
വ്യാജപ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് കേസില്‍ എസ്എഫ്‌ഐ നേതാവ് കെ വിദ്യ രണ്ടാഴ്ചയില്‍ അധികമായി ഒളിവിലായിട്ടും കണ്ടെത്താനാകാതെ പൊലീസ്. വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ നിഖില്‍ തോമസ് എന്ന നേതാവ് കൂടി ഒളിവില്‍ പോകുമ്പോള്‍ പൊലീസിന് അക്കാര്യത്തില്‍ ഒട്ടും നാണക്കേടില്ല.എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോയുടെ പരാതിയില്‍ സമയം പാഴാക്കാതെ ഉയര്‍ത്തെഴുന്നേറ്റ കേരള പൊലീസ് വിദ്യയുടെ കാര്യത്തില്‍ മെല്ലെ പോക്കാണ്.ഊര്‍ജിതമായി അന്വേഷണം നടത്തുന്നുണ്ട് എന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ സൈബര്‍ വിദഗ്ധര്‍ ഉള്‍പ്പെടുന്ന അന്വേഷണസംഘത്തിന്‍ ഇതുവരെ ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നത് സേനക്ക് തന്നെ വലിയ നാണക്കേടാണ്.അതേസമയം വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ കുടുങ്ങിയ നിഖില്‍ തോമസിനെ കുറിച്ചും കഴിഞ്ഞ ദിവസങ്ങളായി വിവരമില്ല. എം എസ് എം കോളേജ് മാനേജ്‌മെന്റൂം പ്രിന്‍സിപ്പലും എസ്എഫ്‌ഐ നേതാവിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. ഇതിലും പോലീസ് സമഗ്ര അന്വേഷണം ഉണ്ടാകുമെന്ന്് തന്നെയാണ് പറയുന്നത്.