EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



latest news

സിറിയയില്‍ യുഎസ് വ്യോമാക്രമണം…

സിറിയന്‍ പ്രസിഡന്റായിരുന്ന ബശ്ശാറുല്‍ അസദിനെ പുറത്താക്കാന്‍ ഹയാത് താഹിര്‍ അല്‍ ശാം(എച്ച്ടിഎസ്) സംഘടനയുമായി ചേര്‍ന്ന്ടക്കുപടിഞ്ഞാറന്‍ സിറിയയില്‍ നടത്തിയ മറ്റൊരു വ്യോമാക്രമണത്തില്‍ അല്‍ഖ്വെയ്ദ അനുകൂല സംഘടനയായ ഹുറാസ് അല്‍ ദിന്‍ ഗ്രൂപ്പിന്റെ നേതാവായ മുഹമ്മദ് സലാഹ് അല്‍ സബീര്‍ എന്നയാളെയും യുഎസ് സൈന്യം കൊലപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം സിറിയയുടെ പ്രസിഡന്റായി ചുമതലയേറ്റ എച്ച്ടിഎസ് മേധാവ് അബൂ മുഹമ്മദ് അല്‍ ജൂലാനി എന്ന അഹമ്മദ് അല്‍ ഷറ രാജ്യത്തെ എല്ലാ സായുധസംഘങ്ങളെയും പിരിച്ചുവിട്ടിരുന്നു. സായുധസംഘങ്ങളിലെ മുന്‍ അംഗങ്ങളെ സൈന്യത്തില്‍ ചേര്‍ക്കുകയാണ്.സിറിയയില്‍ …

സിറിയയില്‍ യുഎസ് വ്യോമാക്രമണം… Read More »

ബാലരാമപുരത്ത് കാണാതായ രണ്ടുവയസുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍…

തിരുവനന്തപുരം ബാലരാമപുരത്ത് കാണാതായ രണ്ടുവയസ്സുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഫയര്‍ഫോഴ്‌സ് നടത്തിയ പരിശോധനയിലാണ് കുഞ്ഞിനെ മരിച്ച നിലയില്‍ കിണറ്റില്‍ കണ്ടത്.കോട്ടുകാല്‍കോണത്താണ് സംഭവം. ദാരുണമായ സംഭവമാണെന്ന് എം വിൻസെന്‍റ് എംഎല്‍എ പ്രതികരിച്ചു. രാവിലെ അഞ്ച് മണിയോടെയാണ് കുഞ്ഞിനെ കാണാതാവുന്നത്. സമാനമായ സമയത്ത് വീട്ടില്‍ സഹോദരങ്ങളുടെ മുറിയില്‍ തീപിടിത്തം ഉണ്ടായിരുന്നു. താന്‍ വീട്ടിലെത്തുന്ന സമയത്ത് മണ്ണെണ്ണയുടെ മണം ഉണ്ടായിരുന്നുവെന്നും എം വിന്‍സെന്‍റ് എംഎല്‍എ പ്രതികരിച്ചു.കുഞ്ഞ് ഒറ്റയ്ക്ക് പോയി കിണറ്റില്‍ വീഴില്ലെന്ന് ഉറപ്പാണ്. ഒരിക്കലും ഒറ്റയ്ക്ക് പോകില്ല. അത് വിശ്വസനീയമല്ല. …

ബാലരാമപുരത്ത് കാണാതായ രണ്ടുവയസുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍… Read More »

സ്ത്രീയും പുരുഷനും തുല്യരല്ലെന്ന് പി എം എ സലാം…

സ്ത്രീകള്‍ക്ക് സാമൂഹിക നീതിയാണ് ലഭിക്കേണ്ടത്. സ്ത്രീ-പുരുഷ തുല്യതയല്ല, ലിംഗനീതിയാണ് ലീഗിന്റെ നിലപാട്. ഒളിമ്പിക്‌സില്‍ പോലും സ്ത്രീകള്‍ക്ക് വേറെ മല്‍സരമാണ്. ബസില്‍ അവര്‍ക്ക് പ്രത്യേകം സീറ്റുകള്‍ സംവരണം ചെയ്തിരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്ത്രീയും പുരുഷനും തുല്യരല്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം.തുല്യരാണെന്ന വാദം ലോകം അംഗീകരിച്ചിട്ടില്ല. സമൂഹത്തില്‍ കൈയ്യടി കിട്ടാനാണ് ചിലര്‍ ഇത്തരം വാദങ്ങള്‍ ഉയര്‍ത്തുന്നതെന്നും മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവേ പി എം എ സലാം പറഞ്ഞു.

മീന്‍മുട്ടി നരിക്കടവിലെ വനംവകുപ്പിന്റെ ക്യാംപ് ആക്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍…

ആറളം വന്യജീവി സങ്കേതത്തിലെ മീന്‍മുട്ടി നരിക്കടവിലെ വനംവകുപ്പിന്റെ ക്യാംപ് ആക്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍. വിവിധ ആദിവാസി കോളനികള്‍ കേന്ദ്രീകരിച്ച് ആറളം പോലിസ് നടത്തിയ അന്വേഷണത്തിലാണ് സഹോദരങ്ങളായ അനീഷ് (31), വിനോദ് എന്ന ഏലിയാസ് പക്രു (27) എന്നിവര്‍ പിടിയിലായിരിക്കുന്നത്. 2024 ഡിസംബര്‍ രണ്ടിനും പതിനാന്നിനും ഇടയിലായിരുന്നു ക്യാംപ് ആക്രമിക്കപ്പെട്ടത്.ഓഫിസിന്റെ ഗെയിറ്റ് തകര്‍ത്ത് ഉള്ളില്‍ കയറിയ ഇരുവരും ജീവനക്കാരുടെ മുറിയിലെ കിടക്കകള്‍ വലിച്ച് പുറത്തേക്ക് എറിയുകയും ഓഫിസിനു മുന്നിലെ പ്രവര്‍ത്തന ക്ഷമമല്ലാത്ത നിരീക്ഷണ ക്യാമറ വലിച്ച് പൊട്ടിക്കുകയും വയറിങ്ങും …

മീന്‍മുട്ടി നരിക്കടവിലെ വനംവകുപ്പിന്റെ ക്യാംപ് ആക്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍… Read More »

കോണ്‍ഗ്രസ് വാരിയരെ കെപിസിസി വക്താവാക്കി…

ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാരിയരെ കെപിസിസി വക്താവാക്കി കോണ്‍ഗ്രസ് നേതൃത്വം. ആദ്യഘട്ടമെന്ന നിലയില്‍ വക്താവാക്കുകയാണ്. പിന്നീട് പുനഃസംഘടനയില്‍ സന്ദീപിനു വേറെ സ്ഥാനങ്ങള്‍ നല്‍കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ വ്യക്തമാക്കി.കെപിസിസി പുനഃസംഘടനയില്‍ കെപിസിസി ജനറല്‍ സെക്രട്ടറി അല്ലെങ്കില്‍ സെക്രട്ടറി പദവിയിലേക്കാണ് സന്ദീപിനെ പരിഗണിക്കുന്നതെന്നാണ് സൂചനകള്‍. നവംബര്‍ 16 നായിരുന്നു സന്ദീപ് വാരിയരുടെ കോണ്‍ഗ്രസ് പ്രവേശം. ബിജെപിയുമായി ഇടഞ്ഞായിരുന്നു കോണ്‍ഗ്രസ് പ്രവേശം. നേരത്തെ ചില പരാതികളുടെ പേരില്‍ സന്ദീപിനെ ബിജെപിയുടെ വക്താവ് സ്ഥാനത്തുനിന്നടക്കമുള്ള ചുമതലകളില്‍ നിന്ന് മാറ്റിയിരുന്നു. …

കോണ്‍ഗ്രസ് വാരിയരെ കെപിസിസി വക്താവാക്കി… Read More »

സുഗതകുമാരിക്ക് ചിത്രകല കൊണ്ടൊരു ആദരാഞ്ജലി – ആദ്യമായി ഒരു മലയാളകവിയുടെ കവിതകൾ ചിത്രങ്ങളായി അവതരിപ്പിക്കുന്നു…

ജനുവരി 25, 2025: പ്രശസ്ത മിക്സഡ് മീഡിയ ആർട്ടിസ്റ്റ് കൃഷ്ണപ്രിയയുടെ അതുല്യ ചിത്ര പരമ്പരയായ സുഗത ദർശൻ്റെ അനാച്ഛാദനത്തോടെ ചിത്രകലയും മലയാള സാഹിത്യവും ഒന്നു ചേരുന്ന ഒരു നാഴികക്കല്ലിന് കേരളം സാക്ഷ്യം വഹിച്ചു. ചരിത്രത്തിൽ ആദ്യമായാണ് ഒരു മലയാള കവിയുടെ കാവ്യ സൃഷ്ടികൾ ചിത്രങ്ങളുടെ പരമ്പരയായി രൂപാന്തരപ്പെടുന്നത്.അനശ്വര കവയിത്രിയായ സുഗതകുമാരി ടീച്ചറുടെ കവിതകളെ ശ്രീമതി കൃഷ്ണപ്രിയ ചിത്രങ്ങളാക്കിയിരിക്കുന്നു. ഇതു മഹാഭാരതം, സ്നേഹത്തിനെന്തേ നിറം?, കണിക്കൊന്ന, നിങ്ങളെൻ ലോകത്തെയെന്തു ചെയ്തു?, മരത്തിനു സ്തുതി, കറുപ്പ്, കുറുഞ്ഞിപൂക്കൾ, മരമാമരം, രാത്രിമഴ, …

സുഗതകുമാരിക്ക് ചിത്രകല കൊണ്ടൊരു ആദരാഞ്ജലി – ആദ്യമായി ഒരു മലയാളകവിയുടെ കവിതകൾ ചിത്രങ്ങളായി അവതരിപ്പിക്കുന്നു… Read More »

ചത്ത നിലയില്‍ കണ്ടെത്തിയ കടുവ പഞ്ചാരക്കൊല്ലിയില്‍ സ്ത്രീയെ ആക്രമിച്ചുകൊന്ന കടുവ തന്നെയെന്ന് സ്ഥിരീകരണം…

വയനാട് പഞ്ചാരക്കൊല്ലിയില്‍ കടുവയെ ചത്തനിലയില്‍ കണ്ടെത്തി. ദൗത്യസംഘമാണ് കടുവയുടെ ജഡം കണ്ടെത്തിയത്. മൂന്ന് റോഡ് ജംഗ്ഷന് സമീപമാണ് കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത്. നരഭോജി കടുവ തന്നെയാണ് ചത്തതെന്നാണ് വിവരം. സിസിഎഫ് ഉടന്‍ മാധ്യമങ്ങളെ കാണും. കടുവയുടെ ശരീരത്തില്‍ രക്തകറകളും മുറിവേറ്റ പാടുകളും ഉണ്ട്. കഴുത്തിലാണ് ആഴത്തിലുള്ള ഒരു മുറിവുള്ളത്. കടുവയെ ബേസ് ക്യാംപിലേക്ക് കൊണ്ടു പോയി. ഇന്ന് പുലർച്ചെ 2.30 ഓടെയാണ് കടുവയെ ചത്തനിലയില്‍ കണ്ടെത്തിയതെന്നാണ് പ്രാഥമിക വിവരം. കടുവയുടെ കാല്‍പാദം പിന്തുടർന്നെത്തിയ ദൗത്യസംഘമാണ് ചത്ത …

ചത്ത നിലയില്‍ കണ്ടെത്തിയ കടുവ പഞ്ചാരക്കൊല്ലിയില്‍ സ്ത്രീയെ ആക്രമിച്ചുകൊന്ന കടുവ തന്നെയെന്ന് സ്ഥിരീകരണം… Read More »

കെപിസിസി നേതൃമാറ്റത്തില്‍ ഉറച്ച് ഹൈക്കമാന്‍ഡ്…

കെപിസിസി നേതൃമാറ്റത്തില്‍ ഉറച്ച് ഹൈക്കമാന്‍ഡ്. പുനഃസംഘടന അനിവാര്യമാണെന്നും ഭാഗിക പുനഃസംഘടന ഗുണകരമല്ലെന്നുമാണ് വിലയിരുത്തല്‍. ഇനിയും പുനഃസംഘടന വൈകിയാല്‍ തിരിച്ചടിയാകുമെന്നും കേരളത്തിലെ നേതാക്കള്‍ക്കിടയിലെ അഭിപ്രായ അനൈക്യം പരിഹരിക്കാനുള്ള ശ്രമവും ഹൈക്കമാന്‍ഡ് ഊര്‍ജ്ജിതമാക്കും. നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിച്ചേക്കും. കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലെ അനൈക്യത്തില്‍ മുന്നണിയിലെ മറ്റ് പാര്‍ട്ടികള്‍ കടുത്ത അമര്‍ഷത്തിലാണ്. കൂടരഞ്ഞിയില്‍ പുലി കൂട്ടില്‍ കുടുങ്ങി. പ്രദേശത്ത് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കുടുങ്ങിയത്.  കൂടരഞ്ഞിയില്‍ പുലി കൂട്ടില്‍ കുടുങ്ങി. പ്രദേശത്ത് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കുടുങ്ങിയത്. കൂടാതെ വനംവകുപ്പ് …

കെപിസിസി നേതൃമാറ്റത്തില്‍ ഉറച്ച് ഹൈക്കമാന്‍ഡ്… Read More »

ആയുധനിർമാണശാലയിൽ വൻ സ്ഫോടനം എട്ട് പേർ കൊല്ലപ്പെട്ടു…

മഹാരാഷ്ട്രയിലെ നാഗ്‌പുരിൽ ആയുധനിർമാണശാലയിൽ വൻ സ്ഫോടനം എട്ട് പേർ കൊല്ലപ്പെട്ടു, പത്തോളം പേർക്ക് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. ബന്ദാര ജില്ലയിലാണ് സ്ഫോടനമുണ്ടായ ഫാക്‌ടറി പ്രവർത്തിക്കുന്നത്. സ്ഫോടനത്തിൽ എട്ടുപേർ മരിച്ച വിവരം കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി സ്ഥിരീകരിച്ചു. എട്ട് പേർ മരിച്ചത് പ്രാഥമിക വിവരമാണെന്നും മരണസംഖ്യ ഉയർന്നേക്കാമെന്നും അദ്ദേഹം പറഞ്ഞു.രാവിലെ പത്തരയോടെ ഫാക്‌ടറിയിലെ എൽ.ടി.പി സെക്ഷനിലാണ് അപകടമുണ്ടായത്. സ്ഫോടനത്തിൽ ഫാക്‌ടറിയുടെ മേൽക്കൂര തകർന്ന് ജീവനക്കാർക്ക് മേലെ പതിക്കുകയായിരുന്നു. ആദ്യം മൂന്നുപേരെയാണ് ജീവനോടെ രക്ഷിക്കാൻ സാധിച്ചത്. ഒരാൾ തത്ക്ഷണം മരിച്ചു. …

ആയുധനിർമാണശാലയിൽ വൻ സ്ഫോടനം എട്ട് പേർ കൊല്ലപ്പെട്ടു… Read More »

വയനാട്ടില്‍ വീണ്ടും കടുവ ആക്രമണം.രാധ എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്.

വയനാട്ടില്‍ വീണ്ടും കടുവ ആക്രമണം. സ്ത്രീ കൊല്ലപ്പെട്ടു. രാധ എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. വനത്തിന് സമീപത്ത് സ്വകാര്യവ്യക്തിയുടെ തോട്ടത്തില്‍ വെച്ചാണ് സംഭവം. വനം വകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് പരിശോധന ആരംഭിച്ചു. വനംവകുപ്പിലെ താല്‍ക്കാലിക വാച്ചറുടെ ഭാര്യയാണ് രാധ. മാനന്തവാടി പഞ്ചാരക്കൊല്ലി പ്രിയദര്‍ശിനി എസ്റ്റേറ്റ് സമീപത്തുവെച്ചാണ് കടുവ ആക്രമിച്ചത്. തോട്ടത്തില്‍ കാപ്പി വിളവെടുപ്പിന് പോയപ്പോഴായിരുന്നു ആക്രമണം.കാടിനോട് ചേര്‍ന്നാണ് തോട്ടമെന്നും കടുവ സ്ത്രീയെ വലിച്ചിഴച്ചു പോയ പാടുകള്‍ കാണുന്നുണ്ടെന്നും സ്ഥലത്തുള്ളവർ പറയുന്നു.