
ലഹരി, മാലിന്യ പരിപാലനം, കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ, കുട്ടികൾക്കിടയിലെ അക്രമവാസന എന്നിവ വിഷയമാക്കി പരിസ്ഥിതി സംഘടനയായ ഗ്രീൻ ആർമിയും വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡും (വൈബ്) സംയുക്തമായി സംഘടിപ്പിക്കുന്ന വിംഗ്സ് ഓഫ് വട്ടിയൂർക്കാവ് കലാജാഥയ്ക്കു തുടക്കമായി. 2025 ജൂൺ 24 ചൊവ്വാഴ്ച്ച രാവിലെ 9.30 ന് പട്ടം സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂളിൽ തദ്ദേശ സ്വയംഭരണം, എക്സൈസ് വകുപ്പ് മന്ത്രി ശ്രീ. എം.ബി രാജേഷ്കലാജാഥ ഉദ്ഘാടനം ചെയ്തു. അഡ്വ. വി.കെ പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷനായിരുന്നു. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായ 2025 ജൂൺ 26 കൂടി ബന്ധപ്പെടുത്തി ജൂൺ 24 മുതൽ 28 വരെയുള്ള തീയതികളിൽ വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ തെരെഞ്ഞെടുത്ത വിദ്യാലയങ്ങളിലും കലാലയങ്ങളിലും പൊതു സ്ഥലങ്ങളിലും എത്തിച്ചേരുന്ന ഈ കലാജാഥ കേരള ലാ അക്കാഡമി, ഇൻഡസ് സൈക്ലിംഗ് എംബസി, സെൻട്രൽ പോളിടെക്നിക് കോളേജ് എൻ.എസ്.എസ് യൂണിറ്റ്, പ്രശസ്ത പാവനാടക കലാകാരൻ ശ്രീ. സുനിൽ പട്ടിമറ്റം എന്നിവരുടെ സഹകരണത്തോടെയാണ് സംഘടിപ്പിച്ചിരിക്കുന്നത്.

ഭൂമി കോൺക്ലേവിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ ഉദ്യോഗസ്ഥ പ്രതിനിധികളുമായി ജില്ലാ കളക്ടർ അനു കുമാരി സംസാരിക്കുന്നു.

ഭൂമി നാഷണൽ കോൺക്ലേവ് ഡിജിറ്റൽ സർവെ ഫോർ സ്മാർട്ട് ലാൻഡ് ഗവർണൻ സിന്റെ ഭാഗമായി സബ് കളക്ടർ ഒ വി ആൽഫ്രഡ്, അസിസ്റ്റന്റ് കളക്ടർ ശിവ ശക്തിവേൽ എന്നിവരുടെ നേതൃത്വത്തിൽ 26 സംസ്ഥാനങ്ങളിൽ നിന്നെത്തിയ ഡെലിഗേറ്റ്സുകൾ നെയ്യാറ്റിൻകര താലൂക്കിലെ കോട്ടുകാൽ വില്ലേജിലെ ഡിജിറ്റൽ സർവ്വെ ക്യാമ്പ് ഓഫീസ് സന്ദർശിച്ചു. ജില്ലാ കലക്ടർ അനു കുമാരി വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ ഡെലിഗേറ്റ്സുകളുമായി കോവളം ഉദയ സമുദ്ര ഹോട്ടലിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഉദ്യോഗസ്ഥ പ്രതിനിധികൾ കോട്ടുകാൽ വില്ലേജ് സന്ദർശിച്ചത്.

ഡെലിഗേറ്റ്സുകൾ ഡിജിറ്റൽ സർവേയുടെ ആധികാരികമായ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തി. ഫീൽഡ് ജോലിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് വേണ്ടി സർവെ ഫീൽഡുകൾ സന്ദർശിച്ച് സർവേയർമാരിൽ നിന്ന് വിവരങ്ങൾ നേരിട്ട് മനസ്സിലാക്കുകയും ചെയ്തു.അത്യാധുനിക സർവെ ഉപകരണങ്ങളും സമഗ്രമായ സോഫ്റ്റ്വെയർ സൊല്യൂഷനുകളും ഉപയോഗിച്ച്, ഫീൽഡിൽ വച്ച് തന്നെ സർവെ സ്കെച്ച് ഡാറ്റാ വാലിഡേഷൻ, പബ്ലിഷിംഗ് തുടങ്ങി എല്ലാ ഘട്ടങ്ങളും സംയോജിപ്പിച്ച് നടപ്പിലാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ End to End ഡിജിറ്റൽ സർവെ പദ്ധതിയാണ് “എന്റെ ഭൂമി”.ഡിജിറ്റൽ ലാൻഡ് സർവെയിലൂടെ കേരളം നേടിയ പുരോഗതിയും വിപ്ലവകരമായ മാറ്റങ്ങളും രാജ്യത്തെ മറ്റു സംസ്ഥാനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിനും, വിവിധ സംസ്ഥാനങ്ങളിലെയും രാജ്യങ്ങളിലെയും ഡിജിറ്റൽ ലാൻഡ് സർവെ അനുഭവങ്ങൾ പങ്കുവെക്കുന്നതിനുമായി “ഡിജിറ്റൽ സർവെ ഫോർ സ്മാർട്ട് ലാൻഡ് ഗവർ ണൻസ്” എന്ന വിഷയത്തിൽ നാഷണൽ കോൺക്ലേവ് സംഘടിപ്പിച്ചത്.എന്റെ ഭൂമി’ പോർട്ടൽ അടക്കമുള്ള വിപ്ലവാത്മകമായ നേട്ടങ്ങളെ ലോകത്തിനു മുന്നിൽ ഉയർത്തിക്കാട്ടുന്നതോടൊപ്പം രണ്ടാം ഭൂപരിഷ്ക്കരണ മുന്നേറ്റത്തിലേക്ക് സംസ്ഥാനത്തെ നയിക്കുന്ന സാങ്കേതിക ഭരണ നേട്ടങ്ങളും കോൺക്ലേവിൽ ചർച്ച ചെയ്തു.സർവെ -റവന്യു വകുപ്പുകളുടെ ആഭി മുഖ്യത്തിൽ നടന്ന സന്ദർശനത്തിൽ സർവെ അഡീഷണൽ ഡയറക്ടർ സതീഷ്കുമാർ,നെയ്യാറ്റിൻകര അസി. ഡയറക്ടർ ലീലാമ്മ, തിരുവനന്തപുരം അസി.ഡയറക്ടർ ശ്രീകുമാർ, അസി. ഡയറക്ടർ ജയചന്ദ്രൻ പിള്ള,സർവെ സൂപ്രണ്ട് ജോയി, നോഡൽ ഓഫീസർമാർ,മറ്റ് സർവ്വെ ഉദ്യോഗസ്ഥർ എന്നിവർ ഒപ്പമുണ്ടായിരുന്നു.

