EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



മണിപ്പുർ സർക്കാരിനെതിരേ ഭരണപക്ഷ എംഎൽഎമാർ, ഒന്നും പറയാതെ മോദി വിദേശത്ത്…

മണിപ്പൂർ കലാപത്തിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി ബിജെപി എംഎൽഎമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നിവോദനം നൽകി. വിദേശ യാത്ര പുറപ്പെടുന്നതിനു മുൻപാണ് 9 എംഎൽഎമാർ പ്രധാനമന്ത്രിക്ക് കത്ത് അയച്ചത്. എൻ ബിരേൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള സർക്കാരിൽ സംസ്ഥാനത്തെ ജനങ്ങൾക്ക് പൂർണ വിശ്വാസം നഷ്ടപ്പെട്ടെന്ന് ആരോപിച്ച് ഭാരതീയ ജനതാ പാർട്ടി (ബിജെപി)യുടെ ഒൻപത് നിയമസഭാംഗങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. സർക്കാരിലും ഭരണത്തിലും വിശ്വാസവുമില്ല, എംഎൽഎമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മെമ്മോറാണ്ടം സമർപ്പിച്ചു. എന്നാൽ നിവേദനത്തിനു പ്രധാനമന്ത്രി മറുപടി …

മണിപ്പുർ സർക്കാരിനെതിരേ ഭരണപക്ഷ എംഎൽഎമാർ, ഒന്നും പറയാതെ മോദി വിദേശത്ത്… Read More »

പി.പി ചിത്തരഞ്ജന്റെ ഗ്രൂപ്പ് മോഹത്തിന് കനത്ത തിരിച്ചടി : നിഖിലിന് വേണ്ടി ശുപാര്‍ശ ചെയ്തത് ഏരിയാസെക്രട്ടറി ബാബുജാന്‍…

ആലപ്പുഴയിലെ സി.പി.എമ്മില്‍ പുതിയ ഗ്രൂപ്പ് സൃഷ്ടിക്കാനുള്ള പി.പി ചിത്തരഞ്ജന്‍ എം.എല്‍.എയുടെ നീക്കങ്ങള്‍ക്ക് കൂടിയാണ് തരംതാഴ്ത്തലിലൂടെ പാര്‍ട്ടി സംസ്ഥാന നേതൃത്വം തടയിട്ടത്. എം.എല്‍.എ പദവി വഹിക്കുന്നയാളെ ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്നും തരംതാഴ്ത്തിയത് ചിത്തരഞ്ജന് പാര്‍ട്ടിക്ക് പുറത്തും നാണക്കേടായി. നിഖിലിന് വേണ്ടി ശുപാര്‍ശ ചെയ്തത് ഏരിയാസെക്രട്ടറി ബാബുജാന്‍ ആണെന്നും വ്യക്തമായി.മാനേജര്‍മാരെ സൃഷിച്ചുള്ള പ്രവര്‍ത്തനമായിരുന്നു ചിത്തരഞ്ജന്‍ അടുത്തകാലത്തായി ആലപ്പുഴ കേന്ദ്രീകരിച്ച് നടത്തി പോന്നത്. രാഷ്ട്രീയ അധികാരം ഉള്ളവരുടെ പിന്നില്‍ അണിനിരക്കുന്ന പാരമ്പര്യമുള്ള ആലപ്പുഴ സി.പി.എമ്മില്‍ നഗരവും വടക്കന്‍ മേഖലയും കേന്ദ്രീകരിച്ച് എം.എല്‍.എ …

പി.പി ചിത്തരഞ്ജന്റെ ഗ്രൂപ്പ് മോഹത്തിന് കനത്ത തിരിച്ചടി : നിഖിലിന് വേണ്ടി ശുപാര്‍ശ ചെയ്തത് ഏരിയാസെക്രട്ടറി ബാബുജാന്‍… Read More »

വിദ്യ ഒളിവിലായിട്ട് രണ്ടാഴ്ച; പിന്നാലെ നിഖിലും; മറുപടിയില്ലാതെ പൊലീസ്…

വ്യാജപ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് കേസില്‍ എസ്എഫ്‌ഐ നേതാവ് കെ വിദ്യ രണ്ടാഴ്ചയില്‍ അധികമായി ഒളിവിലായിട്ടും കണ്ടെത്താനാകാതെ പൊലീസ്. വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ നിഖില്‍ തോമസ് എന്ന നേതാവ് കൂടി ഒളിവില്‍ പോകുമ്പോള്‍ പൊലീസിന് അക്കാര്യത്തില്‍ ഒട്ടും നാണക്കേടില്ല.എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോയുടെ പരാതിയില്‍ സമയം പാഴാക്കാതെ ഉയര്‍ത്തെഴുന്നേറ്റ കേരള പൊലീസ് വിദ്യയുടെ കാര്യത്തില്‍ മെല്ലെ പോക്കാണ്.ഊര്‍ജിതമായി അന്വേഷണം നടത്തുന്നുണ്ട് എന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ സൈബര്‍ വിദഗ്ധര്‍ ഉള്‍പ്പെടുന്ന അന്വേഷണസംഘത്തിന്‍ ഇതുവരെ ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നത് …

വിദ്യ ഒളിവിലായിട്ട് രണ്ടാഴ്ച; പിന്നാലെ നിഖിലും; മറുപടിയില്ലാതെ പൊലീസ്… Read More »

നാടുകാണി ചുരത്തില്‍ യാത്രകാര്‍ക്കു നേരെ പാഞ്ഞടുത്ത് കാട്ടാന…

വഴിക്കടവ് നാടുകാണി ചുരത്തില്‍ യാത്രകാര്‍ക്കു നേരെ പാഞ്ഞടുത്ത് കാട്ടാന. ആന റോഡില്‍ നില്‍ക്കുന്നത് കണ്ട് ഭയന്ന കുടുംബം കാര്‍ റോഡിനോട് ചേര്‍ന്ന് ഒതുക്കി നിര്‍ത്തുകയായിരുന്നു. എന്നാല്‍ കാറിന്റെ ചക്രങ്ങള്‍ മണ്ണില്‍ ആഴ്ന്ന് പോയതോടെ വാഹനം പിന്നോട്ട് എടുക്കാന്‍ പോലുമാവാത്ത സ്ഥിതിയിലായി.കാട്ടാന പാഞ്ഞ് അടുക്കുക കൂടി ചെയ്തതോടെ കാറിലെ യാത്രക്കാര്‍ ഇറങ്ങി ഓടി.ഇതിനിടെ കാര്‍ യാത്രക്കാരിലെ സ്ത്രീകളിലൊരാള്‍ റോഡില്‍ വീഴുകയും ചെയ്തു. ഈസമയം അതുവഴി വന്ന മറ്റു വാഹനങ്ങളിലെ ‍ യാത്രക്കാര്‍ ബഹളം വച്ചതോടെയാണ് ആന പിന്തിരിഞ്ഞത്.

കേസുകൾ കെട്ടിച്ചമച്ച് നിശബ്ദരാക്കാൻ ശ്രമിച്ചാൽ കൂടുതൽ തെളിവുകൾ പുറത്തുകൊണ്ടുവരുമെന്ന് വി.ഡി സതീശൻ

കേസുകൾ കെട്ടിച്ചമച്ച് നിശബ്ദരാക്കാൻ ശ്രമിച്ചാൽ കൂടുതൽ തെളിവുകൾ പുറത്തുകൊണ്ടുവരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എഐ ക്യാമറ വിഷയത്തിൽ സർക്കാരിന്റെ ഒളിച്ചോട്ടം ഒഴിവാക്കാനാണ് കോടതിയെ സമീപിച്ചത്. കൂടുതൽ കാര്യങ്ങൾ കോടതിയുടെ മുമ്പിൽ എത്തിക്കും. കെഎം ഷാജിയെ അപകീർത്തിപ്പെടുത്താൻ എടുത്ത കേസ് ഇല്ലാതായി. സമാനമായിരിക്കും ഞങ്ങൾക്കെതിരെയെല്ലാം എടുത്ത കേസിന്റെയും ഗതിയെന്നും സതീശൻ പറഞ്ഞു. തെരുവുനായ്ക്കൾക്ക് കുഞ്ഞുങ്ങളെ വരെ കടിച്ചുകീറാൻ വിട്ടുകൊടുക്കുന്ന വിധം നോക്കുകുത്തിയായി മാറി സർക്കാർ. പ്രഖ്യാപിച്ച ഒരു കാര്യവും സർക്കാർ ചെയ്യുന്നില്ല. പരീക്ഷ തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് …

കേസുകൾ കെട്ടിച്ചമച്ച് നിശബ്ദരാക്കാൻ ശ്രമിച്ചാൽ കൂടുതൽ തെളിവുകൾ പുറത്തുകൊണ്ടുവരുമെന്ന് വി.ഡി സതീശൻ Read More »

ഇന്ന് സംസ്ഥാന വ്യാപകമായി കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്…

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ വിശ്വാസ്യത തകർക്കുന്ന എസ്എഫ്ഐയുടെ നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി കെ എസ് യു വിദ്യാഭ്യാസ ബന്ദ് എസ്എഫ്ഐ ഉന്നതവിദ്യാഭ്യാസ മേഖലയെ തകർത്തെറിയുമ്പോൾ സർക്കാർ മൗനം വെടിയണമെന്ന് ആവശ്യപ്പെട്ടാണ് കെഎസ്‌യു സംസ്ഥാന വ്യാപകമായി കോളേജുകളിൽ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്.

കഞ്ചിക്കോട് സ്റ്റീല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരുമരണം, മൂന്നു പേര്‍ക്ക്പരിക്ക്…

കഞ്ചിക്കോട് കൈരളി സ്റ്റീല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി. ഒരാള്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. പത്തനംതിട്ട സ്വദേശി അരവിന്ദന്‍(22) ആണ് മരിച്ചത്. ഇയാളുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. മൂന്ന് ഇതരസംസ്ഥാന തൊഴിലാളികള്‍ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ആറോടെയാണ് സംഭവം. ഫര്‍ണസ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. അരവിന്ദ് ഫര്‍ണസിനകത്ത് പെട്ടുപോയെന്നാണ് സംശയിക്കുന്നത്. വിവരമറിഞ്ഞ് ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കുകയാണ്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.