EN24TV

മൃഗശാലയിൽനിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ പിടികൂടി…

തിരുവനന്തപുരം മൃഗശാലയിൽനിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ പിടികൂടി.  ജർമൻ സാംസ്കാരികകേന്ദ്രത്തിൻറെ ശുചിമുറിയിൽനിന്നാണ് പിടികൂടിയത്.കഴിഞ്ഞ മാസം 14നാണ് ഹനുമാൻ കുരങ്ങ് മൃ​ഗശാലയിൽ നിന്നു ചാടിപ്പോയത്. തിരുപ്പതിയിൽ നിന്നാണ് കുരങ്ങിനെ മൃഗശാലയിൽ എത്തിച്ചത്. മൂന്നു വയസുള്ള പെൺ ഹനുമാൻ കുരങ്ങിനെ സന്ദർശകർക്ക് കാണാനായി തുറന്ന കൂട്ടിലേക്ക് മാറ്റാനിരിക്കെ ചാ‌ടിപ്പോകുകയായിരുന്നു. കുരങ്ങിനെ കൈവിട്ടു പോയിട്ട് ഒരു മാസമായിട്ടും അതു തലസ്ഥാനം വിട്ടു പോകാത്തത് കൗതുകമായി. കാണാതായതിന്റെ തൊ‌ട്ടടുത്ത ദിവസം മ്യൂസിയത്തിനു സമീപം ബെയിൻസ് കോമ്പൗണ്ടിലെ തെങ്ങിനു മുകളിൽ കുരങ്ങൻ കയറി. രാത്രി സഞ്ചരിക്കുന്ന സ്വഭാവം ഇല്ലാത്തതിനാൽ പുലർച്ചെയോടെ കുരങ്ങിനെ പിടികൂടാനുള്ള സജ്ജീകരണങ്ങൾ ഏർപ്പെടുത്തി. മൃഗശാല അധികൃതർ അന്നുമതൽ കുരങ്ങിന്റെ സഞ്ചാരപഥം നിരീക്ഷിക്കുകയായിരുന്നു. ഇന്നുച്ചയോടെയാണ് ജർമൻ സാംസ്കാരിക കേന്ദ്രത്തിൽ കുരങ്ങ് ഉള്ളതായി വിവരം ലഭിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *