
വഴിക്കടവ് നാടുകാണി ചുരത്തില്‍ യാത്രകാര്‍ക്കു നേരെ പാഞ്ഞടുത്ത് കാട്ടാന. ആന റോഡില്‍ നില്‍ക്കുന്നത് കണ്ട് ഭയന്ന കുടുംബം കാര്‍ റോഡിനോട് ചേര്‍ന്ന് ഒതുക്കി നിര്‍ത്തുകയായിരുന്നു. എന്നാല്‍ കാറിന്റെ ചക്രങ്ങള്‍ മണ്ണില്‍ ആഴ്ന്ന് പോയതോടെ വാഹനം പിന്നോട്ട് എടുക്കാന്‍ പോലുമാവാത്ത സ്ഥിതിയിലായി.കാട്ടാന പാഞ്ഞ് അടുക്കുക കൂടി ചെയ്തതോടെ കാറിലെ യാത്രക്കാര്‍ ഇറങ്ങി ഓടി.ഇതിനിടെ കാര്‍ യാത്രക്കാരിലെ സ്ത്രീകളിലൊരാള്‍ റോഡില്‍ വീഴുകയും ചെയ്തു. ഈസമയം അതുവഴി വന്ന മറ്റു വാഹനങ്ങളിലെ യാത്രക്കാര്‍ ബഹളം വച്ചതോടെയാണ് ആന പിന്തിരിഞ്ഞത്.