
മുഖ്യമന്ത്രി പിണറായി വിജയനെതിരായ കെ മുരളീധരന്റെ അധിക്ഷേപ പരാമര്‍ശം സംസ്‌കാര ശൂന്യതയെ കാണിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കേരളത്തില്‍ രണ്ട് തവണ മുഖ്യമന്ത്രിയുടെ ചുമതല ഏറ്റെടുത്ത് ചരിത്രം സൃഷ്ടിച്ച വ്യക്തിയാണ് പിണറായി വിജയന്‍. സംസ്‌കാര ശൂന്യമായ ആക്ഷേപമാണ് മുരളീധരന്‍ നടത്തിയതെന്നും മന്ത്രി പറഞ്ഞു.’മുരളീധരന്റെ സംസ്‌കാരമാണ് കാണിക്കുന്നത്. കെ കരുണാകനെക്കുറിച്ചാണ് ഒരാള്‍ ഇങ്ങനെ പറയുന്നതെങ്കില്‍ മുരളീധരന്‍ എങ്ങനെ പ്രതികരിക്കുമെന്ന് മാത്രമെ ചിന്തിക്കുന്നുള്ളൂ. രാഷ്ട്രീയത്തില്‍ മാന്യമായ പദപ്രയോഗങ്ങള്‍ ഉപയോഗിക്കുന്നതാവും എല്ലാവര്‍ക്കും ഉചിതമെന്നും’ വി ശിവന്‍കുട്ടി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
