EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



റോയിട്ടേഴ്സിന് നൽകിയ അഭിമുഖത്തിലാണ് പാകിസ്താൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് ഇക്കാര്യം പറഞ്ഞത്.

ഇന്ത്യയുടെ സൈനിക നീക്കത്തിൽ പാകിസ്താൻ ഞെട്ടിയെന്ന് പാക് പ്രതിരോധമന്ത്രി. റോയിട്ടേഴ്സിന് നൽകിയ അഭിമുഖത്തിലാണ് പാകിസ്താൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് ഇക്കാര്യം പറഞ്ഞത്. ഇന്ത്യയുടെ സൈനിക കടന്നുകയറ്റം ആസന്നമാണെന്ന് പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് പറഞ്ഞു. പാകിസ്താൻ സൈന്യത്തെ ശക്തിപ്പെടുത്തുകയാണ്. ഇന്ത്യയെ നേരിടാൻ സൈനികതലത്തിൽ തയാറെടുപ്പുകൾ നടത്തുകയാണെന്നും ചില നിർണായക തീരുമാനങ്ങൾ പാകിസ്താൻ എടുത്തിട്ടുണ്ടെന്നും ഖ്വാജ ആസിഫ് പറഞ്ഞു.

യുവാക്കൾ പുസ്തകങ്ങളിലേക്ക് തിരിയുന്നത് ഭാവിയെ ശക്തിപ്പെടുത്തും: ഗവർണർ

യുവാക്കളെ പുസ്തകങ്ങളുടെ ലോകത്തേക്ക് കൊണ്ട് വരുന്നത് ഭാവിയെ ശക്തിപ്പെടുത്തുമെന്ന് കേരള ഗവർണർ രാജേന്ദ്ര അർലേക്കർ. കാട്ടാൽ പുസ്തകോത്സവം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം സാഹിത്യോത്സവങ്ങൾ ജനങ്ങളെ സാഹിത്യത്തിലേക്ക് കൂടുതൽ അടുപ്പിക്കാൻ സഹായിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പുസ്തകോത്സവത്തിന്റെ സമാപന സമ്മേളനത്തിലെ ജനപങ്കാളിത്തം സാഹിത്യത്തോടുള്ള സ്നേഹം ഇപ്പോഴും ജങ്ങളുടെ ഉള്ളിൽ ഉണ്ടെന്നതിന് തെളിവാണെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അഭിപ്രായപ്പെട്ടു. എഴുത്തുകാർക്കും വായനക്കാർക്കും ചിന്തകർക്കും ഒരു സംഗമ സ്ഥാനമായി മേള മാറിയെന്നും അദ്ദേഹം സൂചിപ്പിച്ചു.കാട്ടാൽ പുരസ്കാരത്തിന് അർഹനായ ടി. പത്മനാഭൻ മലയാള സാഹിത്യത്തിന് അതിൻ്റെ ഏറ്റവും അവിസ്മരണീയമായ കഥാപാത്രങ്ങളെയും ഏറ്റവും സൂക്ഷ്മമായ വൈകാരിക ഭൂപ്രകൃതികളെയും സമ്മാനിച്ച വ്യക്തിയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked *