
206 പേരെ കാണാനുണ്ടെന്നാണ് കണക്കുകൾ. ആറ് സംഘങ്ങളായി തിരിഞ്ഞ് മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമുട്ടം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ തിരച്ചിൽ നടത്തുന്നത്. സൈന്യത്തിൻ്റെ റഡാർ സംവിധാനം ഉപയോഗപ്പെടുത്തിയും തിരച്ചിൽ നടത്തുന്നുണ്ട്. 148 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞ് ബന്ധുക്കൾക്ക് കൈമാറിയിട്ടുണ്ട്. തിരിച്ചറിയാത്ത 67 മൃതദേഹങ്ങൾ സംസ്കരിക്കുന്നതിൽ മേപ്പാടിയിൽ തന്നെ സ്ഥലം കണ്ടെത്താൻ നടപടികൾ സ്വീകരിക്കും ഹാരിസൺസ് മലയാളം ലിമിറ്റഡ് ഇതിനായി ഭൂമി നൽകാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇന്ന് വയനാട്ടിസെ ദുരന്തബാധിതമേഖല സന്ദർശിച്ചു.

പ്രദേശത്ത് ആറു സംഘങ്ങളായി തിരിഞ്ഞുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. ചാലിയാറിലും തിരച്ചിൽ നടത്തും. സൈന്യത്തിന്റെയും സന്നദ്ധസംഘടനകളുടെയും പ്രദേശവാസികളുടെയും നേതൃത്വത്തിലാണ് തിരച്ചിൽ നടത്തിയത്. ഇന്നലെ തമിഴ്നാടിന്റെ ഫയർഫോഴ്സ് ഡോഗ് സ്ക്വാഡും തിരച്ചിലിനായി എത്തിയിരുന്നു. ഇനി 206 പേരെയാണ് കണ്ടെത്താനുള്ളത്. മരിച്ചവരിൽ 30 കുട്ടികളും ഉൾപ്പെടുന്നുണ്ട്. 10,042 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. 93 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രദേശത്തുള്ളത്.

അവര്‍ പരസ്പരം അറിയാവുന്നവരായിരിക്കാം. ഒരു രാത്രി പാതിമയക്കത്തിനിടെ അവരുടെ നാടിനെ ആകെ ഉരുള്‍ വിഴുങ്ങിയപ്പോള്‍ ജീവനറ്റ് വേര്‍പ്പെട്ടവര്‍. ഇന്ന് അവര്‍ ഒരു മിച്ച് മണ്ണിലേക്ക് ചേര്‍ന്നു. ജാതിയുടെയും മതത്തിന്റെയും എണ്ണം പറച്ചില്‍ ഇല്ലാതെ അവരെ വന്ന മണ്ണിലേക്ക് തന്നെ തിരിച്ചയച്ചു. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ച് തിരിച്ചറിയപ്പെടാത്ത എട്ട് മൃതദേഹങ്ങളാണ് ഇന്ന് സംസ്‌കരിച്ചത്. ചാലിയാറില്‍ നിന്നും മുണ്ടക്കൈയില്‍ നിന്നും ലഭിച്ച എട്ട് മൃതദേഹങ്ങള്‍ മേപ്പാടി പുത്തുമലയിലേക്ക് നടപടികള്‍ പൂര്‍ത്തിയാക്കി എത്തിച്ചപ്പോള്‍ ആ നാട് ഒന്നാകെ വിതുമ്പി. മതവും ജാതിയും അറിയാത്ത ആ മൃതദേഹങ്ങള്‍ക്കായി വിവിധ മതങ്ങളുടെ പ്രാര്‍ഥനകളും നടന്നിരുന്നു. മന്ത്രിമാരും ജനപ്രതിനിധികളും സംസ്‌കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ഹാരിസണ്‍ മലയാളം പ്ലാന്റേഷനില്‍ കണ്ടെത്തിയ 64 സെന്റ് സ്ഥലത്തായിരുന്നു സംസ്‌കാരം.