EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



latest news

ഹണിട്രാപ്പിനിരയാക്കി പത്തുലക്ഷം തട്ടിയ രണ്ടു അസം സ്വദേശികള്‍ അറസ്റ്റില്‍ …

മലയാളി യുവാവിനെ ഹണിട്രാപ്പിന് ഇരയാക്കി പത്തുലക്ഷം രൂപ തട്ടിയെടുത്ത രണ്ട് അസം സ്വദേശികള്‍ പിടിയില്‍. ഖദീജ ഖാത്തൂന്‍ (21), യാസ്മിന്‍ ആലം (19) എന്നിവരെയാണ് തങ്ങള്‍പടിയിലെ സ്വകാര്യ ലോഡ്ജില്‍ നിന്ന് കുറ്റിപ്പുറം പോലിസ് വെള്ളിയാഴ്ച പിടികൂടിയത്. എടപ്പാളിലെ ഒരു മൊബൈല്‍ ഫോണ്‍ ഷോപ്പില്‍ ജോലി ചെയ്യുകയായിരുന്ന മലയാളി യുവാവാണ് തട്ടിപ്പിന് ഇരയായത്. മാളികപ്പുറത്ത് വസ്ത്രം എറിയരുത്, തീർഥാടനം സുഗമമാക്കാൻ സഹകരിക്കണം- മാളികപ്പുറം മേൽശാന്തി … മാളികപ്പുറം ശ്രീകോവിലിനുമുകളിലേക്ക് വസ്ത്രം എറിയുന്നതുപോലുള്ള ദുരാചാരങ്ങൾ ചെയ്യരുതെന്ന് മാളികപ്പുറം മേൽശാന്തി വാസുദേവൻ …

ഹണിട്രാപ്പിനിരയാക്കി പത്തുലക്ഷം തട്ടിയ രണ്ടു അസം സ്വദേശികള്‍ അറസ്റ്റില്‍ … Read More »

കർണാടകയിലെ ബീദറിൽ ഇതരജാതിക്കാരിയായ പെൺകുട്ടിയെ പ്രണയിച്ചതിനു ദലിത് കോളജ് വിദ്യാർഥിയെ തല്ലിക്കൊന്നു…

കർണാടകയിലെ ബീദറിൽ ഇതരജാതിക്കാരിയായ പെൺകുട്ടിയെ പ്രണയിച്ചതിനു ദലിത് കോളജ് വിദ്യാർഥിയെ തല്ലിക്കൊന്നു. കമലനഗറിലെ കോളജിലെ ബിരുദ വിദ്യാർഥിയായ സുമിത്ത് (19) ആണ് കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ സഹോദരൻ രാഹുലിനെയും അച്ഛൻ കൃഷ്ണറാവുവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയും സുമിത്തുമായി ഏറെ കാലമായി അടുപ്പത്തിലായിരുന്നു. കഴിഞ്ഞ ദിവസം പെൺകുട്ടി മാത്രമുള്ള സമയത്ത് വീട്ടിലെത്തിയതായി ആരോപിച്ച് പ്രതികൾ സുമിത്തിനെ ക്രൂരമായി മർദിച്ചു. ശേഷം ഗ്രാമത്തിനു പുറത്ത് ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു. മണിക്കൂറുകളോളം നീണ്ട തിരച്ചിലിനൊടുവിൽ സുമിത്തിനെ കണ്ടെത്തിയ നാട്ടുകാർ ഉടൻ ആശുപത്രിയിൽ …

കർണാടകയിലെ ബീദറിൽ ഇതരജാതിക്കാരിയായ പെൺകുട്ടിയെ പ്രണയിച്ചതിനു ദലിത് കോളജ് വിദ്യാർഥിയെ തല്ലിക്കൊന്നു… Read More »

മാമി തിരോധാന കേസ്; രജിത് കുമാറിനെയും ഭാര്യയെയും കണ്ടെത്താന്‍ ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കി …

മാമി തിരോധാന കേസില്‍ ഡ്രൈവര്‍ രജിത് കുമാറിനെയും ഭാര്യ തുഷാരയെയും കണ്ടെത്താന്‍ ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കി പോലിസ്. ചോദ്യം ചെയ്യലിനായി ഇരുവര്‍ക്കും ്രൈകം ബ്രാഞ്ച് കഴിഞ്ഞദിവസം നോട്ടിസ് നല്‍കിയിരുന്നു. കഴിഞ്ഞ ഡിസംബര്‍ 20 മുതല്‍ തുടര്‍ച്ചയായി രജിത്തിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നുണ്ട്. ഇതിനു പിന്നാലെയാണ് ഇരുവരെയും കാണാതായത്. രജിത് കുമാറിനേയും ഭാര്യ തുഷാരയേയും കാണാനില്ലെന്ന് പറഞ്ഞ് തുഷാരയുടെ സഹോദരന്‍ സുമല്‍ജിത്താണ് നടക്കാവ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇരുവരും വീട്ടില്‍ നിന്നും പോയത്. കോഴിക്കോട് …

മാമി തിരോധാന കേസ്; രജിത് കുമാറിനെയും ഭാര്യയെയും കണ്ടെത്താന്‍ ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കി … Read More »

തലമുറകളുടെ ഹൃദയം കവർന്ന നാദ വിസ്മയത്തിനാണ് ഇവിടെ തിരശ്ശീല വീഴുന്നത്: പിണറായി വിജയൻ

മലയാളത്തിന്റെ ഭാവഗായകന്‍ പി ജയചന്ദ്രന് വിട. ഒരുവര്‍ഷമായി അര്‍ബുദരോഗത്തിന് ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രി 7.54ന് സ്വകാര്യാശുപത്രിയിലാണ് അന്തരിച്ചത്. രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞയാഴ്ചയാണ് തൃശ്ശൂരിലെ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ച ആശുപത്രി വിട്ടിരുന്നെങ്കിലും വ്യാഴാഴ്ച സന്ധ്യയോടെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പൂങ്കുന്നത്തെ വീട്ടില്‍ വെള്ളിയാഴ്ച രാവിലെ എട്ടു മുതല്‍ 10 വരെയും റീജണല്‍ തിയേറ്ററില്‍ 12 വരെയും പൊതുദര്‍ശനം. സംസ്‌കാരം ശനിയാഴ്ച എറണാകുളം ചേന്ദമംഗലത്തുള്ള പാലിയം തറവാട്ട് ശ്മശാനത്തില്‍.

63 ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് തിരുവനന്തപുരം ഒരുങ്ങി…

*ഉദ്ഘാടനം ജനുവരി നാലിന് മുഖ്യമന്ത്രി നിർവഹിക്കും *ഉദ്ഘാടന ചടങ്ങിൽ പരിപാടി അവതരിപ്പിക്കാൻ വയനാട് വെള്ളാർമല സ്‌കൂളിലെ കുട്ടികളും… 63 ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് മറ്റന്നാൾ (ജനുവരി 4) തിരി തെളിയും. രാവിലെ 9 മണിക്ക് പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ പതാക ഉയർത്തുന്നതോടെയാണ് കലോത്സവത്തിന് തുടക്കമാവുക. സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കിയിട്ടുള്ള ഒന്നാം വേദിയായ എം. ടി. – നിളയിൽ രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഔപചാരിക ഉദ്ഘാടനം നിർവഹിക്കും.പൊതുവിദ്യാഭ്യാസ മന്ത്രി …

63 ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് തിരുവനന്തപുരം ഒരുങ്ങി… Read More »

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കണിയാപുരത്ത് നിർമിച്ച ആധുനിക പൊതുശ്മശാനത്തിന്റെ ഉദ്ഘാടനം …

പൊതുജനാരോ​ഗ്യ സമ്പ്രദായത്തിനുവേണ്ടി ഏറ്റവും കൂടുതൽ തുക ചെലവഴിക്കുന്ന സംസ്ഥാനമാണ് കേരളമെന്നും കേരളത്തിലാണ് ഇന്ത്യയിൽ ഏറ്റവും ആയുർദൈർഘ്യമുള്ളതെന്നും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ആധുനിക സംവിധാനങ്ങളോടു കൂടി അണ്ടൂർക്കോണം പഞ്ചായത്തിലെ കണിയാപുരത്ത് ‘പ്രശാന്തി’ എന്ന പേരിൽ പ്രവർത്തനമാരംഭിക്കുന്ന പൊതുശ്മശാനത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രാഥമികാരോ​ഗ്യ കേന്ദ്രം മുതൽ മെഡിക്കൽ കോളേജ് വരെ കേരളത്തിൽ എല്ലാ സജ്ജീകരണങ്ങളും ഉണ്ട്. ഒരു കുഞ്ഞ് ജനിച്ചുവീഴുന്നതു മുതൽ ഭരണസംവിധാനത്തിന്റെ ശ്രദ്ധ തുടങ്ങുന്നു. ആശുപത്രി ചെലവ് കുറയ്ക്കുന്നതിനും ശ്രമിക്കുന്നു. …

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കണിയാപുരത്ത് നിർമിച്ച ആധുനിക പൊതുശ്മശാനത്തിന്റെ ഉദ്ഘാടനം … Read More »

ലക്‌നൗവില്‍ മാതാവിനെയും നാല് സഹോദരിമാരെയും കൊലപ്പെടുത്തി 24കാരന്‍ ….

പുതുവത്സര ദിനത്തില്‍ ലക്‌നൗവിലെ ഹോട്ടലില്‍ യുവാവ് മാതാവിനെയും നാല് സഹോദരിമാരെയും കൊലപ്പെടുത്തി. സംഭവത്തില്‍ ആഗ്ര സ്വദേശി അര്‍ഷാദിനെ (24) പോലിസ് അറസ്റ്റ് ചെയ്തു. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്നാണ് കൊലപാതകമെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി പോലിസ് പറഞ്ഞു. അര്‍ഷാദിന്റെ മാതാവ് അസ്മ, സഹോദരിമാരായ ആലിയ (9), അല്‍ഷിയ (19), അക്‌സ (16), റഹ്‌മീന്‍ (18) എന്നിവരാണ് കൊല്ലപ്പെട്ടത്. ലക്‌നൗവിലെ നക ഏരിയയിലെ ഹോട്ടല്‍ ശരണ്‍ജിത്തിലാണ് സംഭവം.കൊലപാതകത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഫൊറന്‍സിക് സംഘം പരിശോധന നടത്തുകയാണെന്നും ഡിസിപി ത്യാഗി …

ലക്‌നൗവില്‍ മാതാവിനെയും നാല് സഹോദരിമാരെയും കൊലപ്പെടുത്തി 24കാരന്‍ …. Read More »

ഉമ തോമസ് എം.എല്‍.എയ്ക്ക് പരിക്കേറ്റ സംഭവം: സംഘാടകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്…

കൊച്ചി കലൂര്‍ സ്റ്റേഡിയത്തിലെ ഗാലറിയില്‍ നിന്ന് വീണ് ഉമ തോമസ് എം.എല്‍.എയ്ക്ക് പരിക്കേറ്റ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. പാലാരിവട്ടം പൊലീസാണ് കേസെടുത്തത്.നൃത്ത പരിപാടി സംഘടിപ്പിച്ചതില്‍ സുരക്ഷാവീഴ്ചയുണ്ടായതായി എഫ്.ഐ.ആര്‍ ചൂണ്ടിക്കാണിക്കുന്നു. സ്റ്റേജ് നിര്‍മാണ കരാറുകാര്‍ക്കെതിരെയും എഫ്. ഐ. ആര്‍ രജിസ്റ്റര്‍ ചെയ്തു.സ്റ്റേജ് നിര്‍മിച്ചത് മതിയായ സുരക്ഷയില്ലാതെ അശ്രദ്ധമായാണെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. സംഭവ സ്ഥലത്ത് ഡോക്ടര്‍മാരോ സുരക്ഷാ ജീവനക്കാരോ ഉണ്ടായിരുന്നില്ല. സ്റ്റേജില്‍ വേണ്ടത്ര സ്ഥലമില്ലായിരുന്നെന്നും ബലമുള്ള കൈവരി സ്ഥാപിച്ചില്ലെന്നും എഫ്.ഐ.ആറില്‍ പറയുന്നു. ഉമാ തോമസ് എംഎല്‍എയുടെ വിദഗ്ധ ചികിത്സയ്ക്കായി പ്രത്യേക …

ഉമ തോമസ് എം.എല്‍.എയ്ക്ക് പരിക്കേറ്റ സംഭവം: സംഘാടകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്… Read More »

ഡോ. മൻമോഹൻ സിംഗ് ഇനി ഓർമ്മ; യമുനാ തീരത്ത് അന്ത്യവിശ്രമം…

മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗ് ഇനി ഓർമ്മ. മൻമോഹൻ സിംഗിൻ്റെ മൃതദേഹം യമുനാ നദിക്കരയിലെ നിഗംബോധ്ഘട്ടിൽ സംസ്കരിച്ചു. പൂർണ്ണ സൈനിക ബഹുമതികളോട് കൂടിയായിരുന്നു സംസ്കാരം. രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാന മന്ത്രി നരേന്ദ്ര മോദി, ഭൂട്ടാൻ രാജാവ് ജിഗ്മെ ഖേസർ നാംഗ്യെൽ വാങ്ചുക്, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് എന്നിവർക്കൊപ്പം പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ മുതിർന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി, എന്നിവർ സംസ്കാര …

ഡോ. മൻമോഹൻ സിംഗ് ഇനി ഓർമ്മ; യമുനാ തീരത്ത് അന്ത്യവിശ്രമം… Read More »

അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങിന് രാജ്യത്തിന്റെ അന്ത്യാഞ്ജലി…

അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങിന് രാജ്യത്തിന്റെ അന്ത്യാഞ്ജലി. വിദേശത്തുള്ള മകള്‍ മടങ്ങിയെത്തിയ ശേഷം ശനിയാഴ്ച പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടക്കും. എഐസിസി ആസ്ഥാനത്തും പൊതുദ‍ർശനമുണ്ടാകും. രാജ്യത്ത് കേന്ദ്രസർക്കാ‍ർ ഏഴ് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. രാവിലെ11 മണിക്ക് പ്രത്യേക മന്ത്രിസഭാ യോഗം ചേരും. മരണവിവരം അറിഞ്ഞ് ബെലഗാവിയിലെ കോണ്‍ഗ്രസ് സമ്മേളനം റദ്ദാക്കി നേതാക്കള്‍ ഡൽഹിയിലെത്തി. പുലർച്ചയോടെ ഡൽഹിയിലെത്തിയ രാഹുല്‍ ഗാന്ധിയും മല്ലികാർജുന്‍ ഖർഗെയും കെ.സി വേണുഗോപാലും അടക്കമുള്ള നേതാക്കള്‍ വീട്ടിലെത്തി ആദമരമർപ്പിച്ചു. സോണിയാ ഗാന്ധിയും …

അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങിന് രാജ്യത്തിന്റെ അന്ത്യാഞ്ജലി… Read More »