EN24TV

ചുമതലകള്‍ നിറവേറ്റും; ഇന്ത്യയെ സംരക്ഷിക്കാനുള്ള ദൗത്യം തുടരും; സുപ്രീംകോടതി വിധിയില്‍ ആദ്യ പ്രതികരണവുമായി രാഹുല്‍ ഗാന്ധി…

അപകീര്‍ത്തിക്കേസില്‍ പരമാവധി ശിക്ഷ സ്‌റ്റേ ചെയ്ത സുപ്രീംകോടതി വിധിയില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി. ഇന്ത്യയെ സംരക്ഷിക്കാനുള്ള ദൗത്യവുമായി മുന്നോട്ടു പോകുമെന്നും എന്ത് തന്നെയായാലും അതാവും തന്റെ കടമയെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. ജനങ്ങള്‍ തന്നെ പിന്തുണച്ചുവെന്നും ഇന്നല്ലെങ്കില്‍ നാളെ, സത്യം എപ്പോഴും പുറത്തു വരുമെന്നുമായിരുന്നു എഐസിസി ആസ്ഥാനത്ത് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.ഇന്ന് സന്തോഷത്തിന്റെ ദിനമാണെന്നും രാഹുലിന്റെ വിജയം രാജ്യത്തിന്റെ മൊത്തം വിജയമാണെന്നുമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതികരിച്ചത്. ‘ജനാധിപത്യം വിജയിച്ചു. ജനങ്ങളുടെ എല്ലാവരുടെയും പ്രാര്‍ഥന രാഹുല്‍ ഗാന്ധിക്കൊപ്പം ഉണ്ട്. ജനങ്ങളെല്ലാവരും സന്തുഷ്ടരുമാണ്’. ഖാര്‍ഗെ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *