ആര്യൻകോട് പഞ്ചായത്തിലെ സ്ട്രീം അക്വ മിനറൽ വാട്ടർ പ്ലാന്റ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു…
എല്ലാ സംരംഭങ്ങളും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ പ്രതിസന്ധിയിലൂടെ കടന്നുപോകേണ്ടിവരുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്. ആര്യൻകോട് പഞ്ചായത്തിലെ അരുവിക്കരയിൽ പുതുതായി ആരംഭിച്ച സ്ട്രീം അക്വ മിനറൽ വാട്ടർ പ്ലാന്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്ഥാപനങ്ങൾ തുടങ്ങുമ്പോൾ പ്രതിസന്ധിയുണ്ടാകും. സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നതുമാത്രമേ മാധ്യമങ്ങൾ വാർത്തയാക്കുന്നുള്ളൂ. സംരംഭങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള സർക്കാരിന്റെ ഇടപെടലുകൾ കാണുന്നില്ല. എല്ലാ ജില്ലാകളിലും എം.എസ്.എം.ഇ ക്ലിനിക്കുകൾ സ്ഥാപിച്ചിട്ടുണ്ട്. പ്രതിസന്ധിയിലായ സംരംഭങ്ങൽ സംരക്ഷിക്കുന്നതിന് ക്ലിനിക്കിന്റെ സേവനം തേടാവുന്നതാണ്.260 കോടിയുടെ കുടിവെള്ളമാണ് ഒരു വർഷം കേരളത്തിന് പുറത്തുനിന്ന് …