EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



latest news

ഗൌരീശപട്ടം മേഖലയിലെ വെള്ളക്കെട്ട് – സ്ഥലം സന്ദർശിച്ചു…

വട്ടിയൂർക്കാവ് : കനത്ത മഴയെത്തുടർന്ന് വെള്ളക്കെട്ടുണ്ടായ ഗൌരീശപട്ടം മേഖലയിൽ അഡ്വ. വി.കെ പ്രശാന്ത് എം.എൽ.എ മേജർ ഇറിഗേഷൻ ഉദ്യോഗസ്ഥരോടൊപ്പം സന്ദർശനം നടത്തി. എം.എൽ.എ യുടെ അദ്ധ്യക്ഷതയിലും ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിലും ചേർന്ന അവലോകന യോഗങ്ങളിൽ കൈക്കൊണ്ട തീരുമാനങ്ങൾ പ്രകാരമുള്ള നടപടികളുടെ പുരോഗതി വിലയിരുത്താനാണ് സന്ദർശന പരിപാടി സംഘടിപ്പിച്ചത്. ഉള്ളൂർ തോടിന്റെ നവീകരണത്തിനുള്ള പ്രവൃത്തികൾ പുരോഗമിക്കുകയാണ്. മണ്ണും ചെളിയും നീക്കി തോടിന്റെ ആഴം കൂട്ടി പ്രവൃത്തി ത്വരിതഗതിയിൽ പൂർത്തിയാക്കാൻ എം.എൽ.എ നിർദ്ദേശം നൽകി. പട്ടം തോടിന്റെ നവീകരണത്തിനായുള്ള 4 …

ഗൌരീശപട്ടം മേഖലയിലെ വെള്ളക്കെട്ട് – സ്ഥലം സന്ദർശിച്ചു… Read More »

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അന്തരിച്ചു…

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍(73) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം കുറച്ചുകാലമായി പാര്‍ട്ടി പരിപാടികളില്‍നിന്ന് വിട്ടുനിന്നിരുന്നു. പ്രമേഹം കാരണം കാലിന് ശസ്ത്രക്രിയ നടത്തിയതിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. കോട്ടയം ജില്ലയിലെ കാനം എന്ന ഗ്രാമത്തില്‍ 1950 നവംബര്‍ 10നാണ് ജനനം. വാഴൂര്‍ എസ് വി ആര്‍ എന്‍ എസ് എസ് സ്‌കൂള്‍, കോട്ടയം ബസേലിയോസ് കോളജ്, മോസ്‌കോ ഇന്റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് എന്നിവിടങ്ങളിലായിരുന്നു പഠനം.സിപിഎം കേന്ദ്ര സെക്രട്ടേറിയറ്റ് അംഗമാണ്. 2022ല്‍ തിരുവനന്തപുരം സംസ്ഥാന …

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അന്തരിച്ചു… Read More »

രേവന്ത് റെഡ്ഡി തെലങ്കാന മുഖ്യമന്ത്രി; മല്ലു ഭട്ടി വിക്രമാർക ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു‌…

തെലങ്കാന മുഖ്യമന്ത്രിയായി രേവന്ത് റെഡ്ഡി സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേറ്റു. ഹൈദരാബാദിലെ ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ വെച്ചായിരുന്നു ചടങ്ങ്. രേവന്ത് റെഡ്ഡിക്ക് ഗവർണർ തമിഴിസൈ സൗന്ദരരാജൻ സത്യവാചകം ചൊല്ലിക്കൊടുത്തു. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എം.പി, പ്രിയങ്ക ഗാന്ധി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സത്യപ്രതിജ്ഞയ്ക്ക് മുമ്പ് സോണിയ ഗാന്ധിയും രേവന്ത് റെഡ്ഡിയും തുറന്ന വാഹനത്തിൽ സഞ്ചരിച്ച് പ്രവർത്തകരെ അഭിവാദ്യം ചെയ്തു.കോൺഗ്രസ് പ്രസിഡൻ്റ് മല്ലികാർജുൻ ഖാർഗെ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ തുടങ്ങിയവരും സത്യപ്രതിജ്ഞ ചടങ്ങിൽ …

രേവന്ത് റെഡ്ഡി തെലങ്കാന മുഖ്യമന്ത്രി; മല്ലു ഭട്ടി വിക്രമാർക ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു‌… Read More »

പറവൂരിലെ മഹാസംഗമം 
പലർക്കുമുള്ള മറുപടി…

പറവൂരിലെ മഹാസംഗമം പലർക്കുമുള്ള മറുപടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പറവൂരിൽ കാണാമെന്നുപറഞ്ഞത് ഇവിടെയുള്ള ജനങ്ങളിൽ വിശ്വാസമർപ്പിച്ചാണ്. ആ വിശ്വാസം അക്ഷരാർഥത്തിൽ പ്രാവർത്തികമാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. പറവൂർ മണ്ഡലം നവകേരളസദസ്സ്‌ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഒരു പ്രത്യേകതരം മനോഭാവമാണ് പ്രതിപക്ഷനേതാവിന്. കേരളം ഒരുതരത്തിലും മുന്നോട്ടുപോകരുതെന്ന ചിന്തയാണ് അദ്ദേഹത്തിന്. നിഷേധ സമീപനമാണ്. എല്ലാത്തിനെയും തള്ളിപ്പറയുകയും എതിർക്കുകയും ചെയ്യുന്നു. ലോക കേരളസഭ, കേരളീയം ഉൾപ്പെടെയുള്ള ജനകീയ പരിപാടികൾ ബഹിഷ്കരിച്ചു. അതിന്റെ തുടർച്ചയാണ് നവകേരളസദസ്സ്‌ ബഹിഷ്കരണവും. എന്നാൽ, കേരളം മുന്നോട്ടുപോകണമെന്ന്‌ ജനങ്ങൾ ആഗ്രഹിക്കുന്നതിന്റെ ഭാഗമാണ് …

പറവൂരിലെ മഹാസംഗമം 
പലർക്കുമുള്ള മറുപടി… Read More »

ഡോക്റ്ററുടെ ആത്മഹത്യ: ഡോ. റുവൈസ് പൊലീസ് കസ്റ്റഡിയിൽ…

 മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടര്‍ ഷഹ്ന ആത്മഹത്യ ചെയ്ത കേസില്‍ സുഹൃത്ത് ഡോ. റുവൈസ് കസ്റ്റഡിയില്‍. കരുനാഗപ്പള്ളിയില്‍ നിന്നാണ് ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലര്‍ച്ചെ കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടിലെത്തിയാണ് റുവൈസിനെ പൊലീസ് പിടികൂടിയത്. ഇയാളെ തിരുവനന്തപുരത്ത് എത്തിച്ച് ചോദ്യം ചെയ്യുകയാണ്.ഇയാള്‍ക്കെതിരെ സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകളും ആത്മഹത്യാ പ്രേരണ കുറ്റവും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. നേരത്തെ റുവൈസുമായി ഷഹ്നയുടെ വിവാഹം നിശ്ചയിച്ചിരുന്നു. എന്നാല്‍ ഉയര്‍ന്ന സ്ത്രീധനം ആവശ്യപ്പെട്ടതോടെ വിവാഹം …

ഡോക്റ്ററുടെ ആത്മഹത്യ: ഡോ. റുവൈസ് പൊലീസ് കസ്റ്റഡിയിൽ… Read More »

നവകേരള സദസ്സിന് വട്ടിയൂർക്കാവ് ഒരുങ്ങുന്നു.

നവകേരള സദസ്സിന് വട്ടിയൂർക്കാവ് ഒരുങ്ങുന്നു.നവകേരള സദസ്സ് ഡിസംബർ 23 വട്ടിയൂർക്കാവിൽ സമാപിക്കും. സെൻട്രൽ പോളിടെക്നിക്ക്മൈതാനത്താണ് സമാപന പരിപാടികൾ നടക്കുന്നത്.വട്ടിയൂർക്കാവ്, തിരുവനന്തപുരം നിയോജക മണ്ഡലങ്ങളിലെ നവകേരള സദസ്സ് ഇവിടെയാണ് ക്രമീകരിച്ചിട്ടുള്ളത്.വാർഡുതല സംഘാടക സമിതികളുടെ രൂപീകരണം പൂർത്തിയായി. കേശവദാസപുരം വാർഡ് സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചലച്ചിത്രതാരം ഗായത്രി വർഷ നിർവ്വഹിച്ചു.പാതിരപ്പള്ളി വാർഡ് സംഘാടക സമിതി ഓഫീസ് പ്രശസ്തനർത്തകി സിത്താര ബാലകൃഷ്ണനും മുട്ടട വാർഡ് സംഘാടകസമിതി ഓഫീസ് മുൻ മേയർ അഡ്വ. ചന്ദ്രികയും കൊടുങ്ങാനൂർ വർഡ് സംഘാടക സമിതി ഓഫീസ് …

നവകേരള സദസ്സിന് വട്ടിയൂർക്കാവ് ഒരുങ്ങുന്നു. Read More »

രേവന്ത് റെഡ്ഡി തെലങ്കാന മുഖ്യമന്ത്രി; സത്യപ്രതിജ്ഞ മറ്റന്നാൾ…

 രേവന്ത് റെഡ്ഡി തെലങ്കാന മുഖ്യമന്ത്രി. സത്യപ്രതിജ്ഞ മറ്റന്നാളെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ അറയിച്ചു. ഉപമുഖ്യമന്ത്രിമാർ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നാളെ തീരുമാനം ഉണ്ടായേക്കും.കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, രാഹുൽഗാന്ധി, സംസ്ഥാനത്തിന്റെ പ്രത്യേക നിരീക്ഷകൻ ഡി.കെ.ശിവകുമാർ, എഐസിസി നിരീക്ഷകൻ മാണിക് റാവു താക്കറെ എന്നിവർ യോഗത്തിൽ പങ്കെടുത്തു. രാജ്യാന്തര ചലച്ചിത്രമേള; ഗുഡ്ബൈ ജൂലിയ ഉദ്ഘാടന ചിത്രം മുഹമ്മദ് കൊർദോഫാനി എന്ന നവാഗത സുഡാനിയൻ ചലച്ചിത്രകാരന്റെ ഗുഡ്ബൈ …

രേവന്ത് റെഡ്ഡി തെലങ്കാന മുഖ്യമന്ത്രി; സത്യപ്രതിജ്ഞ മറ്റന്നാൾ… Read More »

നൂറാം വയസിൽ ശബരീശ സന്നിധിയിൽ ഒരു കന്നി മാളികപ്പുറം…

നൂറാം വയസിൽ കന്നിമല ചവിട്ടി പാറുക്കുട്ടിയമ്മ. വയനാട് മൂന്നാനക്കുഴി പറയരുതോട്ടത്തിൽ പാറുക്കുട്ടിയമ്മ തൻ്റെ മൂന്നു തലമുറയിൽപ്പെട്ടവരോടൊപ്പമാണ് ആദ്യമായി ശബരിമല ചവിട്ടിയത്.കൊച്ചുമകൻ ഗിരീഷ് കുമാർ, കൊച്ചുമകൻ്റെ മക്കളായ അമൃതേഷ്, അൻവിത, അവന്തിക എന്നിവരോടൊപ്പമാണ് പാറുക്കുട്ടിയമ്മ സന്നിധാനത്തെത്തിയത്. അമ്മൂമ്മ എന്തേ ഇത്രനാളും ശബരിമലയിൽ പോകാൻ വൈകിയത് എന്ന അവന്തികയുടെ ചോദ്യത്തിന്  അമ്മയുടെ ഉത്തരം പെട്ടെന്നെത്തി.നേരത്തേ പോകണം എന്നുണ്ടായിരുന്നു. പക്ഷേ, അതു സാധിച്ചില്ല. ഇനി നൂറു വയസിലേ ശബരിമലയിലേക്ക് പോകുന്നുള്ളൂ എന്നു തീരുമാനിച്ചു. അങ്ങനെ ഇപ്പോൾ ശബരിമലയിലെത്തി. പൊന്നുംപടിയും പൊന്നമ്പലവും കണ്ടു. …

നൂറാം വയസിൽ ശബരീശ സന്നിധിയിൽ ഒരു കന്നി മാളികപ്പുറം… Read More »

ഗസയില്‍ ഇസ്രായേലിന്റെ കൂട്ടക്കുരുതി തുടരുന്നു; 24 മണിക്കൂറിനുള്ളില്‍ 700 മരണം…

വെടിനിര്‍ത്തല്‍ കരാര്‍ നീട്ടുന്നതില്‍ തീരുമാനമാകാതിരുന്നതിന് പിന്നാലെ ഗസയില്‍ ഇസ്രായേല്‍ കൂട്ടക്കുരുതി തുടരുന്നു. 24 മണിക്കൂറിനുള്ളില്‍ കുട്ടികളടക്കം 700 ലധികം പേരെയാണ് ഇസ്രായേല്‍ ബോംബിട്ട് കൊലപ്പെടുത്തിയത്. തെക്കന്‍ ഗസയിലെ ഖാന്‍ യൂനിസ്, റഫ മേഖലകളിലാണ് ഇപ്പോള്‍ ഇസ്രായേല്‍ സൈന്യം ആക്രമണം ശക്തമാക്കിയത്. കഴിഞ്ഞ രണ്ടുദിവസത്തിനിടെ നടന്ന 400 വ്യോമാക്രമണങ്ങളില്‍ ആയിരത്തോളം പേര്‍ കൊല്ലപ്പെട്ടു. കിഴക്കന്‍ മേഖലവഴി റഫയില്‍ പ്രവേശിച്ച് ഖാന്‍ യൂനിസിലേക്ക് വരാന്‍ ശ്രമിച്ച ഇസ്രായേല്‍ സൈന്യം ഹമാസിന്റെ കടുത്ത പ്രതിരോധമാണ് നേരിട്ടത്. ഇവിടെയുള്ള ഇസ്രായേല്‍ സൈനികരെ കൊലപ്പെടുത്തിയതായി …

ഗസയില്‍ ഇസ്രായേലിന്റെ കൂട്ടക്കുരുതി തുടരുന്നു; 24 മണിക്കൂറിനുള്ളില്‍ 700 മരണം… Read More »

വനത്തിൽ കുടുങ്ങിയ 27 വിദ്യാർഥികളെയും 2 അധ്യാപകരെയും രക്ഷപ്പെടുത്തി…

അച്ചൻകോവിൽ കാട്ടിൽ അകപ്പെട്ട വിദ്യാർത്ഥികളെ രക്ഷപ്പെടുത്തി. ക്ലാപ്പന ഷൺമുഖ വിലാസം സ്കൂളിലെ 27 വിദ്യാർത്ഥികളും 2 അധ്യാപകരുമാണ് കനത്ത മഴയിൽ തൂവൽമലയെന്ന സ്ഥലത്ത് വനത്തിൽ അകപ്പെട്ടത്. ഇന്നു പുല‍ര്‍ച്ചെ മൂന്നരയോടെയാണ് എല്ലാവരെയും വനത്തിൽ നിന്ന് പുറത്തെത്തിക്കാൻ സാധിച്ചത്. ഇന്നലെ പകൽ 11 മണിയോടെ വനത്തിലേക്ക് കയറിയ ഇവര്‍ വൈകിട്ട് മൂന്ന് മണിയോടെ തിരിച്ചിറങ്ങേണ്ടതായിരുന്നു. രക്ഷപ്പെടുത്തിയവർക്ക് ആരോഗ്യ പ്രശ്നങ്ങളില്ല. ക്ലാപ്പന ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട് & ഗൈഡ്സിൽ ഉൾപ്പെട്ട വിദ്യാർത്ഥികളാണിവർ.കുട്ടികളെ തിരികെ എത്തിക്കാൻ പോലീസും വനം വകുപ്പും …

വനത്തിൽ കുടുങ്ങിയ 27 വിദ്യാർഥികളെയും 2 അധ്യാപകരെയും രക്ഷപ്പെടുത്തി… Read More »