EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



കേരള ഫിലിം പോളിസി കോൺക്ലേവ്….

മലയാള സിനിമയുടെ ചരിത്രത്തിലെ ഒരു നിർണായക ഘട്ടത്തിനാണ് നാം സാക്ഷ്യം വഹിക്കാൻ പോകുന്നത്. സിനിമയുടെ സമസ്ത മേഖലകളെയും പരിഗണിച്ചും എല്ലാവരെയും ഉൾക്കൊള്ളിച്ചുകൊണ്ടുമുള്ള ഒരു സമഗ്ര സിനിമാ നയ രൂപീകരണത്തിലേക്കാണ് കേരളം കടക്കുന്നത്. ഒരു ജനാധിപത്യപരമായ, പങ്കാളിത്ത സ്വഭാവമുള്ള ഈ സിനിമാ നയരൂപീകരണം ഒരുപക്ഷേ ലോകസിനിമാ ചരിത്രത്തിൽത്തന്നെ ആദ്യമായിരിക്കും.സിനിമയെ ഒരു വ്യവസായമായി പ്രഖ്യാപിക്കുക, സാംസ്കാരിക ക്രിയാത്മക വ്യവസായത്തിന്റെ (Cultural Creative Industry) സാധ്യതകൾ പരിശോധിക്കുക, തൊഴിൽ നിയമങ്ങൾ സിനിമാ മേഖലയ്ക്ക് ബാധകമാക്കുക, സ്ത്രീ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ ശക്തമാക്കുക തുടങ്ങി കാലങ്ങളായുള്ള ആവശ്യങ്ങൾക്ക് പരിഹാരമായാണ് ഒരു സമഗ്ര സിനിമാ നയം രൂപീകരിക്കുക എന്ന ആശയത്തിലേക്ക് ഈ സർക്കാർ എത്തുന്നത്. ഇതിനുവേണ്ടി വിവിധ ഘട്ടങ്ങളിലായി സർക്കാർ നടത്തിയ പ്രവർത്തനങ്ങളുടെ തുടർച്ചയാണ് അടുത്ത മാസം നടക്കാനിരിക്കുന്ന കേരള ഫിലിം പോളിസി കോൺക്ലേവ്.

അണ്ടർ 17 ഇന്ത്യൻ ഫുട്ബോൾ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സോന എസിനെ പട്ടികജാതി വികസന വകുപ്പ് മന്ത്രി ഒ ആർ കേളു ആദരിച്ചു.

തിരുവനന്തപുരം വെള്ളായണി ശ്രീ അയ്യൻകാളി മെമ്മോറിയൽ സ്പോർട്സ് എം ആർ എസിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് സോന. സ്പോർട്സ് എം ആർ എസിൽ നിന്ന് ഇന്ത്യൻ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ കുട്ടിയുമാണ് സോന.അഞ്ചാം ക്ലാസ് മുതൽ വെള്ളായണിയിൽ പഠിക്കുന്ന ഈ മിടുക്കി പത്തനംതിട്ട കുളനട പാണിൽ മലയുടെ വടക്കേതിൽ സോമൻ -വിനീത ദമ്പതികളുടെ മകളാണ്. സൈനു സഹോദരനാണ്.ഇന്ത്യൻ ടീമിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സോനയ്ക്ക് ആകട്ടെയെന്ന് മന്ത്രി ആശംസിച്ചു. പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ ഡി ധർമ്മലശ്രീ, അഡീഷണൽ ഡയറക്ടർ വി സജീവ്, ഫുട്ബോൾ കോച്ച് ജൂഡ് ആൻ്റണി, സ്പോർട്സ് ഓഫീസർ സജു തുടങ്ങിയവർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *