EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



latest news

യുവജനങ്ങളില്‍ പൗരബോധമുയര്‍ത്തി മുതുകാടിന്റെ വീ ദ പീപ്പിള്‍ മാജിക്…

 ജനാധിപത്യത്തിന്റെ അടിസ്ഥാനമായ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയും വിശ്വാസ്യതയും ബോധ്യപ്പെടുത്തിയ മുതുകാടിന്റെ ബോധവത്കരണ ജാലവിദ്യ കാണികളില്‍ ആവേശം നിറച്ചു.  ദേശീയ സമ്മതിദായക ദിനത്തിന് മുന്നോടിയായി സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തിന്റെയും ഡിഫറന്റ് ആര്‍ട് സെന്ററിന്റെയും സഹകരണത്തോടെ ഇന്നലെ (വെള്ളി) നടന്ന വീ ദ പീപ്പിള്‍ ബോധവ്തകരണ ജാലവിദ്യയാണ് കാണികള്‍ക്ക് വേറിട്ടൊരനുഭവമായത്.   യോഗ്യരായ വ്യക്തികളെ തിരഞ്ഞെടുക്കല്‍, വോട്ടവകാശം ബൗദ്ധികപരമായി വിനിയോഗിക്കല്‍, തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം, വിശ്വാസ്യത, ജനാധിപത്യരാജ്യത്തിന്റെ മഹത്വം, പൗരബോധം എന്നീ വിഷയങ്ങളിലൂന്നിയാണ് ഇലക്ഷൻ വകുപ്പിന്റെ സ്റ്റേറ്റ് ഐക്കൺ കൂടിയായ …

യുവജനങ്ങളില്‍ പൗരബോധമുയര്‍ത്തി മുതുകാടിന്റെ വീ ദ പീപ്പിള്‍ മാജിക്… Read More »

ക്ഷേമപെന്‍ഷന്‍ ഇന്നുമുതല്‍…

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് രണ്ടു ഗഡു പെന്‍ഷന്‍ വെള്ളിയാഴ്ച മുതല്‍ നല്‍കും. അര്‍ഹരായ 62 ലക്ഷത്തിലേറെപേര്‍ക്ക് 3,200 രൂപവീതമാണ് ലഭിക്കുക. 26.62 ലക്ഷംപേരുടെ ബാങ്ക് അക്കൗണ്ടിലും മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലും പെന്‍ഷന്‍ എത്തും. ജനുവരിയിലെ പെന്‍ഷനും ഒപ്പം ഒരു ഗഡു കുടിശ്ശികയുമാണിത്. പെന്‍ഷന്‍ വിതരണത്തിനായി 1,604 കോടിയാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.

സംവിധായകനും നിര്‍മാതാവുമായ ബി ഉണ്ണികൃഷ്ണനെതിരെ കേസെടുത്ത് പൊലീസ്. 

സംവിധായകനും നിര്‍മാതാവുമായ ബി ഉണ്ണികൃഷ്ണനെതിരെ കേസെടുത്ത് പൊലീസ്. നിര്‍മാതാവ് സാന്ദ്ര തോമസ് നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. എറണാകളും സെന്‍ട്രല്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. നിര്‍മാതാവ് ആന്റോ ജോസഫാണ് കേസില്‍ രണ്ടാം പ്രതി.ഹേമ കമ്മിറ്റിക്ക് മൊഴി കൊടുത്തതിന്റെ വിരോധം തീര്‍ക്കും വിധം ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ പെരുമാറിയെന്നാണ് സാന്ദ്ര തോമസിന്റെ പരാതി.  ട്രംപിന്റെ ജന്മാവകാശ പൗരത്വ നിയന്ത്രണ ഉത്തരവ് മരവിപ്പിച്ച് ഫെഡറല്‍ കോടതി …. യുഎസില്‍ ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാനുള്ള ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവിലെ …

സംവിധായകനും നിര്‍മാതാവുമായ ബി ഉണ്ണികൃഷ്ണനെതിരെ കേസെടുത്ത് പൊലീസ്.  Read More »

ബോബി ചെമ്മണ്ണൂരിന് വഴിവിട്ട സഹായം; ജയിൽ ഡിഐജിക്കും സൂപ്രണ്ടിനും സസ്പെൻഷൻ…

ലൈംഗികാധിക്ഷേപ കേസിൽ ജയിലിൽ റിമാൻഡിൽ കഴിയുന്നതിനിടെ വ്യവസായി ബോബി ചെമ്മണ്ണൂരിന് വഴിവിട്ട രീതിയിൽ സഹായം ചെയ്ത സംഭവത്തിൽ രണ്ട് ജയിൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. മധ്യമേഖലാ ജയിൽ ഡിഐജി പി അജയകുമാർ, എറണാകുളം ജയിൽ സൂപ്രണ്ട് രാജു എബ്രഹാം എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ജയിൽ മേധാവി ബൽറാം കുമാ‍ർ ഉപാധ്യായയുടെ റിപ്പോർട്ടിലെ ശുപാർശ പരിഗണിച്ചാണ് നടപടി. റിമാൻഡിൽ കഴിയവേ ബോബി ചെമ്മണ്ണൂരിന്‍റെ സുഹൃത്തുക്കളുമായി മധ്യമേഖല ഡിഐജി ജയിലിലെത്തി സൂപ്രണ്ടിന്ർറെ മുറിയിൽ കൂടിക്കാഴ്ചയക്ക് അവസരം നൽകിയെന്നാണ് ജയിൽ മേധാവിയുടെ കണ്ടെത്തൽ. …

ബോബി ചെമ്മണ്ണൂരിന് വഴിവിട്ട സഹായം; ജയിൽ ഡിഐജിക്കും സൂപ്രണ്ടിനും സസ്പെൻഷൻ… Read More »

നിറത്തിന്റെ പേരില്‍ അവഹേളനത്തിന് ഇരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് പിടിയില്‍…

മലപ്പുറത്ത് നിറത്തിന്റെ പേരില്‍ അവഹേളനത്തിന് ഇരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് പിടിയില്‍. കഭര്‍ത്താവ് അബ്ദുള്‍ വാഹിദാണ് പിടിയിലായത്. നവവധു ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവിനെതിരെ പൊലീസ് കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയിരുന്നു. ആത്മഹത്യാ പ്രേരണ, ഭാര്യയെ മാനസികമായി പീഡിപ്പിക്കല്‍ എന്നീ വകുപ്പുകളാണ് ഭര്‍ത്താവ് അബ്ദുള്‍ വാഹിദിനെതിരെ ചുമത്തിയിരിക്കുന്നത്. ചൊവ്വാഴ്ച്ചയാണ് ഷഹാന മുംതാസ് എന്ന 19കാരിയെ വീട്ടില്‍ മരിച്ച മരിച്ച നിലയില്‍ കണ്ടെത്തിയത്.. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് എമിഗ്രെഷന്‍ വിഭാഗം പിടികൂടിയ പ്രതിയെ അന്വേഷണ സംഘത്തിന് കൈമാറും. എടപ്പാള്‍ …

നിറത്തിന്റെ പേരില്‍ അവഹേളനത്തിന് ഇരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് പിടിയില്‍… Read More »

വധക്കേസിൽ പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ …

ഷാരോണ്‍ വധകേസില്‍ പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ. മൂന്നാം പ്രതി ഗ്രീഷ്മയുടെ അമ്മാവന് മൂന്നുവർഷം തടവ്. രണ്ട് ലക്ഷം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. പ്രായത്തിന്റെ ഇളവ് നൽകണമെന്ന പ്രതിയുടെ വാദം കോടതി നിരാകരിച്ചു. ഗ്രീഷ്മയ്ക്കും ഷാരോണിനും ഒരേ പ്രായമെന്ന് കോടതി. ഗ്രീഷ്മയെ മാത്രം നോക്കിയാൽ പോരാ ഷാരോണിനെയും കുടുംബത്തെയും നോക്കണമെന്നും കോടതി പറഞ്ഞു. ഷാരോണിനെ ഒഴിവാക്കാൻ കാമുകിയായ ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയെന്നാണ് കണ്ടെത്തൽ. കൊലപാതകത്തിന് പുറമെ തട്ടികൊണ്ടുപോകൽ, …

വധക്കേസിൽ പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ … Read More »

ഇസ്രായേല്‍ 90 ഫലസ്തീനികളെ വിട്ടയച്ചു…

ഗസയിലെ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഇസ്രായേല്‍ 90 ഫലസ്തീനികളെ വിട്ടയച്ചു. പോപുലര്‍ ഫ്രണ്ട് ഫോര്‍ ദി ലിബറേഷന്‍ ഓഫ് ഫലസ്തീന്‍ എന്ന സംഘടനയുടെ നേതാവ് ഖാലിദ ജരാര്‍ അടക്കമുള്ള സ്ത്രീകളും കുട്ടികളുമാണ് ഈ 90 പേരും. ഇസ്രായേലിന്റെ അധിനിവേശത്തിന് എതിരെ നടത്തിയ പ്രസംഗങ്ങളാണ് ഖാലിദ ജയിലില്‍ ആവാന്‍ കാരണമായത്. ഇസ്രായേലി സൈനികര്‍ക്ക് എതിരെ കല്ലെറിഞ്ഞതിന് പിടികൂടി ജയിലില്‍ അടച്ചവരാണ് കുട്ടികള്‍.തടവുകാരെ മോചിപ്പിക്കുമ്പോള്‍ ആരും ആഹ്ലാദിക്കരുതെന്ന് ഇസ്രായേലി സര്‍ക്കാര്‍ തിട്ടൂരമിറക്കിയിരുന്നെങ്കിലും ഫലസ്തീനികള്‍ അതെല്ലാം തള്ളി. ഇതേ തുടര്‍ന്ന് രണ്ട് …

ഇസ്രായേല്‍ 90 ഫലസ്തീനികളെ വിട്ടയച്ചു… Read More »

ധീരജവാന്മാര്‍ക്ക് സ്‌നേഹാദരം സമ്മാനിച്ച് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍…

സ്വന്തമായി തയ്യാറാക്കിയ ആശംസാകാര്‍ഡുകള്‍ രാജ്യത്തിന്റെ കാവല്‍പടയാളികള്‍ക്ക് സമ്മാനിച്ച് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍.  ഇന്ത്യന്‍ കരസേനാ ദിനത്തോടനുബന്ധിച്ച് പാങ്ങോട് മിലിട്ടറി ക്യാമ്പിലെത്തിയാണ് ഭിന്നശേഷിക്കാര്‍ വരച്ചും ഡിസൈന്‍ ചെയ്തുമൊക്കെ തയ്യാറാക്കിയ നൂറുകണക്കിന് കാര്‍ഡുകള്‍ ജവാന്മാര്‍ക്ക് സമ്മാനിച്ചത്.  ഇക്കഴിഞ്ഞ ദിവസം രാവിലെ ക്യാമ്പിലെത്തിയ കുട്ടികളെ ഗാര്‍ഡ് ഓഫ് ഓണര്‍ ചെയ്താണ് സ്വീകരിച്ചത്.  തുടര്‍ന്ന് ക്വാര്‍ട്ടര്‍ ഗാര്‍ഡിലെത്തിയ കുട്ടികള്‍ക്ക് ആയുധപരിചയം നടത്തി.  ആര്‍മി ഉപയോഗിക്കുന്ന ആയുധങ്ങള്‍ കുട്ടികള്‍ക്ക് തൊട്ടുനോക്കുന്നതിനുള്ള അവസരം നല്‍കുക മാത്രമല്ല അവ ഉപയോഗിക്കുന്നവിധവുമൊക്കെ ലളിതമായി സുബേദാര്‍ രാജീവ്.ജിയുടെ നേതൃത്വത്തില്‍ …

ധീരജവാന്മാര്‍ക്ക് സ്‌നേഹാദരം സമ്മാനിച്ച് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍… Read More »

ഷാരോൺ വധക്കേസിൽ നിർണായക വിധിയുമായി കോടതി. പ്രതി ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി വിധിച്ചു. 

കേരളം ഞെട്ടിയ പാറശ്ശാല ഷാരോൺ വധക്കേസിൽ നിർണായക വിധിയുമായി കോടതി. പ്രതി ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി വിധിച്ചു. ഗ്രീഷ്മയുടെ അമ്മാവൻ നിർമ്മൽ കുമാറും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. മതിയായ തെളിവുകൾ പ്രോസിക്യൂഷന് ഹാജരാക്കാൻ കഴിയാത്തതിനാൽ കേസിൽ ഗ്രീഷ്മയുടെ അമ്മയെ കോടതി കുറ്റവിമുക്തയാക്കി. കേസിൽ രണ്ടാം പ്രതിയായിരുന്നു ഗ്രീഷ്മയുടെ അമ്മ സിന്ധു. കേസിലെ ശിക്ഷാവിധി നാളെ. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പ്രഖ്യാപിച്ചത്.ഒന്നാം പ്രതി ഗ്രീഷ്മയ്‌ക്കെതിരെ ചുമത്തിയ കുറ്റങ്ങൾ തെളിഞ്ഞെന്ന് കോടതി പ്രഖ്യാപിച്ചു. ഷാരോണിനെ തട്ടിക്കൊണ്ട് …

ഷാരോൺ വധക്കേസിൽ നിർണായക വിധിയുമായി കോടതി. പ്രതി ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി വിധിച്ചു.  Read More »

വട്ടിയൂർക്കാവ് ജംഗ്ഷൻ വികസനം – ഏറ്റെടുത്തവസ്തുവിലെ നിർമ്മിതികൾ പൊളിച്ചു തുടങ്ങി…

കിഫ്ബി ധനസഹായത്തോടെയുള്ള വട്ടിയൂർക്കാവ് ജംഗ്ഷന്റെയും അനുബന്ധ റോഡുകളുടെയും വികസന പദ്ധതിയുടെ ഭാഗമായി ഏറ്റെടുത്ത വസ്തുവിലെ കെട്ടിടങ്ങൾ പൊളിച്ചു തുടങ്ങി. പദ്ധതിയുടെ ഒന്നാം റീച്ചായ ശാസ്തമംഗലം – മണ്ണറക്കോണം റോഡിലാണ് പൊളിക്കൽ ആരംഭിച്ചത്. എം.എൽ.എ അഡ്വ. വി.കെ പ്രശാന്ത് നേതൃത്വംനൽകി. 3.7 കീ.മീ ദൂരമുള്ള ഒന്നാം റീച്ചിൽ 487 നിർമ്മിതികളാണ്ഉൾപ്പെടുന്നത്. റോഡിന്റെ ഇരു വശങ്ങളും വെവ്വേറെയാണ്ടെൻഡർ ചെയ്തത്. ഭാരത സർക്കാർ പൊതുമേഖല സ്ഥാപനമായമെറ്റൽ സ്ക്രാപ്പ് ട്രേഡ് കോർപ്പറേഷൻ ലിമിറ്റഡ് മുഖേനയാണ്പൊളിക്കലിനുള്ള ടെൻഡർ നടപ്പാക്കിയത്. ആകെയുള്ള 487 നിർമ്മിതികളിൽ കോടതിയിൽ …

വട്ടിയൂർക്കാവ് ജംഗ്ഷൻ വികസനം – ഏറ്റെടുത്തവസ്തുവിലെ നിർമ്മിതികൾ പൊളിച്ചു തുടങ്ങി… Read More »