മീനങ്ങാടിയിൽ കാണാതായ കർഷകൻ്റെ മൃതദ്ദേഹം കണ്ടെത്തി…

വയനാട് മീനങ്ങാടി മുരണിയിൽ പുല്ലരിയാന്‍ പോയതിനെത്തുടര്‍ന്നു കാണാതായ കര്‍ഷകനെ മരിച്ച നിലയില്‍ കണ്ടെത്തി.ബുധാഴ്ച ഉച്ചകഴിഞ്ഞു കാണാതായ കീഴാനിക്കല്‍ സുരേന്ദ്രനെ(55)യാണ്പുഴയില്‍ മലക്കാട് ചെക്ക് ഡാമിന് സമീപം തുര്‍ക്കി ജീവന്‍ രക്ഷാസമിതി പ്രവര്‍ത്തകരാണ് മൃതദേഹം കണ്ടെത്തിയത്. സുരേന്ദ്രന്‍ പുഴയില്‍ അകപ്പെട്ടുവെന്നു കരുതുന്ന സ്ഥലത്തിനു ഏകദേശം രണ്ട് കിലോമീറ്റര്‍ അകലെയാണ് ഇത്. സുരേന്ദ്രനെ കാണാതായ സ്ഥലത്ത് ആളെ വലിച്ചിഴച്ചതുപോലുള്ള അടയാളം ഉണ്ടായിരുന്നു. ഇത് അദ്ദേഹത്തെ ഏതെങ്കിലും ജീവി ആക്രമിച്ചിരിക്കാമെന്ന സംശയത്തിനു ഇടയാക്കിയിരുന്നു.സുരേന്ദ്രനെ കണ്ടെത്തുന്നതിനുള്ള തെരച്ചില്‍ ബുധനാഴ്ച സന്ധ്യയോടെ നിര്‍ത്തിവച്ചത് വ്യാഴാഴ്ച രാവിലെയാണ് പുനരാരംഭിച്ചത്.എൻ ഡി ആർ എഫ് , അഗ്നിരക്ഷാ സേന, വിവിധ ജീവൻ രക്ഷാസമിതികൾ എന്നിവരാണ് തിരച്ചിൽ നടത്തിയത്. പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു വരുന്നു.

Leave a Comment

Your email address will not be published. Required fields are marked *