മലമ്പുഴ അണക്കെട്ടിന്റെ നാല് ഷട്ടറുകളും തുറന്നു. പത്ത് മിനിറ്റിനുള്ളില്‍ ഷട്ടറിന്റെ നാല് ഷട്ടറുകളും 30 സെന്റീമീറ്റര്‍ ഉയര്‍ത്തി. വൈകീട്ട് മൂന്നിനാണ് ഷട്ടര്‍ തുറന്നത്. 115.6 മീറ്റര്‍ പരമാവധി സംഭരണശേഷിയുള്ള അണക്കെട്ടില്‍ നിലവില്‍ 111.03 മീറ്റര്‍ വെള്ളമുണ്ട്.ഈ മഴക്കാലത്ത് ഷട്ടര്‍ ഉയര്‍ത്തുന്ന ആദ്യ അണക്കെട്ടാണ് മലമ്പുഴ. കല്‍പ്പാത്തി, ഭാരതപ്പുഴ, തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.