കരിങ്കൊടി പ്രതിഷേധം പേടിച്ച് ഹെലികോപ്റ്ററിൽ പറക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ തലസ്ഥാനത്തെ പരിപാടികളിലും കരിങ്കൊടി പാറിക്കാൻ കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ. മുഖ്യമന്ത്രി പുറത്തിറങ്ങിയാൽ കരിങ്കൊടി വീശുമെന്ന് യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ചു. കരിങ്കൊടി പേടിച്ചു വിമാനത്തിൽ കയറാൻ പോലും മുഖ്യമന്ത്രി മടിക്കുന്നു. ഇന്നലെ കാസർഗോഡ് ജില്ലയിൽ ആയിരത്തിൽപ്പരം പൊലീസ് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ ആയിരുന്നു പിണറായിയുടെ സഞ്ചാരം. എന്നിട്ടും ഒരു ഡസണലിധികം കേന്ദ്രങ്ങളിൽ യൂത്ത് കോൺഗ്രസുകാർ കരിങ്കൊടി പ്രതിഷേധം നടത്തി.യൂത്ത് കോൺഗ്രസിൻറെ കരിങ്കൊടി പ്രതിഷേധം തുടരുന്നതിനിടെ മുഖ്യമന്ത്രി ഇന്ന് തലസ്ഥാനത്ത് മടങ്ങിയെത്തും. കോവളത്തും അയ്യൻകാളി ഹാളിലും മുഖ്യമന്ത്രി പൊതു പരിപാടികളിൽ പങ്കെടുക്കും. മുഖ്യമന്ത്രി എത്തുന്ന വേദികളിൽ കരിങ്കൊടി പ്രതിഷേധം തുടരാനാണ് യൂത്ത് കോൺഗ്രസ് തീരുമാനം.