്കാരിന്റെ എൽ.ആർ.ആർ.പി ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് നിർമ്മിച്ചത്. പുളിമൂട് ജംഗ്ഷനിൽ നടന്ന ചടങ്ങിൽ നെടുമങ്ങാട് നഗരസഭ ചെയർപേഴ്സൺ സി.എസ് ശ്രീജ അധ്യക്ഷത വഹിച്ചു.


ഭരണഭാഷാ വാരാഘോഷ പരിപാടികൾക്ക് സമാപനം
ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തിൽ നവംബർ ഒന്നു മുതൽ 7വരെ കളക്ടറേറ്റിൽ സംഘടിപ്പിച്ച ഭരണഭാഷാ വാരാഘോഷ പരിപാടികളുടെ സമാപന സമ്മേളനം എഴുത്തുകാരൻ സലിൻ മാങ്കുഴി ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടർ അനു കുമാരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

നിരന്തരമായ ഉപയോഗത്തിലൂടെയാണ് മാതൃഭാഷ നിലനിൽക്കുന്നതെന്ന് ജില്ലാ കളക്ടർ പറഞ്ഞു. സ്വന്തം ഭാഷയെ പരിപോഷിപ്പിക്കാനും സംരക്ഷിക്കാനും ഏവരും ശ്രമിക്കണമെന്നും അവർ അഭിപ്രായപ്പെട്ടു.
അതിശക്തമായ വാക്കുകൾ മലയാളത്തിൽ ഉണ്ടെങ്കിലും അത് പ്രയോജനപ്പെടുത്തുന്നില്ലെന്നും ഭാഷയുടെ അനന്തമായ സാധ്യതകൾ ഉപയോഗിക്കുന്നില്ലെന്നും സലിൻ മാങ്കുഴി അഭിപ്രായപ്പെട്ടു. മാതൃഭാഷ ഓരോ ദിവസം കഴിയുന്തോറും നമ്മുടെ കയ്യിൽ നിന്ന് അകന്നുപോവുകയാണ്. വാക്കുകൾ വരണ്ടുപോകുന്നു. മലയാളത്തിൽ പുതിയ വാക്കുകൾ കൂട്ടിച്ചേർക്കപ്പെടുന്നില്ല. എല്ലാ വികാരങ്ങളും പ്രകടപ്പിക്കുന്നതിന് ആവശ്യമായ വാക്കുകൾ ഇല്ലെങ്കിൽ ഭാഷ മരിക്കുന്നു എന്നാണ് അർത്ഥമെന്നും അദ്ദേഹം പറഞ്ഞു.
ഭരണഭാഷാ വാരാഘോഷത്തോടനുബന്ധിച്ച് കളക്ടറേറ്റിൽ സംഘടിപ്പിച്ച വിവിധ സാഹിത്യ മത്സരങ്ങളുടെ സമ്മാനദാനവും സലിൻ മാങ്കുഴി നിർവ്വഹിച്ചു. ജില്ലാതല ഭരണ ഭാഷാ പുരസ്കാര ജേതാവ് ആതിര ഡി.പിയെയും പ്രഥമ ഭരണഭാഷാ പുരസ്കാര ജേതാവ് ശ്രീകുമാർ പിയേയും ചടങ്ങിൽ ആദരിച്ചു.
പി.ആർ.ഡി മേഖല ഡെപ്യൂട്ടി ഡയറക്ടർ ശൈലേന്ദ്രൻ കെ.എസ്, എൽ.എസ്.ജി.ഡി ജോയിന്റ് ഡയറക്ടർ സുധാകരൻ ജി, എൽ.എസ്.ജി.ഡി അഡീഷണൽ ഡയറക്ടർ ജ്യോതിസ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ബീനാമോൾ എസ്, ജൂനിയർ സൂപ്രണ്ട് വിപിൻ ടി തുടങ്ങിയവർ പങ്കെടുത്തു.

കെ ജയകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റാകും…

കെ ജയകുമാർ ഐഎഎസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റാകും. പ്രഖ്യാപനം ഉണ്ടായേക്കും. സിപിഐഎം സെക്രട്ടേറിയേറ്റിന്റേതാണ് തീരുമാനം. മുൻ ചീഫ് സെക്രട്ടറിയായ ജയകുമാറിന്റെ പേര് മുഖ്യമന്ത്രി പിണറായി വിജയനാണ് നിർദേശിച്ചത്.സംസ്ഥാന സിപിഐഎം സെക്രട്ടേറിയേറ്റിൽ അഞ്ച് പേരുകളാണ് വന്നത്. ഇതിൽ കൂടുതൽ പരിഗണന ജയകുമാറിനായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ പേരിനാണ് മുൻതൂക്കം നൽകിയത്. ദീർഘകാലം ശബരിമല ഹൈ പവർ കമ്മിറ്റിയുടെ ചെയർമാനായി ചുമതല വഹിച്ചിട്ടുള്ള ജയകുമാർ, രണ്ട് തവണ സ്‌പെഷ്യൽ കമ്മീഷണർ പദവി വഹിച്ചിട്ടുണ്ട്. കൂടാതെ ശബരിമല മാസ്റ്റർ പ്ലാൻ കമ്മിറ്റിയുടെ ചെയർമാനായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.ശബരിമല സ്വർണ്ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് പ്രതിരോധത്തിലായ പശ്ചാത്തലത്തിലാണ് പുതിയ നിയമനം.
