
കലാപം തുടരുന്ന മണിപ്പൂരിൽ സ്കൂളിന് മുന്നിൽ യുവതി വെടിയേറ്റ് മരിച്ചു. വെസ്റ്റ് ഇംഫാലിലെ ശിശുനികേതൻ സ്കൂളിന് മുന്നിൽ വെച്ചാണ് യുവതിക്ക് വെടിയേറ്റത്. അജ്ഞാത സംഘത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല. ഇംഫാലിൽ രണ്ടുദിവസം മുൻപാണ് സ്കൂളുകൾ തുറന്നത്. ഇതിനു പിന്നാലെയുണ്ടായ ആക്രമണം പ്രദേശവാസികളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.