EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസ് പ്രതിയായ നിഖിൽ തോമസ് പിടിയിലായി…

വ്യാജ സർട്ടിഫിക്കറ്റ് കേസിൽ മുൻ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിനെ പിടികൂടി കോട്ടയം ബസ് സ്റ്റാൻ്റിൽ നിന്നാണ് നിഖിലിനെ പൊലീസ് പിടികൂടിയത്. വൈകീട്ട് മുതൽ തന്നെ പൊലീസിന് മുന്നിൽ കീഴടങ്ങുമെന്ന സൂചനകൾ ഉണ്ടായിരുന്നു. പിന്തുടർന്നാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറയുന്നു. വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസ് പ്രതിയായ നിഖിൽ തോമസ് ഒളിവിലായി അഞ്ച് ദിവസം കഴിഞ്ഞാണ് പിടിയിലാകുന്നത്.സംഭവം വിവാദമായതിനു പിന്നാലെ എസ്എഫ്ഐ നിഖിലിനെ പുറത്താക്കിയിരുന്നു.വ്യാജഡിഗ്രി സർട്ടിഫിക്കറ്റ് നിർമ്മിക്കാൻ നിഖിൽ തോമസിനെ സഹായിച്ചത് വിദേശത്തുള്ള മുൻ എസ്എഫ്ഐ നേതാവെന്ന് …

വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസ് പ്രതിയായ നിഖിൽ തോമസ് പിടിയിലായി… Read More »

കെഎസ്ആർടിസി സ്വിഫ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം…

വയനാട് കൽപ്പറ്റയിൽ കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് ബസും ലോറിയും തമ്മിൽ കൂട്ടിയിടിച്ചു.അപകടത്തിൽ ബസിന്റെ ഡ്രൈവർക്കും കണ്ടക്ടർക്കും പരിക്കേറ്റു. പുലർച്ചെ ആറു മണിയോടെയായിരുന്നു അപകടം. തിരുവനന്തപുരത്തുനിന്ന് മാനന്തവാടിക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.

സുധാകരൻ്റെ അറസ്റ്റ് രാഷ്ട്രീയ ഗൂഡാലോചന; ഭയമാണ് സർക്കാരിനെ ഭരിക്കുന്നത്: പ്രതിപക്ഷത്തെ നിശബ്ദമാക്കാമെന്ന് കരുതേണ്ട…

കെ.പി.സി.സി. അധ്യക്ഷൻ കെ.സുധാകരനെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്തത് രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമാണ്. കേരളത്തിന്റെ ജനാധിപത്യ ചരിത്രത്തിലെ കറുത്ത ദിനമാണിന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.സർക്കാരിനെതിരെ നിരന്തര വിമർശനവും അഴിമതി ആരോപണങ്ങളും ഉന്നയിക്കുന്ന നേതാക്കൾക്കെതിരെ കള്ളക്കേസെടുക്കാനുള്ള നീക്കത്തെ കോൺഗ്രസും യു.ഡി.എഫും ശക്തമായി ചെറുക്കുമെന്ന് വി.ഡി സതീശന്‍. ഭീഷണി കൊണ്ടും കള്ളക്കേസ് കൊണ്ടും പ്രതിപക്ഷത്തെ നിശബ്ദരാക്കാമെന്ന് കരുതണ്ട.ഡൽഹിയിൽ നരേന്ദ്ര മോദി ചെയ്യുന്നതിന്റെ കാർബൺ കോപ്പിയാണ് കേരളത്തിൽ പിണറായി ചെയ്യുന്നത്. ഭയമാണ് ഈ സർക്കാരിനെ നയിക്കുന്നത്. സർക്കാരിന്റെ അഴിമതിയും ജനവിരുദ്ധതയും …

സുധാകരൻ്റെ അറസ്റ്റ് രാഷ്ട്രീയ ഗൂഡാലോചന; ഭയമാണ് സർക്കാരിനെ ഭരിക്കുന്നത്: പ്രതിപക്ഷത്തെ നിശബ്ദമാക്കാമെന്ന് കരുതേണ്ട… Read More »

സുധാകരന്റെ അറസ്റ്റില്‍ വ്യാപകപ്രതിഷേധം…

കെ.പി.സി സി അധ്യക്ഷന്‍ കെ.സുധാകരനെ അറസ്റ്റ് ചെയ്ത പിണറായി സര്‍ക്കാര്‍ വ്യക്തമാക്കുന്നത് പ്രതിപക്ഷത്തെ നിഴലില്‍ നിര്‍ത്താന്‍. തെളിവില്ലാത്ത കേസെന്ന് പൊലീസ് തന്നെ വ്യക്കമാക്കിയിട്ടും സര്‍ക്കാരിന്റെയും രാഷ്ട്രീയനേതാക്കളുടെയും സമ്മര്‍ദമാണ് അറസ്റ്റിന് കാരണം. മോണ്‍സണ്‍ മാവുങ്കല്‍ തട്ടിപ്പുകേസ് പറഞ്ഞാണ് ചിരവൈരിയായ നേതാവിനെ സി.പി.എം കണ്ണൂര്‍നേതാക്കള്‍ സുധാകരനെ കുടുക്കിയത്. എന്നാല്‍ തെളിവില്ലെന്ന് വ്യക്തമായിട്ടും ഇതി്‌ന പൊലീസ് തയ്യാറായത് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണെന്നാണ് വിവരം. ഏഴുമണിക്കൂര്‍ ചോദ്യംചെയ്തിട്ടും യാതൊരു തെളിവും ലഭിക്കാതിരിക്കെ അറസ്റ്റ് വേണ്ടെന്നായിരുന്നു പൊലീസ് നിലപാട്. തട്ടിപ്പുകേസില്‍ കെ.പി.സി.പസി അധ്യക്ഷനെ കുടുക്കിയത് നേരത്തെയുള്ള …

സുധാകരന്റെ അറസ്റ്റില്‍ വ്യാപകപ്രതിഷേധം… Read More »

ഏഴര മണിക്കൂര്‍ ചോദ്യം ചെയ്ത് ക്രൈം ബ്രാഞ്ച്; കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെ അറസ്റ്റ് ചെയ്തു…

മോൻസൻ മാവുങ്കൽ ഉൾപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. രാവിലെ 11മണിക്ക് കളമശേരി ക്രൈംബ്രാഞ്ച് ഓഫീസിൽ തുടങ്ങിയ ചോദ്യം ചെയ്യൽ വൈകിട്ട് വരെ നീണ്ടു. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എന്നാൽ കെ സുധാകരന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നതിനാൽ 50000 രൂപ ബോണ്ടിന്റെ അടിസ്ഥാനത്തിൽ ജാമ്യത്തിൽ വിടും.സുധാകരനെ ചോദ്യം ചെയ്യും മുമ്പ് പരാതിക്കാരായ യാക്കൂബ്, ഷമീർ, അനൂപ് അഹമ്മദ് എന്നിവരിൽ നിന്ന് അന്വേഷണ …

ഏഴര മണിക്കൂര്‍ ചോദ്യം ചെയ്ത് ക്രൈം ബ്രാഞ്ച്; കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെ അറസ്റ്റ് ചെയ്തു… Read More »

ടൈറ്റന്‍ തകര്‍ന്നു; അഞ്ച് പേരും മരിച്ചതായി സ്ഥിരീകരണം…

കടലിനടിയിലുള്ള ടൈറ്റാനിക് കപ്പല്‍ കാണാന്‍ ആഴക്കടലിലേക്കു പോയ ‘ടൈറ്റന്‍’ സമുദ്രപേടകത്തിലുണ്ടായിരുന്ന അഞ്ചു പേരും കൊല്ലപ്പെട്ടെന്ന് പേടകത്തിന്റെ ഉടമകളായ ഓഷന്‍ ഗേറ്റ് എക്‌സ്‌പെഡിഷന്‍സ് കമ്പനി സ്ഥിരീകരിച്ചു. പേടകത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്നും മൃതദേഹങ്ങള്‍ വീണ്ടെടുക്കുക ദുഷ്‌കരമാകുമെന്നും യുഎസ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. ദുബായിലെ ബ്രിട്ടിഷ് വ്യവസായിയും ആക്ഷന്‍ ഏവിയേഷന്‍ കമ്പനിയുടെ ചെയര്‍മാനുമായ ഹാമിഷ് ഹാര്‍ഡിങ്, പാക്കിസ്ഥാനിലെ കറാച്ചി ആസ്ഥാനമായ ബഹുരാഷ്ട്രകമ്പനി എന്‍ഗ്രോയുടെ വൈസ് ചെയര്‍മാനും ശതകോടീശ്വരനുമായ ഷഹ്‌സാദ ദാവൂദ്, മകന്‍ സുലൈമാന്‍, പേടകത്തിന്റെ പൈലറ്റ് ഫ്രഞ്ച് പൗരന്‍ പോള്‍ ഹെന്റി …

ടൈറ്റന്‍ തകര്‍ന്നു; അഞ്ച് പേരും മരിച്ചതായി സ്ഥിരീകരണം… Read More »

ലൈഫ് പദ്ധതിയില്‍ വീട് കിട്ടിയില്ല; പഞ്ചായത്ത് ഓഫീസിന് തീയിട്ടു, അക്രമി പിടിയില്‍…

മലപ്പുറം കീഴാറ്റൂര്‍ പഞ്ചായത്ത് ഓഫിസ് കത്തിക്കാന്‍ ശ്രമം. ഓഫീസില്‍ പെട്രോള്‍ ഒഴിച്ച് തീയിട്ടു. ലൈഫ് പദ്ധതിയില്‍ വീട് കിട്ടിയില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഇയാള്‍ ലൈഫ് പദ്ധതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ഇയാളെ ഇത്തരത്തിലൊരു പ്രവര്‍ത്തിയിലേക്ക് നയിച്ചതെന്ന് പ്രാഥമികമായി ലഭിക്കുന്ന വിവരം.ഇയാളുടെ കൈക്ക് പരിക്കുണ്ട്. ആശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. ചികിത്സ ലഭ്യമാക്കിയതിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ. ഇന്ന് ഉച്ചയോടെയാണ് സംഭവം. കന്നാസില്‍ പെട്രോളുമായി എത്തിയ ആള്‍ തീയിടുകയായിരുന്നു. ഓഫീസ് ഉപകരണങ്ങള്‍ കത്തിനശിച്ചു. അഗ്‌നിസുരക്ഷാസേന എത്തി …

ലൈഫ് പദ്ധതിയില്‍ വീട് കിട്ടിയില്ല; പഞ്ചായത്ത് ഓഫീസിന് തീയിട്ടു, അക്രമി പിടിയില്‍… Read More »

ആ ശ്ബദം ജീവന്റെ തുടിപ്പോ?വിനോദയാത്രയുടെ സംഘത്തില്‍നിന്ന് ജീവന്റെ തുടിപ്പുകള്‍ കേട്ടതായി ഗവേഷകര്‍…

ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ തേടി നടത്തിയ വിനോദയാത്രയുടെ സംഘത്തില്‍നിന്ന് ജീവന്റെ തുടിപ്പുകള്‍ കേട്ടതായി ഗവേഷകര്‍. കാനഡയിലെ പി3 വിമാനത്തിലെ അന്വേഷണസംഘമാണ് 30 മിനിറ്റ് ഇടവിട്ട് ശബ്ദം കേട്ടതായി വെളിപ്പെടുത്തിയിരിക്കുന്നത്. ഒരുതരം സംഗീതശബ്ദമാണിത്. 30 മണിക്കൂറിലേക്കുള്ള പ്രാണവായു മാത്രമാണ് കാണാതായ മുങ്ങിക്കപ്പലിലുള്ളത്. ഇതിപ്പോള്‍ 70 മണിക്കൂറാകുകയാണ്. പാക്കിസ്താന്‍ ബിസിനസുകാരനായ ഷഹ്‌സാദാ യാക്കൂബും മകനും കാനഡ ഗവേഷകനുമടക്കം 5 പേരാണ് രണ്ടുകോടി വീതം മുടക്കി യാത്ര തിരിച്ചത്. ടൈറ്റാനിക് കപ്പലിന്റെ അരികിലെത്തിയപ്പോള്‍ 3.8കിലോമീറ്റര്‍ താഴെവെച്ചാണ് നിയന്ത്രണം നഷ്ടപ്പെട്ടത്. ജീവന്‍ ബാക്കിയാകുമോ …

ആ ശ്ബദം ജീവന്റെ തുടിപ്പോ?വിനോദയാത്രയുടെ സംഘത്തില്‍നിന്ന് ജീവന്റെ തുടിപ്പുകള്‍ കേട്ടതായി ഗവേഷകര്‍… Read More »