EN24TV

കന്‍റോണ്‍മെന്‍റ് ഹൗസിന് മുകളിലേക്ക് മരം കടപുഴകി വീണു…

 പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ ഔദ്യോഗിക വസതിയായ കന്‍റോണ്‍മെന്‍റ് ഹൗസിന് മുകളിലേക്ക് മരം കടപുഴകി വീണു.കന്‍റോണ്‍മെന്‍റ് ഹൗസ് വളപ്പിന്‍റെ വലതുവശത്തുള്ള കൂറ്റൻ മരമാണ് വീണത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.യുഡിഎഫ് നേതൃ‌യോഗം ഉള്‍പ്പെടെയുള്ളവ സ്ഥിരമായി നടക്കുന്ന മുറിക്ക് മുകളിലേക്കാണ് മരം വീണത്. സതീശൻ കെപിസിസി നേതൃയോഗത്തിനായി ഇന്ദിരാ ഭവനിലേക്ക് പോ‌യ വേളയിലാണ് മരംവീണത്. അഗ്നിരക്ഷാ സേനയുടെ ഉദ്യോഗസ്ഥരെത്തി മരം മുറിച്ചുനീക്കി.

Leave a Comment

Your email address will not be published. Required fields are marked *