EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



ജൂൺ 29 ബലിപെരുന്നാൾ…

കേരളത്തിൽ ബലി പെരുന്നാൾ ജൂൺ 29 വ്യാഴാഴ്ച. അറബിമാസം ദുൽഖഅ്ദ് 30 പൂർത്തിയാക്കിയാണ് ഇത്തവണ ബലി പെരുന്നാൾ. ദുൽഖഅ്ദ് 29 ഞായറാഴ്ച മാസപ്പിറവി ദൃശ്യമായ വിവരങ്ങളൊന്നും ലഭ്യമല്ലാത്തതിനാൽ തിങ്കളാഴ്ച ദുൽഖഅ്ദ് 30 പൂർത്തീകരിച്ച് ചൊവ്വാഴ്ച ദുൽഹജ്ജ് ഒന്നും ജൂൺ 29 വ്യാഴാഴ്ച ബലി പെരുന്നാളുമായിരിക്കുമെന്ന് പാളയം ഇമാം ഡോ വി.പി സുഹൈബ് മൗലവിയും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജന.സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും അറിയിച്ചു.

സുധാകരനെതിരായ കള്ളവാർത്തയുടെ ഉറവിടം മുഖ്യമന്ത്രിയുടെ ഓഫീസ്; സതീശൻ

പ്രതിപക്ഷ നേതാക്കളെ അപകീർത്തിപ്പെടുത്താൻ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഗൂഢാലോചന ന‌ടന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കെ. സുധാകരനെതിരെ വൃത്തികെട്ട ആരോപണമുന്നയിച്ച ദേശാഭിമാനിക്കും എം.വി ഗോവിന്ദനുമെതിരെ കേസെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഗോവിന്ദൻ സൂപ്പർ ഡി.ജി.പിയാകേണ്ടെന്നും അദ്ദേഹത്തിന്റെ ഭാഷ വളരെ വൃത്തികെട്ടതാണെന്നും കന്റോൺമെന്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മോൻസൺ മാവുങ്കൽ പീഡിപ്പിക്കുമ്പോൾ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ അവിടെയുണ്ടായിരുന്നെന്ന് പെൺകുട്ടി മൊഴി നൽകിയിയെന്ന് ദേശാഭിമാനി വാർത്ത നൽകിയിരുന്നു. ഇതിന് പിന്നാലെ സി.പി.എം സെക്രട്ടറി …

സുധാകരനെതിരായ കള്ളവാർത്തയുടെ ഉറവിടം മുഖ്യമന്ത്രിയുടെ ഓഫീസ്; സതീശൻ Read More »

വ്യാജ ഡിഗ്രി വിവാദത്തിൽ നിഖിൽ തോമസിന് ക്ലീൻചിറ്റുമായി ആർഷോ…

വ്യാജ ഡിഗ്രി വിവാദത്തിൽ കുറ്റാരോപിതനാ ആലപ്പുഴ ജില്ലാ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിനെ പ്രതിരോധിക്കാനെത്തി വെട്ടിലായി എസ്എഫ്ഐ സംസ്ഥാന നേതൃത്വം. പിഎം ആർഷോയാണ് ഇന്ന് രാവിലെ വാർത്താ സമ്മേളനം വിളിച്ച് നിഖിൽ തോമസിന്റെ ഡിഗ്രി സർട്ടിഫിക്കറ്റ് വ്യാജമല്ലെന്നും ആരോപണത്തിൽ കഴമ്പില്ലെന്നും പ്രതികരിച്ചത്. വാർത്ത വ്യാജമെന്ന് പറഞ്ഞ ആർഷോ സർട്ടിഫിക്കറ്റുണ്ടെങ്കിൽ ഹാജരാക്കാനും വെല്ലുവിളിച്ചിരുന്നു. നിഖിൽ കലിംഗയിൽ 2018 മുതൽ 2021 വരെ റഗുലർ വിദ്യാർത്ഥിയായിരുന്നുവെന്നാണ് എസ്എഫ്ഐ നേതാവ് ആർഷോ പറഞ്ഞത്. നിഖിലിന്റെ സർട്ടിഫിക്കറ്റുകളും രേഖയും പരിശോധിച്ചു. എല്ലാ രേഖയും …

വ്യാജ ഡിഗ്രി വിവാദത്തിൽ നിഖിൽ തോമസിന് ക്ലീൻചിറ്റുമായി ആർഷോ… Read More »

കേരള രജിസ്ട്രാറുടെ നിയമനം ചട്ടവിരുദ്ധം; നിയമനം റദ്ദാക്കാൻ ഗവർണക്ക് നിവേദനം…

കേരളസർവകലാശാലയിൽ ചട്ടങ്ങൾക്ക് വിരുദ്ധമായി രജിസ്ട്രാർ തസ്തികയിൽ തുടരുന്ന ഡോ: അനിൽകുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി.പരാതിയിൽ കേരള വിസി യോട് ഗവർണർ അടിയന്തിര വിശദീകരണം ആവശ്യപ്പെട്ടു.രജിസ്ട്രാർ അനധികൃതമായി ശമ്പളം പറ്റുന്നതായും ആക്ഷേപമുണ്ട്.

കുണ്ടറയില്‍ ആണ്‍കുട്ടിയും പെണ്‍കുട്ടിയും ട്രെയിന്‍ തട്ടി മരിച്ചു…

കുണ്ടറയ്ക്ക് സമീപം കേരളപുരത്ത് ട്രെയിന്‍ തട്ടി ആണ്‍കുട്ടിയും പെണ്‍കുട്ടിയും മരിച്ച നിലയില്‍. കേരളപുരം മാമ്പുഴ കോളശേരി സ്വദേശി കാര്‍ത്തിക്(15), പുത്തന്‍കുളങ്ങര സ്വദേശി മാളവിക(15) എന്നിവരാണ് മരിച്ചത്. കൊല്ലം-ചെങ്കോട്ട പാതയിലാണ് സംഭവം ഉണ്ടായത്.ശനിയാഴ്ച രാത്രി 8.50ന് കേരളപുരം മാമൂടിന് സമീപമാണ് ഇരുവരും ട്രെയിന്‍ തട്ടി മരിച്ചത്. പുനലൂരില്‍നിന്ന് കൊല്ലത്തേക്ക് പോയ മെമു ട്രെയിന്‍ തട്ടിയാണ് അപകടം. ഇരുവരും ട്രെയിനിന് മുന്നിലേക്ക് ചാടുകയായിരുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്. അപകടമുണ്ടായ ഉടന്‍ ട്രെയിന്‍ നിര്‍ത്തി ലോക്കോ പൈലറ്റ് പൊലീസിന് വിവരം അറിയിച്ചു. ട്രെയിന്‍ …

കുണ്ടറയില്‍ ആണ്‍കുട്ടിയും പെണ്‍കുട്ടിയും ട്രെയിന്‍ തട്ടി മരിച്ചു… Read More »

കുടുംബവഴക്ക്; ഡല്‍ഹിയില്‍ വെടിവയ്പ്പില്‍ രണ്ടു സ്ത്രീകള്‍ കൊല്ലപ്പെട്ടു…

ഡല്‍ഹിയിലെ ആര്‍കെ പുരത്തുണ്ടായ വെടിവയ്പ്പില്‍ രണ്ടു സ്ത്രീകള്‍ കൊല്ലപ്പെട്ടു. ഇന്നു പുലര്‍ച്ചെ ആര്‍കെ പുരം അംബേദ്കര്‍ ഭസ്തിയിലാണ് സംഭവം. പിങ്കി (30), ജ്യോതി (29) എന്നിവരാണ് മരിച്ചത്. വെടിയേറ്റതിനു പിന്നാലെ ഇരുവരെയും എയിംസ് ട്രോമ സെന്ററില്‍ പ്രവേശിപ്പിച്ചെങ്കിലും മരണത്തിനു കീഴടങ്ങുകയായിരുന്നു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ തമ്മിലുണ്ടായ തര്‍ക്കം കുടുംബവഴക്കില്‍ കലാശിച്ചതിനെ തുടര്‍ന്നാണ് വെടിവയ്പുണ്ടായതെന്ന് പറയപ്പെടുന്നു. മരിച്ച സ്ത്രീകളുടെ ബന്ധുക്കളായ രണ്ടു യുവാക്കള്‍ ചേര്‍ന്നാണ് വെടിവച്ചതെന്നാണ് സൂചന. കേസ് റജിസ്റ്റര്‍ ചെയ്‌തെന്നും അക്രമികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചെന്നും പൊലീസ് …

കുടുംബവഴക്ക്; ഡല്‍ഹിയില്‍ വെടിവയ്പ്പില്‍ രണ്ടു സ്ത്രീകള്‍ കൊല്ലപ്പെട്ടു… Read More »

യുഎഇ വനിത അടുത്തവര്‍ഷം ബഹിരാകാശത്തേക്ക്…

യുഎഇ വനിത അടുത്തവര്‍ഷം ബഹിരാകാശത്തേക്ക് പറക്കും. നുറ അല്‍മത്രൂഷിയാണ് രാജ്യത്തെ ആദ്യബഹിരാകാശ വനിതയെന്ന ഖ്യാതി നേടാന്‍ പറക്കാനൊരുങ്ങുന്നത്.2019ലാണ് ആദ്യമായി യുഎഇ പൗരന്‍ ഹസ്സ അല്‍ മന്‍സൂരി ബഹിരാകാശയാത്ര നടത്തിയത്. തുടര്‍ന്ന് സുല്‍ത്താന്‍ അല്‍നിയാദിയും. ഇവരുടെ പാത പിന്‍പറ്റിയാണ് 28കാരിയായ നൂറ യാത്രക്കുള്ള പരിശീലനങ്ങളും അനുബന്ധ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുന്നത്.‘ഞാന്‍ യഥാര്‍ത്ഥത്തില്‍ ആദ്യ ബാച്ചിലേക്ക് അപേക്ഷിച്ചു, പക്ഷേ നിര്‍ഭാഗ്യവശാല്‍ അന്ന് നേടാനായില്ല. രണ്ടാമത്തെ ബാച്ച് എന്റെ രണ്ടാമത്തെ അവസരമായിരുന്നു. കുട്ടിക്കാലം മുതല്‍ ഞാന്‍ ആഗ്രഹിച്ച സ്വപ്നം സാക്ഷാത്കരിക്കാനുള്ള അവസരം പൂവണിയാന്‍ …

യുഎഇ വനിത അടുത്തവര്‍ഷം ബഹിരാകാശത്തേക്ക്… Read More »

നടൻ പൂജപ്പുര രവി അന്തരിച്ചു…

നാടക ചലച്ചിത്ര നടൻ പൂജപ്പുര രവി അന്തരിച്ചു. 86 വയസായിരുന്നു. മറയൂരിൽ മകളുടെ വീട്ടിലായിരുന്നു അന്ത്യം. വ്യത്യസ്‌തങ്ങളായ നിരവധി കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു. 800 ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 4000ത്തോളം നാടകങ്ങളിലും അഭിനയിച്ചു. ഹാസ്യ വേഷങ്ങളിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. 2016ൽ പുറത്തിറങ്ങിയ ​ഗപ്പിയാണ് അവസാന ചിത്രം.

പ്രകൃതിദുരന്തങ്ങളും പകർച്ചവ്യാധികളും നേരിടാൻ കേരളത്തിന് ലോകബാങ്കിൽ നിന്ന് 1228 കോടി രൂപ വായ്‌പ…

കേരളസർക്കാറിന് ലോകബാങ്ക് 1228 കോടി രൂപകൂടി വായ്പ അനുവദിച്ചു. നേരത്തെ സംസ്ഥാനത്തിന് അനുവദിച്ച 1023 കോടിയുടെ ധനസഹായം കൂടാതെയാണിത്. വായ്പയ്ക്ക് ആറു വര്‍ഷത്തെ ഗ്രേസ് പിരീഡ് ഉള്‍പ്പെടെ 14 വര്‍ഷത്തെ കാലാവധിയാണ് അനുവദിച്ചിരിക്കുന്നത്.പ്രകൃതി ദുരന്തങ്ങളും പകര്‍ച്ചവ്യാധികളും കാലാവസ്ഥ വ്യതിയാനം മൂലമുള്ള പ്രത്യാഘാതങ്ങളും നേരിടാനായാണ് വായ്പ അനുവദിച്ചിരിക്കു ന്നതെന്നാണ് ലോകബാങ്ക് വ്യക്തമാക്കിയിരിക്കുന്നത്.വായ്പാ തുക ഉപയോഗിച്ച് വിവിധ പദ്ധതികള്‍ വഴി സംസ്ഥാനത്തെ 50 ലക്ഷത്തോളം പേര്‍ക്ക് വെള്ളപ്പൊക്ക കെടുതികളില്‍നിന്ന് സംരക്ഷണം ലഭ്യമാക്കാനാകുമെന്നും സംസ്ഥാന സർക്കാർ പ്രതീക്ഷിക്കുന്നു. കേരളത്തില്‍ പ്രകൃതിദുരന്തങ്ങളും കാലാവസ്ഥാ …

പ്രകൃതിദുരന്തങ്ങളും പകർച്ചവ്യാധികളും നേരിടാൻ കേരളത്തിന് ലോകബാങ്കിൽ നിന്ന് 1228 കോടി രൂപ വായ്‌പ… Read More »

ആദ്യം കടക്ക് പുറത്തെന്ന്; ഇപ്പോള്‍ കിടക്ക് അകത്തെന്ന് പറയുന്നു : കെ.മുരളീധരന്‍…

മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്ന സിപിഎം കേന്ദ്ര നേതൃത്വം കേരളത്തിലെ വിഷയത്തില്‍ പ്രതികരിക്കാത്തത് എകെജി ഭവന്റെ ചെലവ് വഹിക്കുന്നത് കേരള ഘടകമായതുകൊണ്ടാണോ എന്ന് മുന്‍ കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന്‍ എംപി. 2016ല്‍ മാധ്യമപ്രവര്‍ത്തകരോട് കടക്ക് പുറത്ത് എന്നായിരുന്നെങ്കില്‍ ഇപ്പോള്‍ ജയില്‍ കാണിച്ച് കിടക്ക് അകത്ത് എന്നായിട്ടുണ്ടെന്നും മുരളീധരന്‍ പരിഹസിച്ചു. സംസ്ഥാനത്ത് ഓരോ ദിവസം ഓരോ മാധ്യമങ്ങള്‍ക്കെതിരെയുള്ള അന്വേഷണമാണെന്ന് കെ. മുരളീധരന്‍ പറഞ്ഞു. തീവണ്ടി തീവെപ്പുമായി ബന്ധപ്പെട്ട സത്യാവസ്ഥ ഇതുവരെ പുറത്ത് വന്നിട്ടില്ല. …

ആദ്യം കടക്ക് പുറത്തെന്ന്; ഇപ്പോള്‍ കിടക്ക് അകത്തെന്ന് പറയുന്നു : കെ.മുരളീധരന്‍… Read More »