EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



latest news

തെലുങ്കാന മുഖ്യമന്ത്രിയെ ഇന്നു തെരഞ്ഞെടുക്കും, മിസോറാം ഫലം ഇന്ന്…

തെലങ്കാനയിൽ കോൺഗ്രസ് നിയമസഭാ കക്ഷിയോഗം ഇന്ന് ചേരും. മുഖ്യമന്ത്രി ആരാകണമെന്നതിൽ എംഎൽഎമാരുടെ അഭിപ്രായം ഈ യോഗത്തിൽ തേടും. രേവന്ത് റെഡ്ഡിയുടേയും ഡികെ ശിവകുമാറിൻറേയും നേതൃത്വത്തിൽ എംഎൽഎമാർ ഇന്നലെ ഗവർണറ കണ്ട് സർക്കാർ ഉണ്ടാക്കാൻ അവകാശവാദം ഉന്നയിച്ചിരുന്നു.മിസോറമിലെ ജനവിധി ഇന്നറിയാം. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണൽ തുടങ്ങും. 40 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ഭരണകക്ഷിയായ എംഎൻഎഫും പുതിയതായി രൂപീകരിച്ച സോറം പീപ്പിൾസ് മൂവ്മെന്റും കോൺഗ്രസും തമ്മിലാണ് പ്രധാന മത്സരം. സോറംതങ്ക മുഖ്യമന്ത്രിയായ എംഎൻഎഫിനെതിരെ ഭരണവിരുദ്ധ വികാരം പ്രകടമാണ്. സംസ്ഥാനത്ത് …

തെലുങ്കാന മുഖ്യമന്ത്രിയെ ഇന്നു തെരഞ്ഞെടുക്കും, മിസോറാം ഫലം ഇന്ന്… Read More »

തിരുവനന്തപുരത്ത്‌ നടക്കാനിറങ്ങിയവരുടെ ഇടയിലേക്ക്‌ കാർ പാഞ്ഞുകയറി; രണ്ടുപേർ മരിച്ചു…

 പ്രഭാത സവാരിക്കിറങ്ങിയവരുടെ ദേഹത്തേക്ക് വാഹനം ഇടിച്ചുകയറി രണ്ടു പേർ മരിച്ചു. പേരുർക്കട വഴയിലയിൽ ഇന്നു പുലർച്ചെയാണു സംഭവം. രാവിലെ നടക്കാനിറങ്ങിയവരുടെ ഇടയിലേക്ക് കാർ പാഞ്ഞ് കയറിയാണ് അപകടമുണ്ടായത്. ഇരുവരെയും മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വഴയില സ്വദേശികളായ ഹരിദാസ്, വിജയകുമാർ എന്നിവരാണ് മരിച്ചത്. ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനമാണ് ഇടിച്ചതെന്നു പൊലീസ്. വാഹനത്തിൽ ഉണ്ടായിരുന്നത് ആന്ധ്രപ്രദേശ് സ്വദേശികൾ.

കേരളത്തിന്റേത് വിയോജിപ്പുകളെ അംഗീകരിക്കുന്നസാംസ്‌കാരിക സമീപനമെന്ന് എം എ ബേബി…

രാഷ്ട്രീയമായി വ്യത്യസ്ത നിലപാടുകളുള്ളവരെയും വിയോജിപ്പുകളുള്ളവരെയും അംഗീകരിക്കുന്ന ഉന്നതമായ ജനാധിപത്യ സാംസ്‌കാരിക സമീപനമാണ് കേരളത്തിന്‍േറതെന്ന് മുന്‍ വിദ്യാഭ്യാസ, സാംസ്‌കാരിക വകുപ്പ് മന്ത്രി എം.എ ബേബി പറഞ്ഞു. 28ാമത് ഐ.എഫ്.എഫ്.കെയുടെ മീഡിയ സെല്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പോളിഷ് സംവിധായകന്‍ ക്രിസ്റ്റോഫ് സനൂസിയെ മേളയിലെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡിനായി തെരഞ്ഞെടുത്തതിനെ ചൊല്ലി ചില കോണുകളിൽ നിന്ന് ഉയർന്ന വിവാദങ്ങളിൽ കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇടതു പക്ഷ വീക്ഷണങ്ങളോട് ആശയപരമായി വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം ലോകസിനിമയിലെ മികച്ച ഒരു ചലച്ചിത്ര …

കേരളത്തിന്റേത് വിയോജിപ്പുകളെ അംഗീകരിക്കുന്നസാംസ്‌കാരിക സമീപനമെന്ന് എം എ ബേബി… Read More »

ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ.പത്മകുമാർ (52), ഭാര്യ എം.ആർ.അനിതകുമാരി (45), മകൾ പി.അനുപമ (20) എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.

ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ.പത്മകുമാർ (52), ഭാര്യ എം.ആർ.അനിതകുമാരി (45), മകൾ പി.അനുപമ (20) എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.പുലർച്ചെ മൂന്നുമണിയോടെയാണ് ചോദ്യം ചെയ്യൽ പൂർത്തിയായത്.10 മണിക്കൂറാണു കെ.ആർ.പത്മകുമാറിനെയും കുടുംബത്തെയും അടൂർ കെഎപി ക്യാംപിൽവച്ചു ചോദ്യം ചെയ്തത്.ഒരുമിച്ചിരിത്തിയും അല്ലാതെയും നടത്തിയ ചോദ്യം ചെയ്യലിലാണ് കുറ്റം സമ്മതിച്ചത്. കുട്ടിയെ തട്ടിക്കൊണ്ടുപോയതില്‍ ഇരുവര്‍ക്കും പങ്കില്ലെന്നായിരുന്നു പത്മകുമാര്‍ നല്‍കിയ മൊഴി. തനിക്ക് മാത്രമാണ് പങ്കെന്നും താനാണ് തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തതെന്നുമായിരുന്നു കഴിഞ്ഞ ദിവസം പത്മകുമാര്‍ മൊഴി നല്‍കിയത്. ഇന്നലെ 10.30 മണിക്കൂര്‍ പ്രതികളെ …

ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ.പത്മകുമാർ (52), ഭാര്യ എം.ആർ.അനിതകുമാരി (45), മകൾ പി.അനുപമ (20) എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. Read More »

ഐ.എഫ്.എഫ്.കെ :മീഡിയ പാസ്സിനുള്ള അപേക്ഷ ഇന്ന് (ശനി) വൈകിട്ട് 5 വരെ

രാജ്യാന്തര ചലച്ചിത്ര മേളയുടെ മീഡിയ ഡ്യൂട്ടി പാസ്സിനായുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ശനിയാഴ്ച അവസാനിക്കും . പ്രൊഫൈൽ ഐ ഡി നമ്പറുകൾ ഇല്ലാത്തവരാണ് ഓൺലൈനിൽ രജിസ്റ്റർ ചെയ്യേണ്ടത്. https://registration.iffk.in/ എന്ന വെബ്‌സൈറ്റിൽ പ്രൊഫൈൽ ക്രിയേറ്റ് ചെയ്താൽ മതിയാകും .അതിലൂടെ ലഭിക്കുന്ന അഞ്ചക്ക നമ്പറും പേരും രജിസ്റ്റർ ചെയ്ത ഫോൺ നമ്പറും ബ്യൂറോ മേധാവികളുടെ സാക്ഷ്യപത്രത്തോടെ തിരുവനന്തപുരത്തെ ടാഗോർ തിയേറ്ററിൽ പ്രവർത്തിക്കുന്ന മീഡിയ സെല്ലിൽ എത്തിക്കേണ്ടതാണ്.മുൻപ് രജിസ്റ്റർ ചെയ്തിട്ടുള്ളവർ പോയ വർഷത്തെ മീഡിയ പാസ്സിൽ ഉള്ള ഐ ഡി നമ്പറും പേരും ഫോൺ നമ്പറും …

ഐ.എഫ്.എഫ്.കെ :മീഡിയ പാസ്സിനുള്ള അപേക്ഷ ഇന്ന് (ശനി) വൈകിട്ട് 5 വരെ Read More »

തട്ടിക്കൊണ്ടുപോയ കേസ്: മൂന്നുപേരില്‍ പത്മകുമാറിനെ കുട്ടി തിരിച്ചറിഞ്ഞു…

ഓയൂരില്‍ ട്യൂഷന്‍ സെന്ററിലേക്ക് പോവുന്നതിനിടെ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കസ്റ്റഡിയിലുള്ള മൂന്നുപേരില്‍ ഒരാളെ കുട്ടി തിരിച്ചറിഞ്ഞു. അന്വേഷണസംഘം വീട്ടിലെത്തി ചിത്രം കാണിച്ചുകൊടുത്തപ്പോഴാണ് ഒരാളെ തിരിച്ചറിഞ്ഞത്. ചാത്തന്നൂര്‍ കവിതാലയത്തില്‍ പത്മകുമാറിനെ(52)യാണ് തിരിച്ചറിഞ്ഞതെന്നാണ് വിവരം. നേരത്തേ പോലിസ് പുറത്തുവിട്ട രേഖാചിത്രത്തിലെ കണ്ണട ധരിച്ച, അല്‍പ്പം കഷണ്ടിയുള്ളയാളുമായി മികച്ച സാമ്യമുള്ളയാളാണ് പത്മാരജന്‍. ഇയാളുടെ ഭാര്യ അനിത, മകള്‍ അനുപമ എന്നിവരാണ് കസ്റ്റഡിയിലുള്ള മറ്റു രണ്ടുപേരെന്നാണ് വിവരം. എന്നാല്‍, ഇവരെ ചിത്രം കണ്ട് കുട്ടി തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് ഉച്ചയ്ക്ക് 1.45നാണ് കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ …

തട്ടിക്കൊണ്ടുപോയ കേസ്: മൂന്നുപേരില്‍ പത്മകുമാറിനെ കുട്ടി തിരിച്ചറിഞ്ഞു… Read More »

തുരങ്ക നിർമാണത്തിൽ 
അപാകമേറെ ; ഇനി ജോലിക്കില്ലെന്ന്‌ തൊഴിലാളികൾ…

ഉത്തരകാശി ജില്ലയിലെ സിൽക്യാര തുരങ്കം നിർമാണത്തിൽ അപാകമേറെ. മുമ്പ്‌ രണ്ടുതവണ ഇടിഞ്ഞിട്ടും സംഭവം നിർമാണക്കമ്പനി മൂടിവച്ചു.  കവാടത്തിൽനിന്ന് ആദ്യത്തെ 60 മീറ്ററോളം തുരങ്കത്തിന്റെ മുകൾഭാഗത്തേ മാനദണ്ഡപ്രകാരമുള്ള കോൺക്രീറ്റ്‌ ഇട്ടിട്ടുള്ളൂവെന്ന്‌ തൊഴിലാളികളെ രക്ഷിക്കാനെത്തിച്ച ആഗർ യന്ത്രത്തിന്റെ  ഓപ്പറേറ്ററും തമിഴ്‌നാട്‌ തിരുനെൽവേലി സ്വദേശിയുമായ കൃഷ്‌ണൻ ഷൺമുഖൻ പറഞ്ഞു.എന്നാൽ, അടുത്ത 270 മീറ്ററോളം കമ്പിവളച്ച്‌ കെട്ടി സിമന്റ്‌ സ്‌പ്രേ (ഷോർട്ട്‌ ക്രീറ്റ്‌) ചെയ്‌തു. ഇങ്ങനെ സ്ഥാപിച്ച കമ്പിയിലും കോൺക്രീറ്റിലും തട്ടിയാണ്‌ ആഗർ യന്ത്രം തകർന്നത്‌. ഉറപ്പുള്ള പാറയുള്ള പ്രദേശത്തെ തുരങ്കങ്ങളിൽ മാത്രമേ …

തുരങ്ക നിർമാണത്തിൽ 
അപാകമേറെ ; ഇനി ജോലിക്കില്ലെന്ന്‌ തൊഴിലാളികൾ… Read More »

ഉത്തരകാശി തുരങ്കരക്ഷാ ദൗത്യം സമ്പൂര്‍ണം; 41 തൊഴിലാളികളെയും പുറത്തെത്തിച്ചു…

ഉത്തരാഖണ്ഡിലെ സില്‍ക്യാര തുരങ്കം തകര്‍ന്ന് അകത്ത് കുടുങ്ങിപ്പോയ മുഴുവന്‍ തൊഴിലാളികളെയും പുറത്തെത്തിച്ചു. 17 ദിവസത്തിനൊടുവിലാണ് എല്ലാവരെയും പുറത്തെത്തിക്കാനായത്. ആകെ 41 തൊഴിലാളികളാണ് തുരങ്കത്തിനുള്ളില്‍പെട്ടിരുന്നത്. രാവിലെ മുതല്‍ ചിലരെ പുറത്തെത്തിച്ചുതുടങ്ങിയിരുന്നു. പുറത്തെത്തിക്കുന്ന തൊഴിലാളികളെ ആശുപത്രിയില്‍ എത്തിക്കാന്‍ ആംബുലന്‍സുകള്‍ സജ്ജമാക്കിയിരുന്നു. രക്ഷപ്പെട്ടവരെ പുറത്ത് കാത്ത് നിന്ന ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ആശ്വസിപ്പിച്ചു. എസ്ഡിആര്‍എഫ് സംഘം സ്ട്രക്ചറുമായി ടണലിന് ഉള്ളിലേക്ക് കയറിയാണ് രക്ഷപ്പെടുത്തിയത്. 10 ആംബുലന്‍സുകളാണ് തുരങ്കത്തിന് പുറത്ത് സജ്ജമാക്കിയിരുന്നത്. രക്ഷപ്പെട്ടവരെ പുറത്ത് കാത്ത് നിന്ന ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ …

ഉത്തരകാശി തുരങ്കരക്ഷാ ദൗത്യം സമ്പൂര്‍ണം; 41 തൊഴിലാളികളെയും പുറത്തെത്തിച്ചു… Read More »

അബി​ഗേലിനെ കണ്ടെത്തി…

ഇന്നലെ വൈകുന്നേകം മുതൽ കാണാതായ അഭി​ഗേലിനെ കണ്ടെത്തി. ഇന്നുച്ചയ്ക്ക് 1.30നാണ് കുട്ടിയെ കണ്ടെത്തിയത്. ആശ്രാമം മൈതാനത്തിനു സമീപം ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. തട്ടിക്കൊണ്ടു പോയവർ ഉപേക്ഷിച്ചു പോയതാണെന്നു കരുതുന്നു.

കൊല്ലത്ത് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി; മോചനദ്രവ്യം ആവശ്യപ്പെട്ടു…

നാടിനെ ഞെട്ടിച്ച് കൊല്ലം ഓയൂരില്‍ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മോചന ദ്രവ്യം ആവശ്യപ്പെട്ട് ഫോണ്‍വിളിച്ചതായി റിപോര്‍ട്ട്. സഹോദരനോടൊപ്പം ട്യൂഷന്‍ ക്ലാസിലേക്ക് പോവുന്നതിനിടെയാണ് ഓയൂര്‍ സ്വദേശി റെജിയുടെ മകള്‍ അഭികേല്‍ സാറാ റെജിയെ കാറിലെത്തിയ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയത്. സംഭവത്തില്‍ വ്യാപക തിരച്ചില്‍ നടത്തുന്നതിനിടെയാണ് കുട്ടിയുടെ മാതാവിന്റെ ഫോണിലേക്ക് മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോണ്‍ വിളിയെത്തിയത്. അഞ്ചുലക്ഷം രൂപ വേണമെന്നാണ് ഫോണില്‍ ആവശ്യപ്പെട്ടതെന്നാണ് വിവരം. ഒരു സ്ത്രീ ശബ്ദത്തിലാണ് വിളിച്ചതെന്നാണ് വിവരം. ഫോണ്‍ കോളിന്റെ ആധികാരികത പരിശോധിക്കുമെന്ന് പോലീസ് …

കൊല്ലത്ത് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി; മോചനദ്രവ്യം ആവശ്യപ്പെട്ടു… Read More »