EN24TV

ആ കസേര ഒഴിച്ചിട്ട് ഇന്ന് സഭ സമ്മേളിക്കും…

അര നൂറ്റാണ്ടിലേറെ നിറ സാന്നിധ്യമായിരുന്ന ആ കസേര ഇന്ന് ഒഴിഞ്ഞു കിടക്കുന്നു. ഇനി ഒരിക്കലും അവിടേക്ക് പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞ് ഇനി കടന്നു വന്നിരിക്കില്ല. സാദാ എംഎൽഎ ആയും മന്ത്രിയായും പ്രതിപക്ഷ നേതാവായും മുഖ്യമന്ത്രിയുമായൊക്കെ നിറഞ്ഞാടിയ ഉമ്മൻ ചാണ്ടിയില്ലാത്ത ആദ്യ നിയമസഭാ സമ്മേളനത്തിന് ഇന്നു തു‌ടക്കം. കേരള ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം എംഎൽഎ ആയിരുന്ന വ്യക്തി ഉമ്മൻ ചാണ്ടിയാണ്. ഇന്ത്യയിലും ഇത്രയും കാലം എംഎഎൽഎ ആയിരുന്ന വേറൊരാളില്ല, തുടർച്ചയായി 53 കൊല്ലം. അതും ഒരു നിയോജകമണ്ഡലത്തെ മാത്രം പ്രതിനിധീകരിച്ച്. ധന്യമായ ആ ഓർമകൾ അയവിറക്കി ഇന്നത്തേക്കു സഭ പിരിയും.പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനമാണ് ഇന്ന് ആരംഭിക്കുക. ഈ മാസം 24 വരെ സമ്മേളിക്കുന്ന സഭയിലേക്ക് നിരവധി രാഷ്ട്രീയ വിവാദ വിഷയങ്ങൾ വരും. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി സഭ ഇന്ന് പിരിയും. അരനൂറ്റാണ്ടിന് ശേഷം ആദ്യമായാണ് ഉമ്മൻചാണ്ടി അംഗമല്ലാതെ കേരള നിയമസഭ സമ്മേളിക്കുന്നത് എന്നതാണ് ഇത്തവണത്തെ പ്രത്യേകത.

Leave a Comment

Your email address will not be published. Required fields are marked *