EN24TV

അള്ളാഹുവും ഗണപതിയും വിശ്വാസ പ്രമാണത്തിന്റെ ഭാഗം, മിത്തെന്ന് പറഞ്ഞിട്ടില്ല: മലക്കംമറിഞ്ഞ് എംവി ഗോവിന്ദന്‍…

അല്ലാഹുവും ഗണപതിയും വിശ്വാസപ്രമാണങ്ങളുടെ ഭാഗമാണെന്ന് സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി എം വി ഗോവിന്ദന്‍. താനോ സ്പീക്കര്‍ എ.എന്‍ ഷംസീറോ ഗണപതി മിത്താണെന്ന് പറഞ്ഞിട്ടില്ല. വിശ്വാസപ്രമാണങ്ങളെ മിത്താണെന്ന് പറയേണ്ട കാര്യമില്ല. വിശ്വാസികള്‍ വിശ്വാസത്തിന്റെ ഭാഗമായി അല്ലാഹുവിലും ഗണപതിയിലും വിശ്വസിക്കുന്നു. അതാരും ചോദ്യം ചെയ്തിട്ടില്ല. കള്ളപ്രചാരവേലകളാണ് നടക്കുന്നതെന്ന് അദ്ദേഹം ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.എന്നാല്‍ കഴിഞ്ഞദിവസം തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ഗോവിന്ദന്‍ ഗണപതി മിത്താണെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് നേരെ മലക്കമറിയുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *