ഡിജിറ്റല്‍ മാധ്യമങ്ങളില്‍ നിയന്ത്രണം കൊണ്ടുവരുന്നതിനുള്ള ബില്ല് അടുത്ത ആഴ്ച ആരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കും. നിലവിലുള്ള നിയമത്തില്‍ ഭേദഗതി വരുത്തിയാണ് ബില്ല് അവതരിപ്പിക്കുക. ബില്ല് നിയമമാകുന്നതോടെ നിയമലംഘനം നടത്തുന്നവര്‍ക്കെതിരേ കേസെടുക്കാന്‍ സര്‍ക്കാരിന് കഴിയും. രാജ്യത്ത് ഇതാദ്യമായാണ് ഡിജിറ്റല്‍ മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനുള്ള ബില്ല് തയ്യാറാക്കുന്നത്. നിലവിലുളള രജിസ്‌ട്രേഷന്‍ ഓഫ് പ്രസ് ആന്റ് പിരിയോഡിക്കല്‍സ് ബില്ല് ഭേദഗതി വരുത്താനുളള നടപടി ആരംഭിച്ചു. ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ വരുന്ന വാര്‍ത്തകളാണ് ഈ നിയമത്തിന്റെ പരിധിയില്‍ വരിക.