EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



latest news

ഡ്രൈവിങിനിടെ ഹൃദയം നിലച്ചു; കുരുന്നു ജീവനുകള്‍ സുരക്ഷിതമാക്കി…

ഓട്ടോ റിക്ഷ ഓടിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായപ്പോള്‍, സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ സുരക്ഷിതരാക്കി ഡ്രൈവറുടെ മരണം. വേദന കൊണ്ട് പിടഞ്ഞസമയം വാഹനം മതിലില്‍ ഇടിച്ചുനിര്‍ത്തിയാണ് നിക്സന്‍ ജയിംസ് എന്ന ഡ്രൈവര്‍ കുട്ടികളെ രക്ഷിച്ചത്. മരണം അരികിലെത്തിയപ്പോള്‍ വാഹനത്തില്‍ നിക്സന്‍ സുരക്ഷിതമാക്കിയ അഞ്ച് കുട്ടികള്‍ ഉണ്ടായിരുന്നു. വെളളിയാഴ്ച വൈകിട്ട് നാലരയോടെ തലശ്ശേരിയിലെ സാന്‍ജോസ് സ്‌കൂളില്‍ നിന്ന് പത്ത് കുട്ടികളുമായാണ് നിക്സന്റെ പതിവ് യാത്ര തുടങ്ങിയത്. അഞ്ച് പേരെ ഇറക്കി, ഗോപാല്‍ പേട്ടയിലെ ഇടറോഡിലേക്ക് കയറിയ ഉടന്‍ ഹൃദയാഘാതമുണ്ടായി. അതേസമയം കുട്ടികള്‍ ഉച്ചത്തില്‍ കരയാന്‍ …

ഡ്രൈവിങിനിടെ ഹൃദയം നിലച്ചു; കുരുന്നു ജീവനുകള്‍ സുരക്ഷിതമാക്കി… Read More »

കണ്ണൂര്‍ രാഷ്ട്രീയത്തില്‍ വീണ്ടും സംഘര്‍ഷഭീതി…

ഇരു പാര്‍ട്ടികളുടെ നേതാക്കന്‍മാര്‍ പോര്‍വിളിയുമായി രംഗത്തെത്തിയതോടെ ഒരു ഇടവേളയ്ക്ക് ശേഷം സംഘര്‍ഷമൊഴിഞ്ഞ കണ്ണൂര്‍ വീണ്ടും സംഘര്‍ഷഭരിതമാവുകയാണ്. യുവമോര്‍ച്ചയുടെ കണ്ണൂര്‍ ജില്ലാ നേതാവ് കഴിഞ്ഞ ദിവസം സ്പീക്കറും തലശ്ശേരി എംഎല്‍എയുമായ ഷംസീറിനെതിരേ രംഗത്ത് വന്നതാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. ഗണപതിയെ അപമാനിച്ചുവെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം ഷംസീറിന്റെ എംഎല്‍എ ക്യാംപ് ഓഫിസിലേക്ക് യുവമോര്‍ച്ച മാര്‍ച്ച് നടത്തിയിരുന്നു. മാര്‍ച്ച് ഉദ്ഘാടനം ചെയ്ത യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ ഗണേഷ്, ഷംസീറിന് ജോസഫ് മാഷിന്റെ അനുഭവം ഉണ്ടാകുമെന്ന് പ്രസംഗിച്ചിരുന്നു.ജൂലൈ 21ന് കുന്നത്തുനാട് …

കണ്ണൂര്‍ രാഷ്ട്രീയത്തില്‍ വീണ്ടും സംഘര്‍ഷഭീതി… Read More »

മീനങ്ങാടിയിൽ കാണാതായ കർഷകൻ്റെ മൃതദ്ദേഹം കണ്ടെത്തി…

വയനാട് മീനങ്ങാടി മുരണിയിൽ പുല്ലരിയാന്‍ പോയതിനെത്തുടര്‍ന്നു കാണാതായ കര്‍ഷകനെ മരിച്ച നിലയില്‍ കണ്ടെത്തി.ബുധാഴ്ച ഉച്ചകഴിഞ്ഞു കാണാതായ കീഴാനിക്കല്‍ സുരേന്ദ്രനെ(55)യാണ്പുഴയില്‍ മലക്കാട് ചെക്ക് ഡാമിന് സമീപം തുര്‍ക്കി ജീവന്‍ രക്ഷാസമിതി പ്രവര്‍ത്തകരാണ് മൃതദേഹം കണ്ടെത്തിയത്. സുരേന്ദ്രന്‍ പുഴയില്‍ അകപ്പെട്ടുവെന്നു കരുതുന്ന സ്ഥലത്തിനു ഏകദേശം രണ്ട് കിലോമീറ്റര്‍ അകലെയാണ് ഇത്. സുരേന്ദ്രനെ കാണാതായ സ്ഥലത്ത് ആളെ വലിച്ചിഴച്ചതുപോലുള്ള അടയാളം ഉണ്ടായിരുന്നു. ഇത് അദ്ദേഹത്തെ ഏതെങ്കിലും ജീവി ആക്രമിച്ചിരിക്കാമെന്ന സംശയത്തിനു ഇടയാക്കിയിരുന്നു.സുരേന്ദ്രനെ കണ്ടെത്തുന്നതിനുള്ള തെരച്ചില്‍ ബുധനാഴ്ച സന്ധ്യയോടെ നിര്‍ത്തിവച്ചത് വ്യാഴാഴ്ച രാവിലെയാണ് …

മീനങ്ങാടിയിൽ കാണാതായ കർഷകൻ്റെ മൃതദ്ദേഹം കണ്ടെത്തി… Read More »

കറുപ്പണിഞ്ഞ് പ്രതിപക്ഷം, പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമായി…

പാർലമെന്റ് നടപടികൾ ഇന്നും പ്രക്ഷുബ്ധമായി. മണിപ്പൂർ വിഷയത്തിലെ അടിയന്തര പ്രമേയങ്ങൾക്ക് അവതരണാനുമതി നൽകാത്തതിൽ പ്രതിപക്ഷ അംഗങ്ങൾ കറുത്ത വസ്ത്രം ധരിച്ച് പ്രതിഷേധിച്ചു. കറുത്ത വസ്ത്രം ധരിച്ചാണ് പ്രതിപക്ഷം ഇന്ന് പാർലമെന്റിലെത്തിയത്. മണിപ്പൂർ വിഷയത്തിന്റെ ഗൗരവം അംഗീകരിക്കാൻ തയ്യാറാകാത്ത സർക്കാർ നിലപാട് ജനാധിപത്യ വിരുദ്ധമാണെന്ന് പ്രതിപക്ഷം ഇരുസഭകളിലും എതിർപ്പ് ഉന്നയിച്ചു. പ്ലക്കാർഡുകൾ ഉയർത്തിയായിരുന്നു പ്രതിഷേധം. സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ അനുമതി നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ നയപരമായ കാര്യങ്ങൾ സഭ ചർച്ച ചെയ്യുന്നത് ഉചിതമല്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. അവിശ്വാസ …

കറുപ്പണിഞ്ഞ് പ്രതിപക്ഷം, പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമായി… Read More »

സഊദിയില്‍ പരിശീലന പറക്കലിനിടെ വിമാനം തകര്‍ന്നു; രണ്ട് മരണം…

സഊദിയില്‍ യുദ്ധവിമാനം തകര്‍ന്നു വീണ് രണ്ട് പേര്‍ മരിച്ചു. പരിശീലന പറക്കലിനിടെയാണ് വിമാനം തകര്‍ന്നത്. റിയാദിന് തെക്ക് പടിഞ്ഞാറ് 800 കിലോമീറ്റര്‍ അകലെ ഖമീസ് മുഷൈത്തിലെ കിംഗ് ഖാലിദ് എയര്‍ബേസിന് സമീപമാണ് അപകടമുണ്ടായത്. അപകടത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണെന്ന് ജനറല്‍ തുര്‍ക്കി അല്‍ മാല്‍ക്കി പ്രസ്താവനയില്‍ പറഞ്ഞു.രണ്ട് സീറ്റുകളുള്ള യുദ്ധവിമാനമാണ് എ15.

മണിപ്പൂര്‍ കലാപം: മോദി സര്‍ക്കാരിനെതിരേ ‘ഇന്ത്യ’ അവിശ്വാസ പ്രമേയത്തിന് ലോക്‌സഭയില്‍ നോട്ടീസ് നല്‍കി…

മണിപ്പൂര്‍ കലാപത്തില്‍ നരേന്ദ്ര മോദി സര്‍ക്കാറിനെതിരേ പ്രതിപക്ഷ വിശാല സഖ്യമായ ‘ഇന്ത്യ’ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി. അസമില്‍ നിന്നുള്ള കോണ്‍ഗ്രസ് എം പി ഗൗരവ് ഗൊഗോയ് ആണ് ലോക്‌സഭയില്‍ നോട്ടീസ് നല്‍കിയത്. ഗൗരവ് ഗൊഗോയിയെ കൂടാതെ ബിആര്‍എസ് എംപി നാമ നാഗേശ്വര റാവുവും അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇന്നലെ രാത്രി പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തിയ ചര്‍ച്ചയില്‍ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചിരുന്നു. വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണമെന്ന പ്രതിപക്ഷ ആവശ്യം …

മണിപ്പൂര്‍ കലാപം: മോദി സര്‍ക്കാരിനെതിരേ ‘ഇന്ത്യ’ അവിശ്വാസ പ്രമേയത്തിന് ലോക്‌സഭയില്‍ നോട്ടീസ് നല്‍കി… Read More »

ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഭരണഘടനാ വീഴ്ചയില്‍ ഇടപെടുന്നില്ല; കേന്ദ്രത്തെ വിമര്‍ശിച്ച് സുപ്രീംകോടതി…

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില്‍ വനിതാ സംവരണം നടപ്പിലാക്കാത്തതില്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. ബിജെപിക്ക് വഴങ്ങാത്ത സംസ്ഥാനങ്ങളില്‍ കേന്ദ്രം കടുത്ത നടപടി സ്വീകരിക്കുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഭരണഘടന അവകാശങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ ഇടപെടില്ലെന്നും സുപ്രീംകോടതി വിമര്‍ശിച്ചു. നാഗാലാന്‍ഡിലെ വനിതാ സംഭരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടയാണ് വിമര്‍ശനം.എന്തുകൊണ്ടാണ് നിങ്ങള്‍ സ്വന്തം പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സര്‍ക്കാറുകള്‍ക്കെതിരെ നടപടി സ്വീകരിക്കാത്തത്? നിങ്ങള്‍ക്ക് വഴങ്ങാത്ത മറ്റു സംസ്ഥാന സര്‍ക്കാറുകള്‍ക്ക് എതിരെ നിങ്ങള്‍ ഏത് അറ്റം വരെയും പോകുന്നുണ്ടല്ലോ? എന്നാല്‍ നിങ്ങളുടെ …

ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഭരണഘടനാ വീഴ്ചയില്‍ ഇടപെടുന്നില്ല; കേന്ദ്രത്തെ വിമര്‍ശിച്ച് സുപ്രീംകോടതി… Read More »

കേരളതീരത്ത് ഇന്ന് രൂക്ഷമായ കടലാക്രമണ ഭീഷണി…

കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ) ഇന്ന് രാത്രി 11.30 വരെ 2.5 മുതൽ 2.9 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തെക്കൻ തമിഴ്നാട് തീരത്ത് 26-07-2023 പുലർച്ചെ 01.30 മുതൽ 27-07-2023 രാത്രി 11.30 വരെ 1.5 മുതൽ 2.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ …

കേരളതീരത്ത് ഇന്ന് രൂക്ഷമായ കടലാക്രമണ ഭീഷണി… Read More »