EN24TV

കഞ്ചിക്കോട് സ്റ്റീല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരുമരണം, മൂന്നു പേര്‍ക്ക്പരിക്ക്…

കഞ്ചിക്കോട് കൈരളി സ്റ്റീല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി. ഒരാള്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. പത്തനംതിട്ട സ്വദേശി അരവിന്ദന്‍(22) ആണ് മരിച്ചത്. ഇയാളുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. മൂന്ന് ഇതരസംസ്ഥാന തൊഴിലാളികള്‍ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ആറോടെയാണ് സംഭവം. ഫര്‍ണസ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. അരവിന്ദ് ഫര്‍ണസിനകത്ത് പെട്ടുപോയെന്നാണ് സംശയിക്കുന്നത്. വിവരമറിഞ്ഞ് ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കുകയാണ്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave a Comment

Your email address will not be published. Required fields are marked *