നൂറുകണക്കിന് ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ട മഹാദുരന്തത്തിന് ശേഷവും കേന്ദ്രമന്ത്രിമാർ കേരളത്തിനെ കുത്തിനോവിക്കുകയും അവഹേളിക്കുകയും ചെയ്യുകയാണെന്ന് ജോൺബ്രിട്ടാസ് എംപി. വനം,പരിസ്ഥിതി മന്ത്രി ഭൂപേന്ദ്രയാദവ് ഉൾപ്പടെയുള്ളവർ ഒരോദിവസവും കേരളത്തിലെ ജനങ്ങളെ അവഹേളിക്കുന്ന, അപമാനിക്കുന്ന പ്രസ്‌താവനകൾ നടത്തുന്നതിൽ ഹരം കണ്ടെത്തുകയാണെന്നും ജോൺബ്രിട്ടാസ് രാജ്യസഭയിൽ ധനവിനിയോഗ ബില്ലുമായി ബന്ധപ്പെട്ട ചർച്ചയിൽ പങ്കെടുത്തു പറഞ്ഞു.കേന്ദ്രആഭ്യന്തരമന്ത്രിയും നേരത്തെ ഇത്തരം പരാമർശങ്ങൾ നടത്തിയിരുന്നു. ഈ ദുരന്തവേളയിൽ രാഷ്ട്രീയമായ പഴിചാരൽ വിനോദങ്ങളിൽ മുഴുകുന്നത് കേന്ദ്രമന്ത്രിമാർ അവസാനിപ്പിക്കണം. വയനാട്ടിലെ ഹതാശരായ ജനങ്ങൾക്ക് രാജ്യത്തിന്റെ മുഴുവൻ ഐക്യദാർഢ്യം ആവശ്യമുള്ള സമയമാണിത്. രാജ്യത്ത് വിലക്കയറ്റവും തൊഴിലില്ലായ്‌മയും വർദ്ധിക്കുമ്പോൾ ഒരുതരത്തിലുള്ള ആശ്വാസനടപടികളും ഇല്ലാത്ത ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചിട്ടുള്ളതെന്നും ജോൺബ്രിട്ടാസ് കുറ്റപ്പെടുത്തി.
ഹെലികോപ്റ്റര്‍ തകര്‍ന്ന് അഞ്ചുമരണം …
നേപ്പാളിലെ നുവാക്കോട്ടില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് നാല് ചൈനീസ് യാത്രക്കാരടക്കം അഞ്ച് പേര്‍ മരിച്ചു. രണ്ട് പുരുഷന്‍മാരും ഒരു സ്ത്രീയും പൈലറ്റ് അരുണ്‍ മല്ലയുമാണ് മരണപ്പെട്ടത്. ഗുരുതരമായി പൊള്ളലേറ്റ ഒരു മൃതദേഹം തിരിച്ചറിയാനായിട്ടില്ല. കാഠ്മണ്ഡുവില്‍ നിന്ന് റസുവയിലേക്ക് പോവുകയായിരുന്ന 9N-AJD എയര്‍ ഡൈനാസ്റ്റി ഹെലികോപ്റ്ററാണ് തകര്‍ന്നുവീണത്. അപകടസ്ഥലത്ത് നിന്ന് അഞ്ച് മൃതദേഹങ്ങളും പോലിസ് കണ്ടെടുത്തതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
ത്രിഭുവന്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ഉച്ചയ്ക്ക് 1:54 ന് പറന്നുയര്‍ന്ന ഹെലികോപ്റ്റര്‍ മൂന്ന് മിനിറ്റിനുള്ളില്‍ ടവറുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഓഫ് നേപ്പാള്‍ (സിഎഎന്‍) അറിയിച്ചു. ഇക്കഴിഞ്ഞ ജൂലൈ 24ന് ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സൗര്യ എയര്‍ലൈന്‍സ് വിമാനം തകര്‍ന്നുവീണ് 18 പേര്‍ മരണപ്പെട്ടിരുന്നു. പൈലറ്റ് മാത്രമാണ് അന്ന് പരിക്കുകളോടെ രക്ഷപ്പെട്ടത്.