EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



pathanamthitta news

യുഎഇ വനിത അടുത്തവര്‍ഷം ബഹിരാകാശത്തേക്ക്…

യുഎഇ വനിത അടുത്തവര്‍ഷം ബഹിരാകാശത്തേക്ക് പറക്കും. നുറ അല്‍മത്രൂഷിയാണ് രാജ്യത്തെ ആദ്യബഹിരാകാശ വനിതയെന്ന ഖ്യാതി നേടാന്‍ പറക്കാനൊരുങ്ങുന്നത്.2019ലാണ് ആദ്യമായി യുഎഇ പൗരന്‍ ഹസ്സ അല്‍ മന്‍സൂരി ബഹിരാകാശയാത്ര നടത്തിയത്. തുടര്‍ന്ന് സുല്‍ത്താന്‍ അല്‍നിയാദിയും. ഇവരുടെ പാത പിന്‍പറ്റിയാണ് 28കാരിയായ നൂറ യാത്രക്കുള്ള പരിശീലനങ്ങളും അനുബന്ധ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുന്നത്.‘ഞാന്‍ യഥാര്‍ത്ഥത്തില്‍ ആദ്യ ബാച്ചിലേക്ക് അപേക്ഷിച്ചു, പക്ഷേ നിര്‍ഭാഗ്യവശാല്‍ അന്ന് നേടാനായില്ല. രണ്ടാമത്തെ ബാച്ച് എന്റെ രണ്ടാമത്തെ അവസരമായിരുന്നു. കുട്ടിക്കാലം മുതല്‍ ഞാന്‍ ആഗ്രഹിച്ച സ്വപ്നം സാക്ഷാത്കരിക്കാനുള്ള അവസരം പൂവണിയാന്‍ …

യുഎഇ വനിത അടുത്തവര്‍ഷം ബഹിരാകാശത്തേക്ക്… Read More »

നടൻ പൂജപ്പുര രവി അന്തരിച്ചു…

നാടക ചലച്ചിത്ര നടൻ പൂജപ്പുര രവി അന്തരിച്ചു. 86 വയസായിരുന്നു. മറയൂരിൽ മകളുടെ വീട്ടിലായിരുന്നു അന്ത്യം. വ്യത്യസ്‌തങ്ങളായ നിരവധി കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു. 800 ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 4000ത്തോളം നാടകങ്ങളിലും അഭിനയിച്ചു. ഹാസ്യ വേഷങ്ങളിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. 2016ൽ പുറത്തിറങ്ങിയ ​ഗപ്പിയാണ് അവസാന ചിത്രം.

പ്രകൃതിദുരന്തങ്ങളും പകർച്ചവ്യാധികളും നേരിടാൻ കേരളത്തിന് ലോകബാങ്കിൽ നിന്ന് 1228 കോടി രൂപ വായ്‌പ…

കേരളസർക്കാറിന് ലോകബാങ്ക് 1228 കോടി രൂപകൂടി വായ്പ അനുവദിച്ചു. നേരത്തെ സംസ്ഥാനത്തിന് അനുവദിച്ച 1023 കോടിയുടെ ധനസഹായം കൂടാതെയാണിത്. വായ്പയ്ക്ക് ആറു വര്‍ഷത്തെ ഗ്രേസ് പിരീഡ് ഉള്‍പ്പെടെ 14 വര്‍ഷത്തെ കാലാവധിയാണ് അനുവദിച്ചിരിക്കുന്നത്.പ്രകൃതി ദുരന്തങ്ങളും പകര്‍ച്ചവ്യാധികളും കാലാവസ്ഥ വ്യതിയാനം മൂലമുള്ള പ്രത്യാഘാതങ്ങളും നേരിടാനായാണ് വായ്പ അനുവദിച്ചിരിക്കു ന്നതെന്നാണ് ലോകബാങ്ക് വ്യക്തമാക്കിയിരിക്കുന്നത്.വായ്പാ തുക ഉപയോഗിച്ച് വിവിധ പദ്ധതികള്‍ വഴി സംസ്ഥാനത്തെ 50 ലക്ഷത്തോളം പേര്‍ക്ക് വെള്ളപ്പൊക്ക കെടുതികളില്‍നിന്ന് സംരക്ഷണം ലഭ്യമാക്കാനാകുമെന്നും സംസ്ഥാന സർക്കാർ പ്രതീക്ഷിക്കുന്നു. കേരളത്തില്‍ പ്രകൃതിദുരന്തങ്ങളും കാലാവസ്ഥാ …

പ്രകൃതിദുരന്തങ്ങളും പകർച്ചവ്യാധികളും നേരിടാൻ കേരളത്തിന് ലോകബാങ്കിൽ നിന്ന് 1228 കോടി രൂപ വായ്‌പ… Read More »

വില്‍സണ്‍ ഇപ്പോഴും കാണാമറയത്ത്; ആമസോണ്‍ കാട്ടില്‍ തിരച്ചില്‍ തുടര്‍ന്ന് ദൗത്യസംഘം…

ആമസോണ്‍ കാട്ടില്‍ കുടുങ്ങിയ നാലു കുട്ടികളെ രക്ഷപ്പെടുത്തിയ സംഘത്തിലുണ്ടായിരുന്ന വില്‍സണ്‍ എന്ന ബെല്‍ജിയം ഷെപ്പേര്‍ഡ് നായ ഇപ്പോഴും കാണാമറയത്ത് തന്നെ. വിമാനം തകര്‍ന്ന് കാട്ടിലകപ്പെട്ട കുട്ടികളെ 40 ദിവസങ്ങള്‍ക്കു ശേഷം കണ്ടെത്തിയെങ്കിലും വില്‍സനെ കാണാതാവുകയായിരുന്നു. തിരച്ചിലിനിടെ രണ്ടാഴ്ച മുമ്പാണ് നായയെ കാണാതായത്. കുട്ടികളെ ആദ്യം കണ്ടെത്തിയത് വില്‍സണായിരുന്നു. കുട്ടികള്‍ ഉപേക്ഷിച്ച പാല്‍ക്കുപ്പി കണ്ടെത്തിയതും വില്‍സണ്‍ തന്നെ. കുറച്ചു ദിവസങ്ങള്‍ തങ്ങള്‍ക്കൊപ്പം ഒരു നായ ഉണ്ടായിരുന്നതായി കുട്ടികളും വെളിപ്പെടുത്തിയിരുന്നു. ഇടക്ക് അവശനായ വില്‍സണും സൈനികരും മുഖാമുഖം കണ്ടെങ്കിലും വിചിത്രമായ …

വില്‍സണ്‍ ഇപ്പോഴും കാണാമറയത്ത്; ആമസോണ്‍ കാട്ടില്‍ തിരച്ചില്‍ തുടര്‍ന്ന് ദൗത്യസംഘം… Read More »

മോഡൽ ഫിനിഷിങ് സ്കൂൾ…

മോഡൽ ഫിനിഷിങ് സ്കൂൾഅഡ്വക്കേറ്റ് വി.കെ. പ്രശാന്ത്‌ MLA യുടെ ആസ്തി വികസനഫണ്ട്‌ ഉപയോഗിച്ച് നവീകരിച്ച കമ്പ്യൂട്ടർ ലാബിന്റെയും വട്ടിയൂർകാവ് മണ്ഡലത്തിലെ ഡിജിറ്റൽ ലിട്ടറസി ക്ലാസ്സിന്റെയും ഉത്ഘാടനം.

മോൻസൺ മാവുങ്കലിനു ജീവപര്യന്തം തടവ്…

പോക്സോ കേസിൽ പുരാവസ്‌തു തട്ടിപ്പുകേസിലെ ഒന്നാംപ്രതി മോൻസൺ മാവുങ്കലിനു ജീവപര്യന്തം തടവ്. എറണാകുളം ജില്ലാ പോക്സോ കോടതിയുടേതാണ് വിധി. കേസിൽ പ്രതി കുറ്റക്കാരനെന്നു രാവിലെ കോടതി കണ്ടെത്തിയിരുന്നു. ഉച്ച കഴിഞ്ഞാണു വിധി പ്രസ്താവം വന്നത്. ജീവനക്കാരിയുടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ എറണാകുളം നോർത്ത് പൊലീസാണ് കേസെടുത്തത്. 2019ലാണ് കേസിനാസ്പ‌ദമായ സംഭവം. തുടർവിദ്യാഭ്യാസം പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. മറ്റു കേസുകളിൽ ജാമ്യം ലഭിച്ചെങ്കിലും ഈ പോക്സോ കേസിൽ ജാമ്യം നിഷേധിക്കപ്പെട്ട് വിയ്യൂർ ജയിലിലാണ് മോൻസൺ കഴിയുന്നത്. ജയിലിൽ …

മോൻസൺ മാവുങ്കലിനു ജീവപര്യന്തം തടവ്… Read More »

മണിപ്പൂരില്‍ സംഘര്‍ഷം മൂര്‍ച്ഛിക്കുന്നു; പോലിസിന്റെ ആയുധക്യാംപിനും ബിജെപി ഓഫിസിനും നേരെ ആക്രമണം…

ഒന്നര മാസത്തോളമാി തുടരുന്ന സംഘര്‍ഷം മണിപ്പൂരില്‍ മൂര്‍ച്ഛിക്കുന്നു. പലിയടത്തും വെടിവയ്പും തുടരുകയാണ്. പോലിസിന്റെ ആയുധക്യാംപിനും സൈന്യത്തിനും നേരെ ആക്രമണമുണ്ടായി. ബിജെപി ഓഫിസിനും പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്റെ വീടിനും നേരെ ആക്രമണശ്രമമുണ്ടായി. കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ആര്‍കെ രഞ്ജന്‍ സിങ്ങിന്റെ വീടിന് പെട്രോള്‍ ബോംബെറിഞ്ഞ് തീയിട്ടതിനു പിന്നാലെയാണ് ആക്രമണം വ്യാപിച്ചത്. രാഷ്ട്രീയ നേതാക്കളുടെ സ്വത്തുക്കള്‍ ലക്ഷ്യമിട്ടാണ് പുതിയ ആക്രമണങ്ങളെന്നും റിപോര്‍ട്ടുകളുണ്ട്. ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ ഇറിംഗ്ബാം പോലിസ് സ്‌റ്റേഷന്റെ ആയുധപ്പുരയ്ക്കു നേരെയാണ് ആക്രമണ നടത്തിയത്. 400ഓളം പേര്‍ രാത്രി …

മണിപ്പൂരില്‍ സംഘര്‍ഷം മൂര്‍ച്ഛിക്കുന്നു; പോലിസിന്റെ ആയുധക്യാംപിനും ബിജെപി ഓഫിസിനും നേരെ ആക്രമണം… Read More »

മോൻസൺ മാവുങ്കൽ തട്ടിപ്പ് കേസ്: കെ സുധാകരന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു…

മോൻസൺ മാവുങ്കൽ തട്ടിപ്പ് കേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. സുധാകരൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് നടപടി. കേസിൽ രണ്ടാം പ്രതിയാണ് സുധാകരൻ. ഈ മാസം 14ന് ചോദ്യം ചെയ്യലിന് കളമശ്ശേരി ഓഫീസിൽ ഹാജരാകാൻ നിർദേശിച്ച് സുധാകരന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ അന്ന് ഹാജരാകാൻ സാധിക്കില്ലെന്ന് സുധാകരൻ അറിയിക്കുകയായിരുന്നു. പിന്നാലെ ഈ മാസം 23ന് ഹാജരാകാൻ നിർദേശിച്ച് ക്രൈംബ്രാഞ്ച് വീണ്ടും നോട്ടീസ് നൽകി. തുടർന്നാണ് അറസ്റ്റ് സാധ്യത മുന്നിൽ കണ്ട് സുധാകരൻ ഹൈക്കോടതിയെ …

മോൻസൺ മാവുങ്കൽ തട്ടിപ്പ് കേസ്: കെ സുധാകരന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു… Read More »

കേരളത്തിൽ മാധ്യമവേട്ട ഏറ്റവും ഭീതിതമായ രീതിയിലെന്ന് വി ഡി സതീശൻ…

മാധ്യമവേട്ട ഏറ്റവും ഭീതിതമായ രീതിയിൽ കേരളത്തിൽ നടക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ. നേരത്തേ ദേശീയ തലത്തിൽ സംഘപരിവാർ ചെയ്തിരുന്നത് ഇതാണ്. വാർത്ത റിപ്പോർട്ട് ചെയ്തതിൽ എന്താണ് ക്രൈം. അതൊരു ജോലിയല്ല എന്ന് അദ്ദേഹം ചോദിച്ചു.പരീക്ഷ എഴുതാതെ പാസായത് ഞെട്ടിക്കുന്ന വാർത്തയാണ്. കൂടാതെ, കൊല്ലത്ത് കെഎംഎംഎല്ലിൽ പിൻവാതിൽ നിയമനം നടന്നു എന്ന വാർത്ത നൽകിയതിനും കേസ് എടുത്തു. വാർത്ത പുറത്ത് പോയത് അന്വേഷിക്കാൻ പൊലീസ് രംഗത്ത്. ഇതാണോ പൊലീസിൻ്റെ ജോലിയൊന്നും അദ്ദേഹം ചോദ്യമുയർത്തി. തുടർച്ചയായി പൊലീസിനെ …

കേരളത്തിൽ മാധ്യമവേട്ട ഏറ്റവും ഭീതിതമായ രീതിയിലെന്ന് വി ഡി സതീശൻ… Read More »