EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



latest news

കരിപ്പൂര്‍ വിമാനപകടത്തിന് ഇന്നേക്ക് മൂന്ന് വര്‍ഷം…

കരിപ്പൂര്‍ വിമാന അപകടം നടന്ന് ഇന്നേക്ക് മൂന്നാണ്ട് തികയുന്നു. സ്വന്തം ജീവന്‍ പണയംവെച്ച് രക്ഷപ്രവര്‍ത്തനം നടത്തിയവര്‍ക്കുള്ള നന്ദി സൂചകമായി നെടിയിരുപ്പ് ഫാമിലി ഹെല്‍ത്ത് സെന്ററിന് അപകടത്തില്‍ മരിച്ചവരുടെ ആശ്രിതരും രക്ഷപെട്ടവരും ചേര്‍ന്ന് പുതിയ കെട്ടിടം നിര്‍മിച്ച് നല്‍കും. വിമാന അപകടം നടന്നതിന് പിന്നാലെ നിര്‍ത്തിവെച്ച വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കണമെങ്കില്‍ റണ്‍വേ നവീകരിക്കണം.2020 ഓഗസ്റ്റ് 7ന് വൈകുന്നേരമാണ് രാജ്യത്തെ നടുക്കിയ വിമാന അപകടം ഉണ്ടായത്. റണ്‍വേക്ക് പുറത്ത് പോയി താഴ്ച്ചയിലേക്ക് വീണ എയര്‍ ഇന്ത്യ വിമാനം മൂന്നു …

കരിപ്പൂര്‍ വിമാനപകടത്തിന് ഇന്നേക്ക് മൂന്ന് വര്‍ഷം… Read More »

അവാര്‍ഡ് വിവാദം; രഞ്ജിത്ത് ഇടപെട്ടെന്ന ആരോപണത്തിൽ പുതിയ തെളിവ് പുറത്ത്…

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയ വിവാദത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ഇടപെട്ടെന്ന ആരോപണത്തിൽ പുതിയ തെളിവ് പുറത്ത്. സംവിധായകൻ വിനയനും ജൂറി അം​ഗമായ നേമം പുഷ്പരാജും തമ്മിലുള്ള ഫോൺ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്. 19-ാം നൂറ്റാണ്ട് പോലൊരു സിനിമ തെരഞ്ഞെടുക്കരുത് എന്ന് രഞ്ജിത്ത് പറഞ്ഞുവെന്നാണ് നേമം പുഷ്പരാജ് പറഞ്ഞതായുള്ള ശബ്ദ രേഖയാണ് പുറത്തു വന്നത്.വിനയന്റെ 19-ാം നൂറ്റാണ്ട് എന്ന ചിത്രത്തിന് മൂന്ന് അവാര്‍ഡുകള്‍ ലഭിച്ചപ്പോള്‍ അത് മാറ്റുന്നതിനും രഞ്ജിത്ത് ഇടപെടല്‍ നടത്തിയെന്നാണ് ശബ്ദസന്ദേശത്തിലുള്ളത്. ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ …

അവാര്‍ഡ് വിവാദം; രഞ്ജിത്ത് ഇടപെട്ടെന്ന ആരോപണത്തിൽ പുതിയ തെളിവ് പുറത്ത്… Read More »

ആ കസേര ഒഴിച്ചിട്ട് ഇന്ന് സഭ സമ്മേളിക്കും…

അര നൂറ്റാണ്ടിലേറെ നിറ സാന്നിധ്യമായിരുന്ന ആ കസേര ഇന്ന് ഒഴിഞ്ഞു കിടക്കുന്നു. ഇനി ഒരിക്കലും അവിടേക്ക് പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞ് ഇനി കടന്നു വന്നിരിക്കില്ല. സാദാ എംഎൽഎ ആയും മന്ത്രിയായും പ്രതിപക്ഷ നേതാവായും മുഖ്യമന്ത്രിയുമായൊക്കെ നിറഞ്ഞാടിയ ഉമ്മൻ ചാണ്ടിയില്ലാത്ത ആദ്യ നിയമസഭാ സമ്മേളനത്തിന് ഇന്നു തു‌ടക്കം. കേരള ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം എംഎൽഎ ആയിരുന്ന വ്യക്തി ഉമ്മൻ ചാണ്ടിയാണ്. ഇന്ത്യയിലും ഇത്രയും കാലം എംഎഎൽഎ ആയിരുന്ന വേറൊരാളില്ല, തുടർച്ചയായി 53 കൊല്ലം. അതും ഒരു നിയോജകമണ്ഡലത്തെ …

ആ കസേര ഒഴിച്ചിട്ട് ഇന്ന് സഭ സമ്മേളിക്കും… Read More »

ചുമതലകള്‍ നിറവേറ്റും; ഇന്ത്യയെ സംരക്ഷിക്കാനുള്ള ദൗത്യം തുടരും; സുപ്രീംകോടതി വിധിയില്‍ ആദ്യ പ്രതികരണവുമായി രാഹുല്‍ ഗാന്ധി…

അപകീര്‍ത്തിക്കേസില്‍ പരമാവധി ശിക്ഷ സ്‌റ്റേ ചെയ്ത സുപ്രീംകോടതി വിധിയില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി. ഇന്ത്യയെ സംരക്ഷിക്കാനുള്ള ദൗത്യവുമായി മുന്നോട്ടു പോകുമെന്നും എന്ത് തന്നെയായാലും അതാവും തന്റെ കടമയെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. ജനങ്ങള്‍ തന്നെ പിന്തുണച്ചുവെന്നും ഇന്നല്ലെങ്കില്‍ നാളെ, സത്യം എപ്പോഴും പുറത്തു വരുമെന്നുമായിരുന്നു എഐസിസി ആസ്ഥാനത്ത് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.ഇന്ന് സന്തോഷത്തിന്റെ ദിനമാണെന്നും രാഹുലിന്റെ വിജയം രാജ്യത്തിന്റെ മൊത്തം വിജയമാണെന്നുമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതികരിച്ചത്. ‘ജനാധിപത്യം …

ചുമതലകള്‍ നിറവേറ്റും; ഇന്ത്യയെ സംരക്ഷിക്കാനുള്ള ദൗത്യം തുടരും; സുപ്രീംകോടതി വിധിയില്‍ ആദ്യ പ്രതികരണവുമായി രാഹുല്‍ ഗാന്ധി… Read More »

തുടർ പ്രക്ഷോഭത്തിന് എൻ എസ് എസ്; നാളെ അടിയന്തര പ്രതിനിധി സഭ…

 നിയമസഭാ സ്പീക്കർ എ എൻ ഷംസീറിന്റെ ഗണപതി പരാമർശത്തിൽ തുടർ പ്രക്ഷോഭത്തിന് എൻ എസ് എസ്. നാളെ അടിയന്തര പ്രതിനിധി സഭയും ഡയറക്ടർ ബോർഡും ചേരും. തുടർ സമര രീതികൾ നാളത്തെ നേതൃയോഗങ്ങളിൽ തീരുമാനിക്കും. എം വി ഗോവിന്ദൻ നിലപാടിൽ നിന്ന് പിന്നോട്ട് പോയെങ്കിലും ഷംസീറും പ്രസ്താവന തിരുത്തണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് എൻഎസ്എസ്.

താനൂര്‍ കസ്റ്റഡി മരണം; സത്യം പുറത്തുവരണമെന്ന് കെ.സുധാകരന്‍ എംപി…

താനൂര്‍ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ ദുരൂഹമായ വാര്‍ത്തകള്‍ പുറത്ത് വരുന്ന സാഹചര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തി സത്യാവസ്ഥ കണ്ടെത്തണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.പോലീസുകാര്‍ പ്രതിസ്ഥാനത്ത് വരുന്ന കേസില്‍ സംസ്ഥാനത്തെ മറ്റൊരു പോലീസ് ഏജന്‍സി അന്വേഷിച്ചാല്‍ സത്യം പുറത്തുകൊണ്ടുവരാന്‍ സാധിക്കില്ല. പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച താമിര്‍ ജിഫ്രിയുടെ മൃതദേഹത്തില്‍ 21 ഓളം മുറിവുകളുണ്ടെന്നും അതില്‍ ചിലത് ഗുരുതരമാണെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടെന്നാണ് വിവരം. അമിത ലഹരി ഉപയോഗിച്ചതിന്റെ ഫലമായി അസ്വസ്ഥകള്‍ പ്രകടിപ്പിച്ച് കുഴഞ്ഞുവീണതിനെ തുടര്‍ന്നാണ് താമിര്‍ ജിഫ്രിയുടെ …

താനൂര്‍ കസ്റ്റഡി മരണം; സത്യം പുറത്തുവരണമെന്ന് കെ.സുധാകരന്‍ എംപി… Read More »

അള്ളാഹുവും ഗണപതിയും വിശ്വാസ പ്രമാണത്തിന്റെ ഭാഗം, മിത്തെന്ന് പറഞ്ഞിട്ടില്ല: മലക്കംമറിഞ്ഞ് എംവി ഗോവിന്ദന്‍…

അല്ലാഹുവും ഗണപതിയും വിശ്വാസപ്രമാണങ്ങളുടെ ഭാഗമാണെന്ന് സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി എം വി ഗോവിന്ദന്‍. താനോ സ്പീക്കര്‍ എ.എന്‍ ഷംസീറോ ഗണപതി മിത്താണെന്ന് പറഞ്ഞിട്ടില്ല. വിശ്വാസപ്രമാണങ്ങളെ മിത്താണെന്ന് പറയേണ്ട കാര്യമില്ല. വിശ്വാസികള്‍ വിശ്വാസത്തിന്റെ ഭാഗമായി അല്ലാഹുവിലും ഗണപതിയിലും വിശ്വസിക്കുന്നു. അതാരും ചോദ്യം ചെയ്തിട്ടില്ല. കള്ളപ്രചാരവേലകളാണ് നടക്കുന്നതെന്ന് അദ്ദേഹം ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.എന്നാല്‍ കഴിഞ്ഞദിവസം തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ഗോവിന്ദന്‍ ഗണപതി മിത്താണെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് നേരെ മലക്കമറിയുകയാണ്.

സംഘപരിവാറിന്റെ അതേ അജണ്ട തന്നെയാണ്‌ സിപിഎമ്മും നടപ്പാക്കുന്നത്; പ്രതിപക്ഷ നേതാവ്‌ വി.ഡി സതീശൻ…

വർഗീയതയും ഭിന്നിപ്പും ഉണ്ടാക്കാനുള്ള സംഘപരിവാറിന്റെ അതേ അജണ്ട തന്നെയാണ്‌ സിപിഎമ്മും നടപ്പാക്കുന്നതെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.ഡി സതീശൻ. സമൂഹത്തിൽ ഭിന്നിപ്പ്‌ ഉണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പിനാണ്‌ സിപിഎം ശ്രമിക്കുന്നത്‌. സർക്കാരിന്റെ ഭരണ പരാജയം മറയ്ക്കാനാണ്‌ സിപിഎം വിവാദം ആളിക്കത്തിക്കുന്നതെന്നും പ്രതിപക്ഷ നേതാവ്‌ ഡൽഹിയിൽ പറഞ്ഞു.സംഘപരിവാർ ചെയ്യുന്നത്‌ പോലെ സമൂഹത്തിൽ ഭിന്നിപ്പ്‌ ഉണ്ടാക്കാനാണ്‌ സി.പി.എം ശ്രമിക്കുന്നത്‌. രാഷ്ട്രിയ മുതലെടുപ്പിനാണ്‌ ശ്രമം. എല്ലാ വാതിലുകളും ജനലുകളും തുറന്നിടട്ടെ എല്ലാ വിചാരധാരകളും കയറി ഇറങ്ങട്ടെയെന്ന്‌ ഞാൻ ഇന്നലെ മഹാത്മാഗാന്ധിയെ ഉദ്ധരിച്ച്‌ പറഞ്ഞു. സി.പി.എം …

സംഘപരിവാറിന്റെ അതേ അജണ്ട തന്നെയാണ്‌ സിപിഎമ്മും നടപ്പാക്കുന്നത്; പ്രതിപക്ഷ നേതാവ്‌ വി.ഡി സതീശൻ… Read More »

രാഹുൽ ഗാന്ധിക്കെതിരായ വിധി ; സുപ്രീംകോടതി സ്റ്റേ ചെയ്തു…

അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്ക് അനുകൂലമായി സുപ്രീം കോടതി ഉത്തരവ്. രണ്ട് വർഷത്തെ തടവ് ശിക്ഷാ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. ഇന്ന് സുപ്രീം കോടതിയിൽ നടന്ന രൂക്ഷമായ വാദപ്രതിവാദങ്ങൾക്ക് ശേഷമാണ് രാഹുൽ ഗാന്ധിക്കെതിരായ ശിക്ഷാ വിധി സ്റ്റേ ചെയ്തത്.

ജംബോ സർക്കസ്…അനന്തപുരിയിൽ വിസ്മയം ഒരുക്കാൻ…

1977 ൽ ബീഹാറിലെ ബീഹാറിലെ പാട്നക്കടുത്ത് ദാനാപൂരിൽ ജംബോ സർക്കസിന്റെ പ്രഥമ പ്രദർശനം നടന്നു. ശ്രീ എം വി ശങ്കരന്റെ മക്കളായ അജയ് ശങ്കർ,അശോക് ശങ്കർ എന്നിവരുടെ മികച്ച നേതൃത്വത്തിൽ ജംബോ സർക്കസ് അതിന്റെ ജൈത്രയാത്ര ഇപ്പോഴും തുടരുന്നു.