
വട്ടിയൂർക്കാവ് : വട്ടിയൂർക്കാവ് എം.എൽ.എ അഡ്വ. വി.കെ പ്രശാന്തിന്റെ നേതൃത്വത്തിൽ സരസ്വതി വിദ്യാലയത്തിൽ
സംഘടിപ്പിച്ച മെഗാ ജോബ് ഫെയറിൽ വൻ പങ്കാളിത്തം.സരസ്വതി കോളേജ് ഓഫ് ആർട്സ് ആന്റ് സയൻസിന്റെുയും
ട്രിവാൻഡ്രം ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്മാനേജ്മെന്റിന്റെയും (TIIM) സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ
ഭാഗമായാണ് മെഗാ ജോബ് ഫെയർ സംഘടിപ്പിച്ചത്. തിരുവനന്തപുരം നഗരസഭ മേയർ ആര്യാ രാജേന്ദ്രൻ ഉദ്ഘാടനം
ചെയ്തു. 122 കമ്പനികൾ ജോബ് ഫെയറിൽ പങ്കെടുത്തു. 2480 ഉദ്യോഗാർത്ഥികൾ ഇന്റർവ്യൂവിൽ പങ്കെടുത്തതിൽ നിന്നും 238പേർക്ക് നിയമന ശുപാർശ നൽകി. 1026 പേരെ ഷോർട്ട് ലിസ്റ്റ്ചെയ്തിട്ടുണ്ട്. കമ്പനി മാനേജ്മെന്റുകളുടെ സൂക്ഷ്മപരിശോധനകൾക്കു ശേഷം ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട ബഹുഭൂരിപക്ഷം പേർക്കും നിയമനം ലഭിക്കും.

മെഗാ ജോബ് ഫെയറിൽ പങ്കെടുക്കുന്നതിന് 5000 പേരാണ്ഓൺലൈനിലൂടെ രജിസ്റ്റർ ചെയ്തിരുന്നത്. കേരളത്തിലെ വിവിധജില്ലകളിൽ നിന്നും ഉദ്യോഗാർത്ഥികൾ ഇന്റർവ്യൂവിനായി എത്തിയിരുന്നു. ട്രിവാൻഡ്രം ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്ഓഫ് മാനേജ്മെന്റൂം (TIIM) ഫ്യൂച്ചർ ലീപ്പും സംയുക്തമായാണ്ജോബ് ഫെയറിന്റെ സംഘാടനം സാധ്യമാക്കിയത്. പ്രമുഖകമ്പനികളായ ലുലു ഗ്രൂപ്പ്, കിംസ് ഹെൽത്ത്, പങ്കജകസ്തൂരി,ജയലക്ഷ്മി, നെസ്റ്റ്, മലബാർ ഗോൾഡ് & ഡയമണ്ട്സ്, പ്രശാന്ത് ഹോട്ടൽസ്, പാരിസൺസ് ഗ്രൂപ്പ് എന്നിവർ ജോബ് ഫെയറിൽ പങ്കാളികളായി.ട്രിഡ ചെയർമാൻ കെ.സി വിക്രമൻ, സരസ്വതി ഗ്രൂപ്പ് ഓഫ്ഇൻസ്റ്റിറ്റ്യൂഷൻസ് വൈസ് ചെയർപേഴ്സൺ ഡോ. ദേവി മോഹൻ,AICTE മുൻ അഡ്വൈസർ രമേഷ് ഉണ്ണികൃഷ്ണൻ, ഫ്യൂച്ചർലീപ്പ് സി.ഇ.ഒ രവി മോഹൻ, ട്രിവാൻഡ്രം ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ചീഫ് ഓപ്പറേറ്റീംഗ് ഓഫീസർരാജ് മോഹൻ, വൈബ്കോസ് പ്രസിഡന്റ് സി.എസ് രതീഷ് എന്നിവർ
പങ്കെടുത്തു.
